രുദ്ര 1 37

രുദ്ര ഭാഗം 1 | Rudhra Part 1

Author : Arun Nair

ഒന്നു വേഗം നടക്കു ദാമുവേ സൂര്യോദയത്തിനു മുൻപ് നമുക്ക് ആ നാഗപാലയുടെ അടുത്ത് എത്തേണ്ടതാണ്…..
അങ്ങുന്നേ നമ്മൾ യക്ഷിക്കാവിൽ പ്രവേശിച്ചപ്പോതൊട്ടു അന്തരീക്ഷത്തിനു വല്ലാത്ത രൗദ്ര ഭാവം ആണല്ലോ
അതങ്ങനെയല്ലേടാ ദാമു വരൂ
അവൾക്കു അറിയാം ഞാൻ ഈ 108മന്ത്രങ്ങൾ ചൊല്ലിയ ഈ ചരട് പാലയിൽ ബന്ധിച്ചു കഴിഞ്ഞാൽ എന്നെന്നേക്കുമായി അവൾക്കു ഈ ഭൂമിയിൽ നിന്നും പോകേണ്ടി വരുമെന്ന്
വേഗം നടക്കുക സമയം അധികം ഇല്ല ഇനി
അവൾ നശിച്ചാൽ മാത്രമേ ചെമ്മങ്കോട്ട് മന നശിക്കാതിരിക്കുകയുള്ളു
നടന്നു നടന്നു നാഗപാലയ്ക്ക് അടുത്ത് എത്തിയപ്പോൾ ഞെട്ടിപ്പോയി താഴെ ആരോ ബോധം ഇല്ലാതെ കിടക്കുന്നു
തിരുമേനി ആരാണാവോ ഈ അസ മയത്ത് അതും പകൽപോലും ആരും കടക്കാത്ത യക്ഷിക്കാവിൽ
പെട്ടന്ന് തന്നെ അന്തരീക്ഷം മാറിമറിഞ്ഞു നിലയ്ക്കാത്ത കാറ്റും നായകളുടെ ഓരിയിടലും…
ദാമു വെട്ടിവിറച്ചുകൊണ്ട് നാഗപാലയ്ക്ക് നേരെ കൈചൂണ്ടി
അങ്ങോട്ട്‌ നോക്കിയ തിരുമേനിയും വല്ലാതെ വെപ്രാളപ്പെടുകയും വിയർക്കുകയും ചെയ്യുന്നുണ്ടായിരുന്നു
അവിടെ അവളെ തളച്ചയിടത്തു ഒരു പുകച്ചുരുൾ മാത്രം….
ഭയപ്പാടോടെ അവർ താഴേക്കു നോക്കി
തിരുമേനി അവൾ രെക്ഷപെട്ടിരിക്കുന്നു ഇനിയും ഇവിടെ നിൽക്കുന്നത് അപകടമാണ്

എത്ര തന്നെ നടന്നിട്ടും അവർക്ക് കാവിനു പുറത്തേക്കുള്ള വഴി കണ്ടെത്താനായില്ല.. നടന്നു നടന്നു തിരിച്ചു അവർ ആ പാലച്ചുവട്ടിൽ തന്നെ തിരികെ എത്തി
എന്റെ പരദൈവങ്ങളെ ചെയ്ത തെറ്റിന് ഞങ്ങളെ പരീക്ഷിച്ചു മതി ആയില്ലേ ഇവിടെ നിന്നും എങ്ങനെയാ ഒന്നു പുറത്തേക്കു കടക്കുക
തിരുമേനി മനസ്സിൽ മഹാകാളിയെ സ്മരിച്ചു അത്യുച്ചത്തിൽ മന്ത്രം ചൊല്ലാൻ തുടങ്ങി..
” മഹാമന്ത്രസ്യ
മാർക്കണ്ഡേയ ഋഷി ; അനുഷ്ടപച്ഛന്ദ ;
ശ്രീ
ചണ്ഡികാ ദേവത
ഹ്രാo ബീജം, ഹ്രീം ശക്തി ; ഹ്രുo കീലകം,
അസ്യ ശ്രീ ചണ്ഡികാ പ്രസാദ സിദ്ധ്യാർഥേ
ജപേ വിനിയോഗ :
ഹ്രാo
ഇത്യാദി ഷഡംഗ ന്യാസ

തിരുമേനി ചൊല്ലി തീർന്നതും അത് വരെ ഉണ്ടായിരുന്ന നിലയ്ക്കാത്ത കാറ്റു ശമിച്ചിരുന്നു
കാറ്റടങ്ങിയപ്പോൾ ദൂരെ കാവിനകത്തെ കുളത്തിനരികെ ഇന്നലെ നാഗപാലയുടെ ചുവട്ടിൽ കണ്ട ആൾ കിടക്കുന്നതായി ദാമു കണ്ടു
തിരുമേനി അതാ ഇന്നലെ നമ്മൾ കണ്ട അയാൾ അവിടെ ബോധം ഇല്ലാതെ കിടക്കുന്നു
വരൂ നമുക്ക് നോക്കാം അതാരാണെന്ന്
ഇനി എന്തായാലും അവൾ വരില്ല നോം മഹാചണ്ഡികാ മന്ത്രം ജപിച്ചിരിക്കുന്നു
കുറച്ചു നേരത്തേക്കെങ്കിലും അവൾ അടങ്ങും ഇനി അവളെ തളയ്ക്കാൻ കാളൂർ ഭട്ടതിരിക്കെ പറ്റൂ