പ്രതികാരം 4 ? [Swaliha] 91

അവസാനം വണ്ടി നിർത്താൻ പറഞ്ഞതും ഞാൻ ബ്രേക്ക്‌ ചവിട്ടിയപ്പോ തന്നെ ഓള് കാറിൽ നിന്നിറങ്ങി ,,, എന്നെ മൈൻഡ് ചെയ്യാതെ ഒരു പോക്കായിരിക്കായിരുന്നു,,,, കഷ്ട്ടിച്ചു രണ്ട് ദിവസത്തെ പരിചയെ ഞങ്ങൾ തമ്മിൽ ഉള്ളതെങ്കിലും ആളൊരു അസ്സൽ ചട്ടമ്പിയും ഒരു താന്തോന്നിയുമാണ്,,, അവള് വിചാരിക്കുന്നത് മാത്രേ ചെയ്യൂ,,, അവള് വിചാരിച്ചാൽ മാത്രേ എന്തെങ്കിലും തൊള്ള തുറന്ന് പറയൂ. അത് കൊണ്ട്തന്നെ ചില സമയത്ത് എടുത്തിട്ടെറിയാൻ തോന്നും. ഞാൻ ഡോർ തുറന്ന് ഓളെ അടുത്തേക്ക് ഓടി.

“ഡീ… കുട്ടിപ്പിശാശ്ശെ എങ്ങോട്ടാ പോവുന്നതെങ്കിലും പറയ്യ്… ”

“just wait.. നമ്മളങ്ങോട്ട് തന്നെയല്ലേ പോവുന്നത്… keep walk…”

എന്നും പറഞ്ഞവൾ നടന്ന് ഒരു കോളനി പോലെയുള്ള സ്ഥലത്തെത്തിയിട്ടുണ്ട്,,, ഞാൻ ഊരക്കും കൈ കൊടുത്തവിടെ നിന്നതും ഓളൊന്ന് തിരിഞ്ഞ് നോക്കി.

“come let’s go…”എന്ന് പറഞ്ഞ് ഓള് നടന്നതും ഞാൻ ഓളെ പിന്നാലെ നടന്നു.നേരെ ഒരു ചെറിയ വീടിന്റെ ഡോറിൽ മുട്ടിയതും ഒരു പെണ്ണ് വന്ന് ഡോർ തുറന്നു.

അവളേതൊക്കെ ഫേക്ക് ഡോക്യുമെന്റിനെ കുറിച്ചൊക്കെ പറയുന്നത് കേട്ട് ഞാൻ നെറ്റി ചുളിച്ചു ഓളെ നോക്കിയതും ചുമ്മാ എന്നുള്ള മട്ടിൽ എന്നെ നോക്കി സൈറ്റ് അടിച്ച് കാണിച്ചു.

ആ പെണ്ണ് അകത്തേക്ക് കയറി ചെന്നതും എന്റെ ഡീറ്റെയിൽസ് ഒക്കെ ചോദിച്ച് രണ്ട് സർട്ടിഫിക്കറ്റ് ഓളെ കൈയിൽ കൊടുത്തതും വെറെ ഒരു അഡ്രസ് കൊടുത്തതും ഓള് താങ്ക്സ് പറഞ്ഞ് കാർഡ് നീട്ടിയതും ആ പെണ്ണ് മെഷീൻ എടുത്ത് പാസ്സ്‌വേർഡ്‌ അടിക്കാൻ വേണ്ടി അവളുടെ കൈയിൽ കൊടുത്തതും ഓള് പാസ്സ്‌വേർഡ്‌ അടിച്ച് അമൗണ്ട് ഞെക്കുന്നത് കണ്ടതും എന്റെ വാ അറിയാതെ തന്നെ തുറന്നു.

ആ പെണ്ണ് തിരിച്ചവൾക്ക് കാർഡ് കൊടുത്തതും ഓള് അപ്പൊ തന്നെ കാർഡ് പോക്കറ്റിൽ ഇട്ട് അവിടെന്നിറങ്ങിയതും ഞാൻ ഓളെ ഒന്ന് നോക്കി.

