പ്രതികാരം 4 ? [Swaliha] 91

“അബി എവിടെഡാ എമി,,,, കുറെ നേരായല്ലോ നീ എന്നെയും കൊണ്ട് നടക്കാൻ തുടങ്ങിയിട്ട്… ”

അവസാനം കോളേജിന്റെ ഒഴിഞ്ഞ കെട്ടിടത്തിന്റെ കുറച്ച് മുൻപിൽ എത്തിയതും ഇച്ചുവൊന്ന് മുഖം ചുളുക്കി ഓനെ നോക്കി.

“നമ്മളെന്താ ഇവിടെ?????… “ഓള് ഊരക്ക് രണ്ട് കൈ കൊടുത്ത് ചോദിച്ചതും ഓളെ നിർത്തം കണ്ട് അബിയൊന്ന് ചിരിച്ചു.

“എന്താടി പെണ്ണെ നിനക്ക്‌ ഈ പർദ്ദയും നിഖാബും ഒക്കെ മാറ്റി കുറച്ചു മോഡേൺ ആയി നടന്നൂടെ… ഒന്നുമില്ലെങ്കിൽ ഇതൊരു കോളേജ് അല്ലെ,,,, ആകെ കാണുന്നത് ഈ കടുംകാപ്പി കണ്ണാ… ”

“അയ്യെടാ അങ്ങനെ ബാക്കിളോർക്ക് കണ്ട് സുഖിക്കാൻ ഉള്ളതല്ല എന്റെ ബോഡി…. “എന്നും മാറിൽ കൈ കെട്ടി മുഖം തിരിച്ച് നിന്നു.

“നമ്മളെന്താ ഇവിടെ…. “അബിയോട് കൊഞ്ചികൊണ്ട് അവളൊന്നും ചോദിച്ചതും ആഹ് എന്നും പറഞ്ഞ് അവൻ കൈ മലർത്തുന്നത് കണ്ടപ്പോ അവളൊന്നു നെറ്റിചുളിച്ച് അവനെ നോക്കി.

“എമി ഇങ്ങോട്ട് വരാനാ പറഞ്ഞെ… നീ വാ… “എന്നും പറഞ്ഞ് അബി മുന്നോട്ട് നടന്നു. ഇച്ചു അവിടെ നിന്ന് തലചൊറിഞ്ഞ് കൊണ്ട് ഒരു നിമിഷം ആലോചിച്ച് വീണ്ടും അവന്റെ പിന്നാലെ നടന്നു.

“അബി… അവൻ മിക്കവാറും എന്നെ ഒന്ന് പൊട്ടിക്കാൻ ചാൻസ് ഉണ്ട്,,, നീയൊന്ന് കൂടെ നിന്നെക്കെണെ…. “ചെറിയ കുട്ടികളെ പോലെ ഓരോന്ന് പറയുന്നുമുണ്ട് ടെൻഷൻ കൊണ്ട് വിരൽ പൊട്ടിക്കുന്നുമുണ്ട്.

“അബി,,,, ഒന്ന് പറയടാ എന്തായിരിക്കും ഓന്റെ റിയാക്ഷൻ… ചങ്കെ…. “അബി അവൾ പറയുന്നതൊന്നും കേൾക്കിന്നില്ല എന്ന് കണ്ടപ്പോ ഓനെ തോണ്ടി ദേഷ്യം പിടിപ്പിക്കുന്നുണ്ട്.

 

“ഒരൊറ്റ ഒന്നങ് തന്നാലുണ്ടല്ലോ … ഓരോന്ന് കാണിച്ചു വെക്കുമ്പോൾ ഓർക്കാനായിരുന്നു … “എന്നും പറഞ്ഞ് അവൾക്ക് നേരെ ഓങ്ങിയ കൈ താഴ്ത്തി.

