രുദ്ര 1 37

ഭാനു അത് പറഞ്ഞിട്ട് പുറകിലേക്ക് കൈ വെച്ച് പരതി നോക്കി ഇല്ല ആരും ഇല്ല മഹിയേട്ടൻ ഇല്ല ഇവിടെ ഈശ്വരാ കാത്തുകൊള്ളണമേ
പണ്ടത്തെ രീതിയിൽ പണിത ഒരു എട്ടുകെട്ട് മന ആയിരുന്നു ചെമ്മങ്കോട്ട് മന
എങ്ങനെയൊക്കെയോ നടന്നു ഭാനുമതി നടുത്തളത്തിൽ എത്തിയതും നാസികയിലേക്ക് പച്ചമാംസം കത്തികരിഞ്ഞു അഴുകിയ ഗന്ധം അടിച്ചുകയറി ഭാനുവിന് തല പെറുക്കിച്ചു ഓക്കാനിക്കാൻ വന്നു ഒരു അടി മുൻപോട്ടു നടക്കാൻ പോലും ആവാതെ ഭാനു കുഴഞ്ഞു നടുത്തളത്തിലേക്ക് വീണുപോയി വീണതും ആരുടെയോ ദേഹത്തേക്ക് വീണതുപോലെ തോന്നി ഭാനുവിന് ഒരു അലർച്ചയോടെ ഭാനു കുതറി എഴുനേൽക്കാൻ ഭാവിച്ചു പക്ഷെ ശരീരത്തിന് ആവത് ഉണ്ടായിരുന്നില്ല

ഭാനുവിന്റെ അലർച്ച കേട്ടു അംബിക അടുക്കളയിൽ നിന്നും ഓടി വന്നു പക്ഷെ എവിടെ നിന്നാണെന്ന് മനസിലാകാതെ ഓരോയിടത്തും അന്വേഷിച്ചു നടന്നു
********************************************

പുറത്തു ഭയങ്കര കാറ്റും മഴയും ആയത്കൊണ്ട് ശങ്കരൻ തിരുമേനിയും മഹാദേവനും പത്തായപ്പുരയിൽ അവരോടൊപ്പം നിൽക്കുക ആയിരുന്നു മനയിൽ നടക്കുന്ന സംഭവങ്ങൾ അറിയാതെ ഭാനുവിന്റെ അലർച്ച പോലും കേൾക്കാതെ അവർ അവിടെ യക്ഷിക്കാവിൽ കണ്ട ആഗതൻ ആരെന്നു ചോദിക്കുവായിരുന്നു
അവൻ ആരെണെന്നും എന്തിനുവേണ്ടിയ വന്നതെന്നും ഉള്ള കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു അവർ
എല്ലാം കേട്ടിട്ട് തിരുമേനിയുടെ മുഖം വിളറിവെളുത്തു

********************************************

ഈ സമയത്തു മനയിൽ രുദ്ര തന്റെ ആദ്യത്തെ പ്രതികാരം നടപ്പിലാക്കുക ആയിരുന്നു

ഭാനു ചെറുതായി കണ്ണുകൾ തുറന്നു നോക്കിയപ്പോൾ വെന്തുകരിഞ്ഞ തീക്ഷ്ണം ആയ കണ്ണുകളിൽ കൂടി രക്തം കിനിയുന്ന പൊള്ളി അടർന്നു വീഴുന്ന ശരീരഭാഗങ്ങളായി നിൽക്കുന്ന ഒരുവളെയാണ്
അവൾ ആരെന്നോ എന്തെന്നോ ഒന്നും ഭാനുമതിക്ക് അറിയില്ലാരുന്നു
ഭയന്നുവിറച്ചു ശബ്ദം പോലും പുറത്തു വരാത്ത പോലെ ആയിരുന്നു ഭാനു അപ്പോൾ
നിനക്ക് ഞാൻ ആരെന്നു അറിയില്ല പക്ഷെ 8വർഷങ്ങൾക്കു മുൻപ് ഞാൻ ശങ്കരനോട് പറഞ്ഞിരുന്നു എന്റെ കുടുംബത്തെ മുച്ചൂടും മുടിപ്പിച്ച നിന്നെയും നിന്റെ കുടുംബത്തെയും നശിപ്പിക്കാൻ ഞാൻ പുനർജനിക്കും എന്ന് നിന്റെ കുടുംബം തലമുറകൾ നിന്നുപോയി ചെമ്മങ്കോട്ട് മന മണ്ണിൽ പതിയും എന്ന്
അതിനു വേണ്ടി മാത്രം പുനർജന്മം എടുത്തു വന്നവളാ ഞാൻ

ഭാനു കരയാൻ പോലും മറന്നു ഇരുന്നുപോയി രുദ്ര അവളുടെ അടുത്തേക്ക് നടന്നു വന്നു പതിയെ അവളുടെ ദേഹത്തേക്ക് തീ ആളിപടർന്നു അത് പതിയെ ഭാനുവിലേക്കും
കത്തികരിഞ്ഞു ഭാനു ഒരുപിടി ചാരമായി പോയി
പ്രതികാരം തുടങ്ങിവെച്ച പോലെ അവൾ ഒന്ന് എട്ടു ദിക്ക് പൊട്ടുമാറു ഒന്ന് അലറി പതിയെ അവൾ പുറത്തേക്കു വന്നതുപോലെ കാറ്റുപോലെ ഒഴുകി ഇറങ്ങി