” നീ എന്തിനാ അത്രെയും ക്യാഷ് വെറെ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്തേ????… ”

“ഈ ഫേക്ക് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന്റെ ക്യാഷ് ആണ് ”

“വാട്ട്‌… 75000 രൂപയോ..??… ആ ക്യാഷ് എനിക്ക് തന്നാൽ പോരായിരുന്നോ.. ”

“75000 രൂപ വെറുതെ കൊടുത്തതൊന്നുമല്ല,, ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ആണിത്…ഇനി മൂന്ന് സർട്ടിഫിക്കറ്റ് ഉണ്ട്,, നീ ഈ അഡ്രസ്സിൽ പോയി എല്ലാം സെറ്റ് ആക്ക്… കാർഡ് ഇന്നാ… ”

എന്നും പറഞ്ഞവൾ കാർഡ് എനിക്ക് തന്ന് പാസ്സ്‌വേർഡ്‌ പറഞ്ഞ് തന്നതും ഞാനവളെ നോക്കിയപ്പോ ഓള് സ്‌പെക്സ് വെച്ച് ഞാൻ പോവാ എന്നും പറഞ്ഞ് ഓള് ടാക്സി പിടിച് പോയി.

* * * * * * * *

(ഷാലു )

നേരെ ഓഫീസിൽ എത്തി താറിന്റെ കീ എന്റെ കൈയിൽ തന്നു, കൂടെ അമൻ ഹിൽടോപ് കാണിച്ചു എല്ലാം ഒന്ന് പറഞ്ഞ് തരാൻ ഒരു ഹെൽപ്പേറിനെയും കമ്പനി തന്നു, one mister എബിൻ ജോൺ,,, അവന്റെ നോട്ടവും ചിരിയും കാണുമ്പോൾ തന്നെ എരിഞ്ഞ് കയറുന്നുണ്ടെങ്കിലും ഒന്ന് calm ആയി ചിരിക്കാൻ ശ്രമിച്ചു.

താർ സ്റ്റാർ്ട്ടാക്കാൻ നിന്നതും സമയം നോക്കിയപ്പോ 1 മണി കഴിഞ്ഞിട്ടുണ്ട്,,,

“….വണ്ടി നിർത്ത്… നമ്മുക്കെന്തെങ്കിലും കഴിച്ചിട്ട് പോയാലോ..???… ”

“no,, thank you…”

“എനിക്ക് നല്ല വിശപ്പുണ്ട്.. come…”എന്നും പറഞ്ഞവൻ ഇറങ്ങി,,, എനിക്കാണെങ്കിൽ അവന്റെ അവിഞ്ഞ ചിരി എനിക്ക് തീരെ പിടിക്കുന്നില്ല,, നോട്ടം കണ്ടിട്ട് കണ്ണ് കുത്തി പൊട്ടിക്കാൻ തോന്നുന്നുണ്ട്.

14 Comments

  1. ഇത് എന്താ വൈകുന്നേ????????

  2. next part ntha varathe….katta waiting..

  3. Next part ennu varum

  4. ???…

    എവിടെ പോയി സ്വാലിഹ…

    അടുത്ത പാർട്ട്‌ ഉടനെ വരുമോ ?…

    ഇത്രയും നാൾ വെയിറ്റ് ചെയ്ത സ്ഥിതിക്ക് പേജ് നല്ലവിധത്തിൽ കൂട്ടി എഴുതണേ…..

    Waiting 4 nxt part…

  5. എവിടെ അടുത്ത part

  6. ഇപ്പഴാണ് വായിച്ചത് കൊള്ളാം അടുത്ത ഭാഗം വേഗം തരണം കേട്ടോ.

  7. adipolii…?petann theernnu poyi…

  8. Nannayitund..kurachoode romance and thrilling part akam..pages kootan pattiyal super..thank you?

  9. Super. page kuravanalo kurachu romansum aavam ketto.waiting next part……..

    1. Sett akkunnund bro⚡

      Thanks HappydayS ❣️

  10. ഡ്രാക്കുള

    കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??? പക്ഷേ പെട്ടെന്ന് തീർന്നു പോയി ബ്രോ ????

    1. അടുത്തതിൽ കൊറച്ച് pages കൂട്ടാൻ ശ്രമിക്കാം ❣️

      Thanks ഡ്രാക്കുള ?

    1. Thanks asar ❣️

Comments are closed.