രുദ്ര 1 37

ഇരുവരും കുളത്തിനരികെ എത്തിച്ചേർന്നു
ദാമു കുറച്ചു വെള്ളം എടുത്തു അയാളുടെ മുഖത്തേക്ക് തളിക്കുക
പൊട്ടിപൊളിഞ്ഞ കുളപ്പടവുകളിൽ ദാമു കാൽവെച്ചതും തിരുമേനി എന്തോ കണ്ടത് പോലെ നില്കാൻ പറഞ്ഞു എന്നിട്ട് അരയിൽ നിന്നും ഭസ്മം എടുത്തു ജപിച്ചു കുളത്തിലേക്കു എറിഞ്ഞു
ആ നിമിഷം കുളത്തിലെ വെള്ളം തിരമാല കണക്കെ അലയടിച്ചു
എന്താ തിരുമേനി എന്തേലും അഹിതമായത് ഉണ്ടായോ
അവൾ അവിടെ ഉണ്ടായിരുന്നു
രുദ്രാ……

തിരുമേനി അത് പറഞ്ഞു കഴിഞ്ഞതും
നാഗപാലയിൽ ഇരുന്ന രക്തം കിനിയുന്ന കണ്ണുകളോട് കൂടിയ കാലൻ കോഴി വലിയ ശബ്ദത്തോടെ ചിറകടിച്ചു പറന്നു പോയി….
ദാമു ഇനി വെള്ളം എടുത്തുകൊണ്ട് വരിക
പടികൾ ഓരോന്നായി സൂക്ഷിച്ചു ദാമു ഇറങ്ങി കൈകുമ്പിളിൽ വെള്ളം എടുത്തു നിലത്തു കിടന്ന ആളുടെ മുഖത്തേക്ക് തളിച്ചു
വെള്ളം വീണതും ആഗതൻ ചെറുതായി ഇമ വെട്ടിച്ചു കൊണ്ട് കണ്ണുകൾ തുറന്നു ഇരുവരെയും നോക്കി
ഞാൻ ഇതെങ്ങനെയാ ഇവിടെ എത്തിയെ
ഇന്നലെ ആ മരത്തിനു കീഴെ കണ്ട കുഞ്ഞ് എവിടെ
തിരുമേനി ഇയാൾ പറയുന്നത് കേട്ടിട്ട് അവളെ സ്വതന്ത്ര ആക്കിയത് ഇയാൾ ആണെന്ന് തോന്നുന്നു
സൂര്യവെളിച്ചം കാവിന്റെ അങ്ങിങ്ങായി കണ്ടു തുടങ്ങിയിരുന്നു
ദാമു ഇയാളെ കൂടി കൂടെ കൂട്ടു നമുക്ക് മനയിലേക്ക് പോകാം എല്ലാം വ്യക്തമായി ചോദിച്ചറിയണം എന്നാലേ പരിഹാരം കാണാൻ പറ്റൂ
ഉം വരിക വേഗം
തിരുമേനി മുൻപിൽ നടന്നു
കാവിനു പുറത്തു എത്തിയപ്പോൾ ആണ് തിരുമേനിയ്ക്ക് ഓർമവന്നത്
ഭട്ടതിരി പൂജിച്ചു തന്ന ആ ചരട് കാണാതെ പോയിരിക്കുന്നു
ഒരുപക്ഷെ അത് അവൾ തന്നെ ആയിരിക്കണം മാറ്റിയത്
അത്പോലെ ആയിരുന്നല്ലോ ഇന്നലത്തെ ആ കാറ്റ്
ഉം ഒക്കത്തിനും പരിഹാരം ഉണ്ടാകും

************************************

ഈ സമയം ചെമ്മങ്കോട്ട് മനയുടെ പടിപ്പുര കടന്നു ബ്ലാക്ക് സ്കോർപിയോ അതിവേഗത്തിൽ വന്നു ഇരച്ചു നിന്നു
അതിൽ നിന്നും മഹാദേവനും ഭാര്യ ഭാനുമതിയും ഇറങ്ങി
കാർ വന്നു നിന്ന ഒച്ച കേട്ടിട്ട് അകത്തു നിന്നും 18മണികൾ ഉള്ള ദുർഗ രൂപം കൊത്തിയ പൂമുഖ വാതിൽ തുറന്നു അംബിക അന്തർജ്ജനം പുറത്തേക്കു വന്നു
അച്ഛൻ എവിടെ അമ്മേ പൂമുഖത്ത് കണ്ടില്ലല്ലോ
പടികൾ കയറികൊണ്ട് മഹി ചോദിച്ചു
കുട്ടിയോള് വരുന്ന വിവരം ഒന്നു പറയാഞ്ഞത് എന്താ
അച്ഛൻ ഇന്നലെ കാളൂർ മന വരെ പോയതാ എത്തേണ്ട നേരം അതിക്രമിച്ചു
എന്തിനാ അമ്മേ ഇപ്പൊ ഒരു പോക്ക് അതും കാളൂർ മനവരെ
എന്താ പറ്റിയെ അമ്മേ ഭാനു ചോദിച്ചുകൊണ്ട് ഹാളിലേക്ക് കയറി
അത് പിന്നെ മോളെ കുറച്ചു നാളായി മനസ്സിനൊരു സ്വസ്ഥത കുറവാ പിന്നെ കഴിഞ്ഞ അമാവാസി പൂജയിൽ സംഭവിക്കാൻ പാടില്ലാത്ത അനർത്ഥങ്ങളും ഉണ്ടായി അതാ ഒന്നു അവിടെ വരെ പോകാന്നു അച്ഛൻ വിചാരിച്ചേ
കാലാകാലങ്ങളായുള്ള മഹാമന്ത്രികന്മാരുടെ കുടുംബം അല്ലെ കാളൂർ എന്തേലും അനർത്ഥം ഉണ്ടേൽ ഭട്ടതിരി അതിനുള്ള പ്രതിവിധി പറയും
അല്ല എവിടെ മീനുമോൾ അവളെ കണ്ടില്ലല്ലോ മഹി
അവൾ അടുത്ത ആഴ്ച വരും അമ്മേ