പ്രതികാരം 4 ? [Swaliha] 91

“samar senzela daughter of haidarali…ഇത് തന്റെ ഷർട്ട് അല്ലെ..??? സോറി ട്ടോ… ഒരൽപ്പം കരിഞ്ഞ് പോയി…ഞാൻ അയൺ ചെയ്താൽ ഇങ്ങനെ ഇരിക്കും… റിയലി സോറി.. “എന്നും പറഞ്ഞ് കൊണ്ട് ഞാൻ ഷർട്ട് പൊക്കി അതിന്റെ തുളയിലൂടെ അവളെ നോക്കിയതും അവള് മാറിൽ കൈ കെട്ടി എന്നെ നോക്കി ചിരിച്ചു.

“ഇന്നാ… പിടിച്ചോ… ഇനി ഷർട്ട് കിട്ടിയില്ല.. പാന്റ് കിട്ടിയില്ല എന്നൊന്നും പറയണ്ടാ…. “എന്നും പറഞ്ഞു ഞാൻ അവളെ മുഖത്തിനു നേരെ ഷർട്ട് എരിഞ്ഞതും അവളതും കൈയിൽ പിടിച്ച് ഇന്നർ മാത്രം ഇട്ടോണ്ട് വരുന്ന അബിയുടെ അടുത്തേക്ക് പോയി,,, അവന്റെ കൈയിൽ ഷർട്ട് കൊടുത്തതും ഞാൻ തൊള്ളയും തുറന്ന് നിന്ന് പോയി. സ്വാഭാവികം

അബി അതിന്റെ തുളയിലൂടെ അവളെ നോക്കിയതും അവള് അവന്റെ കൈ എന്റെ നേരെ തിരിച്ചു. അതിന്റെ തുളയിലൂടെ അവൻ എന്നെ നോക്കി പല്ല് കടിച്ച് പിടിച്ചു.

“നിനക്ക്‌ ഞാൻ വെച്ചിട്ടുണ്ടെടാ നാറീ… “എന്നും പറഞ്ഞവൻ സ്റ്റെയർ ഇറങ്ങിയതും ഞാൻ on the spot യിൽ ഓടി. അവസാനം tom & jerry യുടെ അവസ്ഥ ആയിരുന്നു. ഉള്ള പ്ലേറ്റും ഗ്ലാസും മുട്ടയും വെജിറ്റബിള്സും പരസ്പരം എറിഞ്ഞോണ്ടിരുന്നു.

“അബി… അബി…കൊടുക്ക്,,, കൊടുക്ക് … അങ്ങനെ തന്നെ.. അങ്ങനെ ….അബി down down…”എന്നും പറഞ്ഞ് കൊണ്ട് ആ പ്രാന്തി അബിയെ സപ്പോർട്ട് ചെയ്യുന്നത് കണ്ടതും ഒരു മുട്ട കയ്യിലെടുത്തു അവളുടെ നേരെ എരിഞ്ഞതും ഓള് ഓൺ തി സ്പോട്ടിൽ ഇരുന്നതും പിന്നിൽ വരുന്ന മമ്മിയുടെ തലയിൽ ചെന്ന് കൊണ്ടു.

അത് കണ്ടതും ആ പ്രാന്തി…ആഹ് ആഹ് ഇതാ വരുന്നു എന്നും പറഞ്ഞ് ഫോൺ ചെവിയോട് ചേർത്ത് മെല്ലെ മുങ്ങി,,, ഞാനും അബിയും പരസ്പരം നോക്കി നാവ് കടിച്ച് കൊണ്ടു മമ്മയെ നോക്കി .

“എന്നെ ആരോ വിളിച്ച പോലെ തോന്നുന്നു… “എന്നും പറഞ്ഞ് അബി മുങ്ങാൻ നോക്കിയതും ‘എന്നെയും’ എന്നും പറഞ്ഞു ഞാൻ അബിയുടെ പിന്നാലെ ഓടിയതും മമ്മയുണ്ട് ഞങ്ങളെ രണ്ട് പേരെയും കണ്ണുരുട്ടി നോക്കുന്നു.

