?സംഹാരം 3? [Aj] 202

കാർത്തിയെ  കണ്ട സന്തോഷത്തിൽ ദേവു ഓടി അവന്റെ  അടുത്തേക്ക് ചെന്നു എന്നാൽ അതിലും പെട്ടന്ന് പാച്ചു ഓടി എത്തി. അവൻ കാർത്തിയുടെ ശരീരത്തിലേക്ക് ചാടി അവന്റെ സ്നേഹ പ്രകടനം നടത്തി  പാച്ചുവിനെ  എടുത്തു ചുമലിൽ ഇട്ടു കാർത്തി ദേവുവിൻ്റെ അടുത്തേക്ക് ചെന്നു. ഏട്ടനെ കണ്ട സന്തോഷത്തിൽ ദേവു ഒച്ചയെടുത്ത് വിളിച്ച് പറഞ്ഞു.അവന്റെ  ചുമലിൽ കിടന്നു  പാച്ചു ദേവൂനെ നോക്കി  ഒന്ന്  കുറച്ചു  നിന്നെക്കാൾ  സ്നേഹം  എന്നോട്  ആണ്  എന്ന  രീതിയിൽ…

അമ്മേ , അച്ഛാ , മുത്തശ്ശി , മുത്തശ്ശ….. ദേ ഏട്ടൻ വന്നു…. സന്തോഷത്തിൽ ബോധം  പോയ ദേവുനെ ഒന്ന് പിടിച്ച് തലക്കിട്ടു  കൊട്ടിയിട്ട് കാർത്തി പറഞ്ഞ്
എടി പെണ്ണേ നീ ഒന്ന് ശ്വാസം നേരെ വിട് ഇപ്പൊ പൊട്ടി പോവുമല്ലോ…..
ഹോ  എൻ്റെ ഏട്ടാ ഞാനൊന്ന് ശെരിക്കും കാണട്ടെ ഈ മുതലിനെ എത്ര നാളായി ഇവിടെ നിന്നും പോയിട്ട്
ആരേം ഓർക്കണ്ട ഈ ദേവുനെ എങ്കിലും ഓർക്കായിരുന്നില്ലെ ഏട്ടന്….എത്ര നാളായി ഒന്ന് കണ്ടിട്ട് എനിക്ക് എന്തോരം വിഷമം ആയിന്നോ….

അപ്പോഴേക്കും  പാച്ചുവിനെ  താഴെ  ഇറക്കി  ദേവു  കാർത്തിയെ  കെട്ടിപ്പിച്ചുകൊണ്ട് അവളുടെ സങ്കടത്തിന്റെ കെട്ട് അഴിചു . ഇതെല്ലാം  നോക്കികൊണ്ട്  പാച്ചു  കാർത്തിയുടെ  അടുത്ത്  തന്നെ  നിന്നു….

എടി പൊട്ടി പെണ്ണേ ഞാൻ ഇനി ഇവിടെ ഉണ്ടല്ലോ….നിൻ്റെ വിഷമം എല്ലാം ഞാൻ മാറ്റി തരാം….

അതെ മോൾ എന്നെ വീടിൻ്റെ പുറത്ത് നിർത്തിക്കാൻ ആണോ പ്ലാൻ ഇട്ടിരിക്കുന്നേ…. ഭവതി ഒന്ന് മാറിയാച്ചാൽ ഈ ഉള്ളവന് അകത്തേക് പോവമായിരുന്നു…

അയ്യോ….അത് ഞാൻ മറന്നൂട്ടോ നമ്പൂതിരിയെ….. എന്നും പറഞ്ഞ് രണ്ടാളും ചിരികുമ്പോഴാണ് മുത്തശ്ശിയും അമ്മയും അവിടേക്ക് വന്നത്…. മോനെ കണ്ടതും അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊട്ടി പുറപെട്ടു….
നീ  ഇവിടെയായിരുന്നെടാ കുരുത്തം കെട്ടവനേ…. ഇപ്പോ എന്തിനാ ഇങ്ങോട്ട് വന്നേ ഇവിടെ ഉള്ളവർ ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിക്കാനാണോ…..

എന്താ ഇത് രധുവമ്മെ കുറെ നാളെത്തി വന്ന മകനോട് ഇങ്ങനെയ പറയുന്നെ…..എന്താ ദേവകി കുട്ടി ഇത് മരുമോൾക്ക്  അല്ലാ മോൾക് ഒന്നും പഠിപ്പിച്ച് കൊടുത്തിട്ടില്ലേ…. എങ്ങനെയാ ഒരാൾ വീട്ടിൽ  കയറി  വരുമ്പോൾ സംസാരിക്കേണ്ടത്  എന്ന്…..

ടാ ചെക്കാ മുത്തശ്ശിയോടും അമ്മയോടും എങ്ങനെയാ സംസാരിക്കണ്ടതെന്ന് മറന്നുപോയോടാ നീയ്…ചെവിക്കു പിടിച്ചു തിരിച്ചു കൊണ്ട്  മുത്തശ്ശി ചോദിച്ചു…

അയ്യോ മുത്തശ്ശി ചെവിക്ക് പിടിക്കല്ലേ വേദനിക്കണു……

ഈ ഒച്ചയെല്ലാം കേട്ട് കളരിയിലായിരുന്ന മുത്തശ്ശൻ അവിടെയെത്തി…..

27 Comments

  1. Please publish next part

  2. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

  3. Good wrk ????

  4. Bro super..eppolla vayikan samayam kittiyath…waiting for nxt part

  5. Super മച്ചാനെ, തുടക്കം കണ്ടപ്പോ ഇനി എവിടെയെങ്കിലും കഥ miss ആയോ എന്ന് വിചാരിച്ചു, പിന്നേ കുറച്ച് വായിച്ചപ്പോ ആണ് set ആയത്. കാർത്തിയുടെ അസുര കർമങ്ങൾക്കായി കട്ട waiting

  6. കൈലാസനാഥൻ

    വളരെ നന്നായിട്ടുണ്ട്. ചില ഭാഗങ്ങൾ ഉദ്വോഗ ജനകമായിരുന്നു. വരും ഭാഗങ്ങളും അതിമനോഹരമാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

    1. വളരെ നന്ദി ബ്രോ….

  7. Superb story

  8. Kollam….good work…?keep it high ✨

  9. This story is nice….keep going….

  10. Tooo bad broo

    1. Thanks bro….

  11. It’s too good… Keep going like this

    1. Thanku bro….

  12. Keep going its going its cool….✌️

    1. Thanks bro…..

  13. കൊള്ളാം ബ്രോ വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ നല്ലൊരു പാർട്ടുമായ് കഴിവതും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
    With❤️

    1. Thanks bro, എഴുതി തുടങ്ങി എത്രയും പെട്ടെന്ന് തീർക്കാൻ നോകാം

  14. കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️????? വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ…

    1. താങ്ക്സ് ബ്രോ…. ഉടനെ തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം

      1. Nice story ???

  15. ?✨P????????????_P?✨❤️

    ?»? F!R§t?«❤️

    1. വായിച്ചു അഭിപ്രായം പറയു ബ്രോ

Comments are closed.