രുദ്ര 1 37

മഹി അത് പറഞ്ഞതും ഉത്തരത്തിൽ ഇരുന്ന പുള്ളു പക്ഷി ചിറകടിച്ചു ഉയർന്നു
പെട്ടന്ന് ഉണ്ടായ ആ ശബ്ദത്തിൽ മൂവരും ഭയചകിതരായി

****************************************

മനയിൽ എത്തിയിട്ട് മഹിയെ വിളിച്ചു പറയണം ഇങ്ങോട്ട് ഇപ്പോഴൊന്നും വരരുതെന്ന്
നാളെ ഒന്നുകൂടെ കാളൂർ വരെ പോകണം ആദ്യം ഇയാൾക്ക് എന്താ പറയാനുള്ളതെന്ന് കേൾക്കട്ടെ
ദാമു എത്രയും വേഗം തന്നെ മന്ത്രവാദത്തിനുള്ള സാമഗ്രികൾ തയ്യാറാക്കുക എല്ലാത്തിനും സഹായിക്കാൻ ഇയാളെ കൂട്ടിക്കോളൂ മഹാകാളി അങ്ങനെ പറയുന്നു മനസ്സിൽ ഇനി അവളെ തളയ്ക്കാൻ ഇയാളുടെ സഹായം കൂടി നമുക്ക് അത്യാവശ്യം ആണ്
ഒന്നും തന്നെ മനസിലാകാതെ താൻ എങ്ങനെയാ കാവിനുള്ളിൽ പെട്ടതെന്ന ചിന്തയുമായി അയാൾ കൂടെ നടന്നു

********************************************

ഈ സമയം കാളൂർ മനയിൽ ഭട്ടതിരിപാട് തന്റെ മുൻപിലെ ഓട്ടുരുളിയിലെ കുരുതി കഴിപ്പിച്ച രക്തവർണമായ വെള്ളത്തിലൂടെ കാര്യങ്ങൾ ഗ്രഹിച്ചിരുന്നു
പെട്ടന്ന് തന്നെ ഓട്ടുരുളിയിലെ വെള്ളം ഒന്നു മറിഞ്ഞു പിന്നെ കണ്ടത് അതിഭീകര രൂപത്തിൽ നിൽക്കുന്ന രുദ്രയെ ആണ്
” എന്റെ മാർഗത്തിൽ തടസം നിൽക്കരുത്
ഇത്രയും വർഷം ഞാൻ അടക്കിവെച്ച എന്റെ പ്രതികാരം നടപ്പിലാക്കാനാ ഞാൻ പുറത്തു വന്നത്. അത് നടപ്പിലാകാതെ എന്നെ പറഞ്ഞു വിടാൻ നിനക്കെന്നല്ല ഒരാൾക്കും കഴിയില്ല ”

രുദ്ര പോയിക്കഴിഞ്ഞിട്ടും കാളൂരിന്‌ അര നിമിഷത്തേക്ക് ചലിക്കാൻ പോലും ആയില്ല
എന്തൊക്കെയോ അനർത്ഥങ്ങൾ വരാൻ പോകുന്നപോലെ എന്റെ മഹാമായേ നീയേ തുണ
എല്ലാം ഗ്രഹിക്കാൻ കഴിഞ്ഞിട്ടും അവൾ എങ്ങനെയാ പുറത്തുവന്നതെന്നു മാത്രം ജ്ഞാന ദൃഷ്ടിയിൽ തെളിയുന്നില്ലലോ ഉം വരട്ടെ നോക്കാം
പൂജാമുറിയിൽ നിന്നും ഇറങ്ങി ഭട്ടതിരി നേരെപോയത് ഹൈന്ദവിയുടെ അറയിലേക്കാണ്
മോളെ………
അച്ഛൻ വിളിച്ചോ എന്നെ ഞാൻ ചില പൂജാവിധികൾ നോക്കുകയായിരുന്നു
ഉം ഞാൻ നിന്നെ വിളിച്ചത് ഒരു കാര്യം പറയാൻ ആണ്
ഞാൻ പണ്ട് ആ യക്ഷികാവിൽ നമ്മുടെ പൂർണ ശക്തിയും ഉപയോഗിച്ച് മന്ത്രങ്ങളാൽ തളച്ചിരുന്ന രുദ്ര പുറത്തു വന്നിരിക്കുന്നു
ഞാൻ മനസ്സിൽ ഏകാഗ്രമാക്കി നോക്കി പക്ഷെ എന്തോ ഒന്നു നമ്മെ തടയുന്നപോലെ
പേരുകേട്ട മഹാമന്ത്രികൻ ആയ ഏത് കൊടിയ യക്ഷികളെയും തന്റെ ശക്തിയാൽ തളച്ചിരുന്ന അച്ഛനിതു എന്താ സംഭവിച്ചേ എനിക്കങ്ങട് ഒന്നും മനസിലാവുന്നില്ല
അച്ഛാ ഞാൻ ഒന്നു ശ്രെമിച്ചു നോക്കട്ടെ അവളെ തളയ്ക്കാൻ പേരുകേട്ട മഹാമന്ത്രികന്റെ ഒരേയൊരു മകളല്ലേ ഈ കാളൂർ ഹൈന്ദവി
അച്ഛൻ ഇതങ്ങോട്ട് പറയാൻ വരിക ആയിരുന്നു മോളെ മഹാമായ മനസ്സിൽ പറയുന്നതും അത് തന്നെ ആണ് അച്ഛൻ വേണ്ട സഹായം ചെയ്തു തരാം നാളെ പുലർച്ചെ തന്നെ പൂജാമുറിയിലേക്ക് പോന്നൊള്ളുക

********************************************

മനയിലേക്കുള്ള നടത്തത്തിൽ മുഴുവൻ മനസ്സിൽ ഒറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളു ഈ ചെറുപ്പക്കാരനെ പണ്ടെങ്ങോ കണ്ടുമറന്നപോലെ എന്നാ ഒട്ടും അങ്ങട് ഓർമ കിട്ടണില്ല്യ
ത്രിസന്ധ്യ നേരമായി ചെമ്മങ്കോട്ട് മനയിൽ എത്തിയപ്പോൾ പടിപ്പുര കടന്നപ്പോഴേ കണ്ടു മഹിയുടെ കാർ
ചതിച്ചല്ലോ എന്റെ പരദേവതകളെ ഇവരെ കൂടി കൊലയ്ക്കു കൊടുക്കണമായിരുന്നോ മഹാകാളി നിനക്ക് ഞാൻ അല്ലെ തെറ്റ് ചെയ്തേ എന്നെ മാത്രം പോരെ നിനക്ക് രുദ്രേ