രാവിലെ തന്നെ ഒരു യുദ്ധം കഴിഞ്ഞ പ്രതീതിയിൽ ഫ്രഷ് ആവാൻ വേണ്ടി ബാത്‌റൂമിൽ കയറി.

* * * * * * * * * * *
(ഷാലു)

ഞാൻ കുനിഞ്ഞതും അത് നേരെ മമ്മയുടെ തലയിൽ തട്ടുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.അങ്ങനെ ആണെങ്കിൽ ഞാനൊരിക്കലും കുനിയില്ലായിരുന്നു.

ഇന്ന് ജോലിക്ക് ജോയിൻ ചെയ്യണം അതിന് മുൻപ് റയാനെ ഒന്ന് കാണണം.

കോഫീ ഷോപ്പിൽ അവന്‌ വേണ്ടി വെയിറ്റ് ചെയ്‌തിരിക്കുമ്പോൾ അവൻ പറഞ്ഞ വാക്ക് മാത്രമായിരുന്നു മനസ്സിൽ,,,, ‘നീ ഇത് വരെ പട്ടിണി കിടന്നിട്ടുണ്ടോ ഷാലു ‘അത് വീണ്ടും വീണ്ടും ചെവിയിൽ പ്രതിധ്വനിച്ചു കേൾക്കാൻ തുടങ്ങിയതും ഞാൻ കണ്ണിറുക്കെ അടച്ചു.

 

“hello…excuse me….” മുന്നിലുള്ള ടേബിൾ കൊട്ടികൊണ്ട് ആരോ വിളിക്കുന്നത് കേട്ടതും ഞാനൊന്ന് കണ്ണുതുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞാൻ വാ തുറന്ന് പോയി.

“എന്താടി കുട്ടിപ്പിശാശ്ശെ ഇരുന്നുറങ്ങുന്നെ …?… “എന്നവൻ ചോദിച്ചപ്പോഴാണ് ഞാൻ ഓന്റെ മുഖത്ത് നിന്ന് കണ്ണെടുത്തെ.

നല്ല ബ്ലാക്ക് ഷർട്ടും വൈറ്റ് തുണിയുമാണ് അവന്റെ വേഷം.

“അല്ല നീ എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞെ..?… “അവൻ പറഞ്ഞപ്പോ ഞാനൊന്ന് തലകുടഞ്ഞ് കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി.

14 Comments

  1. ഇത് എന്താ വൈകുന്നേ????????

  2. next part ntha varathe….katta waiting..

  3. Next part ennu varum

  4. ???…

    എവിടെ പോയി സ്വാലിഹ…

    അടുത്ത പാർട്ട്‌ ഉടനെ വരുമോ ?…

    ഇത്രയും നാൾ വെയിറ്റ് ചെയ്ത സ്ഥിതിക്ക് പേജ് നല്ലവിധത്തിൽ കൂട്ടി എഴുതണേ…..

    Waiting 4 nxt part…

  5. എവിടെ അടുത്ത part

  6. ഇപ്പഴാണ് വായിച്ചത് കൊള്ളാം അടുത്ത ഭാഗം വേഗം തരണം കേട്ടോ.

  7. adipolii…?petann theernnu poyi…

  8. Nannayitund..kurachoode romance and thrilling part akam..pages kootan pattiyal super..thank you?

  9. Super. page kuravanalo kurachu romansum aavam ketto.waiting next part……..

    1. Sett akkunnund bro⚡

      Thanks HappydayS ❣️

  10. ഡ്രാക്കുള

    കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??? പക്ഷേ പെട്ടെന്ന് തീർന്നു പോയി ബ്രോ ????

    1. അടുത്തതിൽ കൊറച്ച് pages കൂട്ടാൻ ശ്രമിക്കാം ❣️

      Thanks ഡ്രാക്കുള ?

    1. Thanks asar ❣️

Comments are closed.