?സംഹാരം 3? [Aj] 202

അവനുനേരെ  പാഞ്ഞു  ആദ്യം  വന്ന  ലൂക്കയിൽ  നിന്ന്  ഒഴിഞ്ഞു മാറി  തൊട്ടു  പിറകിൽ  വന്ന  ഒലിവറിന്റെ നട്ടെല്ലിൽ വലതു മുഷ്ടി  പ്രതേക  രീതിയിൽ  പിടിച്ചു കൊണ്ട് ശക്തിയിൽ  ഒരു  കുത്ത് അത്  കൊണ്ടതും  അവന്റെ  അരക്കു താഴോട്ട്  തളർന്നു  അവൻ  നിലത്തു   കിടന്നു  പുളഞ്ഞു  അവന്റെ  കാലുകൾ  നീല  നിറത്തിൽ  ആയി. ഇതു  കണ്ടൊന്ന്   ഭയന്നു  എങ്കിലും  കാർത്തിക്കിന്  പുറകിൽ നിന്നും  ലൂക്ക കുതിച്ചു  ചാടി  തലയിൽ  മുട്ടുകൾ  കൊണ്ട്  ഇടിക്കാൻ  നോക്കി. അത്  മനസിലാക്കിയ കാർത്തിക്   ഇടത് മാറി  അവൻ  തിരിഞ്ഞപ്പോൾ  മിന്നൽ  വേഗതയിൽ  കൈ  നിലത്തു  കുത്തി വലതു  കാലിന്റെ  പെരുവിരൽ  കൊണ്ട്  അവന്റെ ഹൃദയഭാഗത്തു ശക്തിയിൽ പ്രഹരിച്ചു.  അത്  കൊണ്ട് ലൂക്ക  കുഴഞ്ഞു  വീണു  അവന്റെ  ഹൃദയം  അപ്പോൾ  തന്നെ  നിലച്ചിരുന്നു. ഇത് കണ്ടു  ഭയന്നിരുന്ന ഒലിവറിന്റെ  അടുത്തെത്തിയ കാർത്തി ഞൊടിയിടയിൽ  ചൂണ്ടു  വിരൽ കൊണ്ട് അവന്റെ  മൂക്കിനും  നെറ്റിക്കും ഇടയിൽ ഉള്ളമർമ്മത്തിൽ
പ്രഹരം  ഏല്പിച്ചതും  അവന്റെ മുഖത്താകമാനം  ഞരമ്പ് തടിച്ചു  പൊങ്ങി  കണ്ണുകൾ  മേലോട്ട്ഉയർന്ന്
രക്ത നിറമായി.  അപ്പോഴും അവന്റെ  മുഖത്തു  ഒരു പുഞ്ചിരി ഉണ്ടായിരുന്നു. കാണികളിലും  അപ്പോൾ  ഭയം നിറഞ്ഞു  ഒരു  തുള്ളി  രക്തം  പോലും  വീഴ്ത്താത്ത  ക്രൂരമായി കൊല്ലുന്നത് അവർ  ഇതുവരെ  കണ്ടിട്ടില്ലായിരുന്നു.  ഇനി  ആരും  മത്സരിക്കാൻ  ഇല്ല  എന്ന്  അറിയിച്ചതോടെ  അവൻ  കേജിൽ  നിന്നും  ഇറങ്ങി. അവന്റെ  വരവ്  കണ്ടതും  പലർക്കും കാലനെ നേരിൽ കണ്ട പ്രതീതി ഉണ്ടായി .  അവർക്ക്  കൂടുതൽ  ഭയം  തോന്നിയത് അവന്റെ  പുഞ്ചിരി  കണ്ടായിരുന്നു .

അവൻ   പുറത്തേക്കു നടന്നപ്പോൾ
അവരുടെ  ഗാങ്ങിൽ  ഉള്ള രണ്ടുപേർ  അവന്  നേരെ  തോക്ക്  നീട്ടി.  അവരുടെ  തലയിൽ  ബുള്ളറ്റ്  കയറി  ചോര  തെറിച്ചു  അവർ  പിന്നോട്ട്  മലർന്നു  വീണു.  ഒരു  നിമിഷം എല്ലാവരും  ഞെട്ടി  തരിച്ചു  പോയി.