“അത് പിന്നെ അബി… ഞാൻ… ഞാൻ തീരെ പ്രതീക്ഷിച്ചില്ല എന്നെ കോളേജ് കോംപൗണ്ടിന്ന് കിസ്സ് ചെയ്യാൻ വരും എന്ന്,,, അതും ബെറ്റ് ,,, അപ്പൊ ഞാൻ ആകെ പേടിച്ച്… “വിരലൊക്കെ പൊട്ടിച്ചു ഓരോന്ന് പറഞ്ഞ് അവര് ആ ഒഴിഞ്ഞ കെട്ടിടത്തിൽ എത്തിയിരുന്നു.

 

കണ്ണ് മുൻപിൽ ഓരോ ദൃശ്യങ്ങളും തെളിഞ്ഞ് വരാൻ തുടങ്ങിയതും ഞാൻ പെട്ടെന്നു കണ്ണ് തുറന്നു,, ഓഫീസിലെ ഫയൽസ് നോക്കുന്നതിന്റെ ഇടയിൽ അറിയാതെ ഒന്ന് ഉറങ്ങി പോയതാണ്,, നേരെ ഓടി വന്നത് ഇച്ചു ആയിരുന്നു,, അല്ലെങ്കിലും ഇത് ഇപ്പൊ ഒരു പതിവായിട്ടുണ്ട് ,,,,ഉറക്കം പോയതും ഞാൻ നേരെ ബാൽക്കണിയിലേക്ക് വിട്ടു.

 

* * * * * * *

(എമി)

രാവിലെ എണീറ്റ് കോഫി കപ്പും കൊണ്ട് ബാൽക്കണിയിലേക്ക് പോയപ്പോ അബിയുണ്ട് അവിടെ കിടന്നുറങ്ങുന്നു.

“ഡാ… അബി… എണീക്ക്… “കുലുക്കി വിളിച്ചതും അവനൊന്ന് കണ്ണ് തുറന്ന് വീണ്ടും ഉറങ്ങാൻ തുടങ്ങി.

“ഡാ പൊട്ടാ,,, സമയം എത്ര ആയി എന്ന് വല്ല ബോധവും ഉണ്ടോ,,, എണീറ്റെ ….. “എന്നും പറഞ്ഞ് അവനെ വിളിച്ചെണീപ്പിച്ച് ഫ്രഷ് ആവാൻ പറഞ്ഞ് ഞാൻ റൂമിലേക്ക് പോയി.

14 Comments

  1. ഇത് എന്താ വൈകുന്നേ????????

  2. next part ntha varathe….katta waiting..

  3. Next part ennu varum

  4. ???…

    എവിടെ പോയി സ്വാലിഹ…

    അടുത്ത പാർട്ട്‌ ഉടനെ വരുമോ ?…

    ഇത്രയും നാൾ വെയിറ്റ് ചെയ്ത സ്ഥിതിക്ക് പേജ് നല്ലവിധത്തിൽ കൂട്ടി എഴുതണേ…..

    Waiting 4 nxt part…

  5. എവിടെ അടുത്ത part

  6. ഇപ്പഴാണ് വായിച്ചത് കൊള്ളാം അടുത്ത ഭാഗം വേഗം തരണം കേട്ടോ.

  7. adipolii…?petann theernnu poyi…

  8. Nannayitund..kurachoode romance and thrilling part akam..pages kootan pattiyal super..thank you?

  9. Super. page kuravanalo kurachu romansum aavam ketto.waiting next part……..

    1. Sett akkunnund bro⚡

      Thanks HappydayS ❣️

  10. ഡ്രാക്കുള

    കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??? പക്ഷേ പെട്ടെന്ന് തീർന്നു പോയി ബ്രോ ????

    1. അടുത്തതിൽ കൊറച്ച് pages കൂട്ടാൻ ശ്രമിക്കാം ❣️

      Thanks ഡ്രാക്കുള ?

    1. Thanks asar ❣️

Comments are closed.