?സംഹാരം 3? [Aj] 202

വേണ്ട ഞാൻ  പറയാം …. പറയാം…. എനിക്ക്  കുറച്ചു  വെള്ളം  വേണം.  അവൾ  ഒരുകുപ്പി വെള്ളം വായിലേക്ക്  ഒഴിച്ച് കൊടുത്തു.  അത്  അറക്കാൻ പോകുന്ന മൃഗത്തിന്  കൊടുക്കുന്ന അവസാനത്തെ തുള്ളി  ജലം  ആണ്   എന്ന് ആർക്കും മനസിലായില്ല. അവൾ    ഒരു  കുപ്പി    വെള്ളം അവനെക്കൊണ്ട്  കുടിപ്പിച്ചു അവൻ  പറഞ്ഞു  തുടങ്ങി……

അവന് തടസം നില്കുന്നത്  എന്തായാലും അതെല്ലാം  തകർത്ത്  എറിയുന്ന അസുരൻ.  അവന്  എതിരെ  നിൽക്കുന്നതും  കാലനെ  കാണുന്നതും  ഒന്ന്  തന്നെ  ആണ്….
അവൻ സ്ട്രീറ്റ്ഫൈറ്റർ  ആണ്  ഡെത്ത്  കേജ്‌  മാത്രമെ  അവൻ  പങ്കെടുക്കൂ.   എതിരാളിയെ  5 മിനിറ്റ്  അതിൽ  കൂടുതൽ  അവൻ  ജീവനോടെ വിട്ടിട്ടില്ല. എതിരാളികളെ ആക്രമിക്കാൻ  വിട്ട്  അതിൽ  നിന്ന്  ഒഴിഞ്ഞു  മാറി അവരുടെ  വേഗത , പവർ, സ്റ്റെലിൽ  എല്ലാം  മനസിലാക്കി  അവസാന നിമിഷം  അവരെ നിസാരമായി ഇല്ലാതാക്കുന്ന ബുദ്ധി  രാക്ഷസൻ. കേജിൽ ഒരു തുള്ളി  രക്തം പോലും  വീഴ്ത്താതെ പൂവിറുക്കുന്ന പോലെ  എതിരാളികളുടെ  ജീവൻ   കവർന്ന്  എടുക്കുന്നവൻ. അവന്റെ  യഥാർത്ഥ  പേര്  പോലും  ആർക്കും  അറിയില്ല അവൻ  അറിയപ്പെടുന്നത് DK എന്നാണ് (ഡെമോൺ കിംഗ് ) ആ പേര്  പോലും  പലരുടെയും  പേടി  സ്വപ്നം ആണ്.

 

അവനെ ഞാൻ  ആദ്യം  ആയി  കാണുന്നത് Chandni Chowk ( delhi) ൽ വെച്ചാണ്.  ഡെത്ത് കേജ്‌  ഏറ്റവും  കൂടുതൽ  നടക്കുന്ന  സ്ട്രീറ്റ് ഫൈറ്റ്
ക്ലബ്. ഇന്ത്യകാർ  മാത്രം  അല്ല  ഒരുപാട്  വിദേശികളും  ഫൈറ്റ് ചെയ്യാൻ അവിടെ വരും . റഷ്യൻ ഫൈറ്റേഴ്സ് ആധിപത്യം  പുലർത്തിയിരുന്ന  ക്ലബ്‌ അവരുടെ തട്ടകമായിരുന്നു അവിടം . അവിടെ  ഏറ്റവും  അപകടകാരികൾ ആയ  ടീമായിരുന്നു ഒലിവർ & ലുക്കാ
ഗാങ് . ഡെത്ത് കേജിൽ ഇവർക്കെതിരെ  മത്സരിക്കാൻ  ആരും  വരില്ല  കാരണം ജയിക്കാൻ വേണ്ടി  എന്തും  ചെയ്യാൻ മടിയില്ലാത്ത ഡെവിൾസ് ആണ് അവർ . അവരുടെ ഗ്യാങിലെ വിക്കി  എന്ന്  വിളിപേരുള്ള ഫൈറ്റർ, യഥാർത്ഥ പേര് വിക്ടർ എതിരാളികളുടെ സകല അസ്ഥികളും ഒടിച്ച് ഇഞ്ചിഞ്ചായി അവരെ കൊന്നൊടുക്കും. പ്രാണനു വേണ്ടി അവർ നിലവിളിക്കുന്നത് കണ്ട് രസിക്കുന്ന   ഒരു സൈക്കോ  ആണ് അവൻ.

 

വിക്കിയുടെ  ഒപ്പം  ഫൈറ്റ് ചെയ്തൊരു   നീഗ്രോയുടെ  ശരീരത്തിലെ എല്ലാ എല്ലുകളും   ഒടിച്ച് അവന് അനുഭവിക്കാൻ  പറ്റുന്ന  വേദനകൾ എല്ലാം സമ്മാനിച്ച്   കൊന്നതിനുശേഷം   കേജ്‌  ക്ലീൻ  ചെയ്തു കഴിഞ്ഞപ്പോൾ ആണ് അടുത്ത  ഫൈറ്റർ കയറി വന്നത്. ഒരു ബ്ലാക്  ടീഷർട് & ജീൻസ്  ധരിച്ചു കൈയിൽ സ്ട്രാപ്പ് പോലും ചുറ്റാതെ  അവൻ വരുന്നത് കണ്ടപ്പോൾ നിക്കി പുച്ഛിച്ചു ചിരിച്ചു.

അവൻ കേജിൽ കയറിയതും  റിംഗ് മുഴങ്ങി……..

27 Comments

  1. Please publish next part

  2. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

  3. Good wrk ????

  4. Bro super..eppolla vayikan samayam kittiyath…waiting for nxt part

  5. Super മച്ചാനെ, തുടക്കം കണ്ടപ്പോ ഇനി എവിടെയെങ്കിലും കഥ miss ആയോ എന്ന് വിചാരിച്ചു, പിന്നേ കുറച്ച് വായിച്ചപ്പോ ആണ് set ആയത്. കാർത്തിയുടെ അസുര കർമങ്ങൾക്കായി കട്ട waiting

  6. കൈലാസനാഥൻ

    വളരെ നന്നായിട്ടുണ്ട്. ചില ഭാഗങ്ങൾ ഉദ്വോഗ ജനകമായിരുന്നു. വരും ഭാഗങ്ങളും അതിമനോഹരമാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

    1. വളരെ നന്ദി ബ്രോ….

  7. Superb story

  8. Kollam….good work…?keep it high ✨

  9. This story is nice….keep going….

  10. Tooo bad broo

    1. Thanks bro….

  11. It’s too good… Keep going like this

    1. Thanku bro….

  12. Keep going its going its cool….✌️

    1. Thanks bro…..

  13. കൊള്ളാം ബ്രോ വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ നല്ലൊരു പാർട്ടുമായ് കഴിവതും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
    With❤️

    1. Thanks bro, എഴുതി തുടങ്ങി എത്രയും പെട്ടെന്ന് തീർക്കാൻ നോകാം

  14. കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️????? വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ…

    1. താങ്ക്സ് ബ്രോ…. ഉടനെ തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം

      1. Nice story ???

  15. ?✨P????????????_P?✨❤️

    ?»? F!R§t?«❤️

    1. വായിച്ചു അഭിപ്രായം പറയു ബ്രോ

Comments are closed.