പെട്ടെന്ന് ആൾക്കൂട്ടത്തിനിടയിൽ  നിന്ന്    കറുത്ത  മുറുകിയ വസ്ത്രം ധരിച്ച ആയുധധാരികൾ  അവനടുത്തേക്  വന്ന്  അവന്  ചുറ്റും കവചം പോലെ   നിരന്നു നിന്നു . അവൻ്റെ  അടുത്തേക് വന്ന  വെളുത്ത  ജൂബയും പാന്റും  ധരിച്ച ആ വ്യക്തിയെ എല്ലാവരുടെയും കണ്ണുകൾ  പെട്ടെന്ന്   തിരിച്ചറിഞ്ഞു ലക്ഷ്മണൻഭായ്……
(ഇന്ത്യയിൽ  Semion Mogilevichന്റെ  കാര്യങ്ങൾ  നോക്കുന്നത് ലക്ഷ്മണൻ   ഭായ്  ആണ്,   നല്ലവൻ  ആയ  ഡോൺ  എന്ന്   വിളിപ്പേരുള്ളത് )
ലക്ഷ്മണൻ  ഭായ്  വന്നതും  അവനെ  കെട്ടിപിടിച്ചു  എന്നിട്ട്  ചുറ്റും  നോക്കി.
അവിടെ  ഉണ്ടായിരുന്ന  എല്ലാ മാഫിയ  ലീഡർമാരും  ലക്ഷ്മണൻ  ഭായിയെ  തലകുനിച്ചു  അവരുടെ വിധേയത്തം പ്രകടിപ്പിച്ചു. എല്ലാവരോടും  ആയി  ലക്ഷ്മണൻ ഭായ്  പറഞ്ഞു  കാർത്തിക്കിനു
നേരെ  ഒരു   വിരൽ  എങ്കിലും ഉയർത്തിയാൽ   പിന്നെ  അവന് തല  കാണില്ല ഒപ്പം അവന്റെ  കുടുംബവും. ഓർത്താൽ  എല്ലാവർക്കും  നല്ലത്     അത്  പറഞ്ഞുകൊണ്ട് ഭായ് തിരിഞ്ഞു  നടന്നു.  എല്ലാവരും  ചെകുത്താനെ കണ്ടപോലെ  വിറങ്ങലിച്ചു നിന്നപ്പോഴും  മായാത്ത  പുഞ്ചിരിയുമായി  അവൻ പുറത്തേക്ക്  നടന്നു……..

അവൻ  അവസാനം പറഞ്ഞത്  കേട്ട്  എല്ലാവരും  ഒന്ന്  ആശ്ചര്യപ്പെട്ടു.  മദ്ധ്യവയസ്കൻ ഡോൺ ഒരു ചെറുപ്പക്കാരനുമായി  സൗഹൃദം  പുലർത്തുന്നു എന്നുള്ളത് എല്ലാവർക്കും  ഒരു അത്ഭുതമായിരുന്നു.

 

27 Comments

  1. Please publish next part

  2. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

  3. Good wrk ????

  4. Bro super..eppolla vayikan samayam kittiyath…waiting for nxt part

  5. Super മച്ചാനെ, തുടക്കം കണ്ടപ്പോ ഇനി എവിടെയെങ്കിലും കഥ miss ആയോ എന്ന് വിചാരിച്ചു, പിന്നേ കുറച്ച് വായിച്ചപ്പോ ആണ് set ആയത്. കാർത്തിയുടെ അസുര കർമങ്ങൾക്കായി കട്ട waiting

  6. കൈലാസനാഥൻ

    വളരെ നന്നായിട്ടുണ്ട്. ചില ഭാഗങ്ങൾ ഉദ്വോഗ ജനകമായിരുന്നു. വരും ഭാഗങ്ങളും അതിമനോഹരമാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

    1. വളരെ നന്ദി ബ്രോ….

  7. Superb story

  8. Kollam….good work…?keep it high ✨

  9. This story is nice….keep going….

  10. Tooo bad broo

    1. Thanks bro….

  11. It’s too good… Keep going like this

    1. Thanku bro….

  12. Keep going its going its cool….✌️

    1. Thanks bro…..

  13. കൊള്ളാം ബ്രോ വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ നല്ലൊരു പാർട്ടുമായ് കഴിവതും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
    With❤️

    1. Thanks bro, എഴുതി തുടങ്ങി എത്രയും പെട്ടെന്ന് തീർക്കാൻ നോകാം

  14. കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️????? വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ…

    1. താങ്ക്സ് ബ്രോ…. ഉടനെ തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം

      1. Nice story ???

  15. ?✨P????????????_P?✨❤️

    ?»? F!R§t?«❤️

    1. വായിച്ചു അഭിപ്രായം പറയു ബ്രോ

Comments are closed.