?സംഹാരം 3? [Aj] 202

എനിക്ക്  ഭയകര ബുദ്ധി  ആണല്ലേ  ഞാൻ  പോലീസ്  ആയാൽ എങ്ങനെ  ഉണ്ടാകും… ഒരു കുസൃതി  ചിരിയോടെ ദേവു ചോദിച്ചു

അടിപൊളി  ആയിരിക്കും….  ആമി  ഒരു ആക്കി  ചിരിയോടെ  പറഞ്ഞു

ഇവരുടെ ഈ സംസാരം കേട്ട് നിന്ന അച്ചുവിന് ചിരി അടക്കി വെക്കാൻ സാധിച്ചില്ല. അവള് പെട്ടന്ന് ചിരിക്കാൻ തുടങ്ങി. അത് കണ്ടപ്പോൾ ആമിക്കും ദേവുനും ചിരി വന്നു….

അതെ ഇങ്ങനെ ചിരിച്ച് കളിച്ച്  ഇവിടെ തന്നെ ഇരിക്കാൻ  ആണോ പ്ലാൻ.., അവിടെ എൻ്റെ വില്ലാളിവീരനായ ഏട്ടൻ ലാൻഡ് ചെയ്തട്ടുണ്ട്. നിങ്ങൾ രണ്ടിനേം കൂട്ടി വീട്ടില് വരാനാ അമ്മയുടെ  ഓർഡർ. വേഗം റെഡി ആയി വരാൻ നോക്ക് രണ്ടും.

Ok മാഡം. ഞങ്ങൾ ഇപ്പൊ തന്നെ വന്നേക്കാമെ. ഇതും പറഞ്ഞ് രണ്ട് പേരും റെഡി ആവാൻ പോയി..

ആമി ഒരു ചുവന്ന നിറത്തിലുള്ള കുർത്തിയും വൈറ്റ് കളർ ലെഗിൻസും  ആണ് ഇട്ടത്. ചുവന്ന നിറം  ആമിക്ക് നന്നായി ചേരുന്നുണ്ടയിരുന്നു. കഴുത്തിൽ ഒരു ചെറിയ സ്വർണ്ണനിറമുള്ള  കല്ലുവെച്ച മാലയും കാതിലോരു ചെറിയ ജിമിക്കിയും ഇട്ടു. ആദ്യമായി പോട്ട് തൊട്ട് കണ്ണെഴുതി കയ്യിലൊരു  ചെയ്നും ഇട്ട് അവള് താഴേക്ക് വന്നു.

താഴെ എത്തിയപ്പോൾ അവിടെ നീല നിറത്തിലുള്ള ഒരു ഫുൾ സ്കിർട്ടും വൈറ് കളറിൽ ഉള്ള ഒരു ടോപ്പും ഇട്ട് അച്ചു ഒരുങ്ങി നിൽപ്പുണ്ടായിരുന്നു.  ആമിയെ കണ്ടതും താഴെ നിന്ന രണ്ടാളും വാ പൊളിച്ചു.
ആദ്യമായാണ് അവർ  ആമിയെ അങ്ങനെ ഒരു രൂപത്തിൽ കാണുന്നത്. ശെരിക്കും ഇപ്പൊ കണ്ടാൽ അത് ആമി ആണെന്ന് പറയുകെ ഇല്ല അത്രക്കും ഐശ്വര്യമായിരുന്നു അവളെ കാണാൻ. കണ്ണെഴുതി പോട്ടുത്തൊട്ട് മാലയും ജിമിക്കിയും ഒക്കെ ഇട്ട് പെണ്ണ് വന്നപ്പോൾ കാണാൻ നല്ല ചേല്…
ആരും നോക്കി നിന്നുപോകും..
ആമി താഴെ എത്തിയതും ദേവു  പറഞ്ഞു…

ഹാ….എന്താ ആമിയെച്ചി ഇത്…. ഇന്ന് കാണാൻ ഒരു പ്രത്യേക ഭംഗി ആണല്ലോ. എന്താ…,എന്തു പറ്റി… ആരേലും കാത്തു നിൽക്കാം എന്ന് പറഞ്ഞോ എൻ്റെ തറവാട്ടിൽ.
അത് പറഞ്ഞ് ദേവു ചിരിക്കാൻ തുടങ്ങി. ദേവുൻ്റെ പറച്ചിൽ കേട്ടതും അച്ചു അവളെ സപ്പോർട്ട് ചെയ്തെന്ന പോലെ പറയാൻ തുടങ്ങി….

ആ….. ആ…..  എങ്ങനെ സുന്ദരി ആവതെ ഇരിക്കും.., അവളുടെ ചെക്കൻ അല്ലെ ഇന്ന് വന്നേക്കുന്നത്  അപ്പോ പിന്നെ  സുന്ദരി ആവാതെ  വരാൻ പറ്റുമോ…. അച്ചു ഇതും പറഞ്ഞ് ആമിയെ ദേഷ്യം പിടിപ്പിച്ചു.

27 Comments

  1. Please publish next part

  2. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

  3. Good wrk ????

  4. Bro super..eppolla vayikan samayam kittiyath…waiting for nxt part

  5. Super മച്ചാനെ, തുടക്കം കണ്ടപ്പോ ഇനി എവിടെയെങ്കിലും കഥ miss ആയോ എന്ന് വിചാരിച്ചു, പിന്നേ കുറച്ച് വായിച്ചപ്പോ ആണ് set ആയത്. കാർത്തിയുടെ അസുര കർമങ്ങൾക്കായി കട്ട waiting

  6. കൈലാസനാഥൻ

    വളരെ നന്നായിട്ടുണ്ട്. ചില ഭാഗങ്ങൾ ഉദ്വോഗ ജനകമായിരുന്നു. വരും ഭാഗങ്ങളും അതിമനോഹരമാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

    1. വളരെ നന്ദി ബ്രോ….

  7. Superb story

  8. Kollam….good work…?keep it high ✨

  9. This story is nice….keep going….

  10. Tooo bad broo

    1. Thanks bro….

  11. It’s too good… Keep going like this

    1. Thanku bro….

  12. Keep going its going its cool….✌️

    1. Thanks bro…..

  13. കൊള്ളാം ബ്രോ വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ നല്ലൊരു പാർട്ടുമായ് കഴിവതും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
    With❤️

    1. Thanks bro, എഴുതി തുടങ്ങി എത്രയും പെട്ടെന്ന് തീർക്കാൻ നോകാം

  14. കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️????? വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ…

    1. താങ്ക്സ് ബ്രോ…. ഉടനെ തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം

      1. Nice story ???

  15. ?✨P????????????_P?✨❤️

    ?»? F!R§t?«❤️

    1. വായിച്ചു അഭിപ്രായം പറയു ബ്രോ

Comments are closed.