പ്രതികാരം 4 ? [Swaliha] 91

“അല്ല അവിടെ എന്താ സംഭവം…???… “എന്നബി ചോദിച്ചതും ഞാൻ എമിയെ നോക്കിയപ്പോ അവന് മിററിൽ കൂടി എന്താ സംഭവം എന്നറിയാൻ നോക്കുന്നുണ്ട്, അത് കണ്ടതും ചുമ്മാ എന്നുള്ള മട്ടിൽ ഞാനൊന്ന് കണ്ണിറുക്കി ആ നായിന്റെ മോൻ നമ്മളെ കവിളിൽ തല്ലിയ സ്ഥലത്ത് ഒന്ന് തടവി,,, എന്നാലും അവന്റെ വാനരന്മാരിതെവിടെ പോയി…???… ആഹ് പോട്ടെ പുല്ല്.

ഞങ്ങൾ വീടിന്റെ മുന്നിൽ എത്തിയതും മമ്മ ഓടി വന്നു എന്നെ പിടിച്ചിറക്കി,,, എന്താ ലേറ്റ് ആയത് എന്ന് ചോദിച്ചു എന്റെ കൈയിൽ പിടിച്ചതും

*”ഔച്ച് ഹ്ഹ “*എന്ന് പറഞ്ഞാലറിയപ്പോഴാണ് മമ്മ എന്റെ കൈ ശ്രദ്ധിക്കുന്നേ,,,,

“ഇതെന്തു പറ്റി????… നല്ല മുറിവ് ആണല്ലോ… “എന്നും പറഞ്ഞു മമ്മ നമ്മളെ കൈ തിരിച്ചും മറിച്ചും നോക്കുന്നത് കണ്ടതും…

“അവളെ കൈയിലിരിപ്പിന് ഇത് കുറഞ്ഞ് പോയിന്നെ ഞാൻ പറയൂ… “എന്നും പറഞ്ഞ് കാറിന്റെ ഡോർ തുറന്ന് എമി വീടിന്റെ അകത്തേക്ക് കയറിയതും ഒന്ന് കൊടുക്കാൻ വേണ്ടി കൈ ഓങ്ങിയതും ഓന് തിരിഞ്ഞ് നോക്കിയതും ഒപ്പം.

“മമ്മ ദേ,,, അമ്പിളി മാമൻ എന്ത് രസാലെ കാണാൻ ,, സൊ സ്വീറ്റ് “എന്നും പറഞ്ഞ് ഓനെ ഓങ്ങിയ കൈ മുകളിക്ക് ചൂണ്ടിയതും അവനെന്നെ ഒന്ന് അടിമുടി നോക്കിയിട്ട് എന്റെ ബാക്കിലേക്ക് തിരിയാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചതും ഞാനൊന്ന് തിരിഞ്ഞ് നോക്കിയപ്പോ അവിടെ അമ്പിളി മാമൻ പൂർണ ശോഭയോടെ ഉദിച്ചു നിൽക്കുന്നത് കണ്ടതും ഞാൻ നാവ് കടിച്ച് ഒരു കണ്ണടച്ച് അവന്റെ നേരെ തിരിഞ്ഞ് ഒരു അവിഞ്ഞ ഇളി പാസ്സാക്കിയതും ഓനൊരൊറ്റ പോക്കായിരുന്നു .

“നീ എവിടെ പരുവാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ അവസ്ഥ “എന്നും പറഞ്ഞ് അബിപറഞ്ഞതും അബിയും മമ്മയും കൂടി ഇരുന്നു ചിരിക്കുന്നത് കണ്ടപ്പോ ചുണ്ട് അങ്ങോട്ടും ഇങ്ങോട്ടും ആക്കി ഒരൊറ്റ പോക്കായിരുന്നു അകത്തേക്ക്. അത് കണ്ട് അവിടെ രണ്ടെണ്ണം ചിരിക്കുന്നുണ്ടെങ്കിലും ഞാനതൊന്നും മൈൻഡെ ചെയ്തില്ല.

 

ഫുഡും കഴിച്ച് ഫോണിൽ തൊണ്ടുമ്പോഴാ മമ്മ റൂമിലേക്ക് കയറി വന്നത്. ഞാനാദ്യം ഒന്ന് പരുങ്ങിയെങ്കിലും മമ്മ വന്നു ബെഡിന്റെ സൈഡിൽ വന്നിരുന്നു. അത് കണ്ടതും ഞാൻ ഫോൺ ഓഫ്‌ ആക്കി മമ്മയെ നോക്കി.

“മമ്മക്കെന്തെങ്കിലും എന്നോട് പറയാൻ ഉണ്ടോ…. “ഒരു മുഖവുരയുമില്ലാതെ ഞാനത് മമ്മയോട് ചോദിച്ചതും എന്നെ നോക്കി ഒന്ന് ചിരിച്ചു മൂപ്പത്തിയുടെ വള ശെരിയാക്കാണ്.മമ്മയുടെ താടി പിടിച്ച് എന്റെ നേരെയാക്കി എന്താ എന്ന് ഞാൻ പുരികം പൊക്കി കാണിച്ചു.

” ശെരിക്കും നീ ആരാ…?….. “ഈ ചോദ്യം ഞാൻ കുറച്ച് മുൻപ് തന്നെ എസ്‌പെക്റ്റ് ചെയ്തിട്ടുണ്ടെങ്കിലും മൂപ്പത്തിയാര് എന്നോട് ഇപ്പോഴാ ചോദിക്കുന്നെ,,,, ഞാനവനെ കണ്ടത് മുതൽ ഇത് വരെയുള്ള കാര്യങ്ങൾ ഒക്കെ വിവരിച്ച് കൊടുത്തതും ആളൊന്ന് ശ്വാസം വലിച്ച് വിട്ട് എന്നെ നോക്കി ചിരിച്ചു.

“കുറെ പൊട്ടാ സ്വപ്നങ്ങൾ ഒക്കെ കണ്ടു ,,,, അതാ ഞാൻ അങ്ങനെയൊക്കെ ചോദിച്ചത്,,, എന്റെ മക്കളൊക്കെ പാവാ… “എന്നും പറഞ്ഞ് മമ്മ എണീറ്റ് ഡോറിന്റെ അടുത്തേക്ക് നടന്നു.

“കുറെ കാലത്തിന് ശേഷം ഇന്നാണ് ഈ വീട്ടിൽ ഒരു ഒച്ചയും ബഹളവും ഒക്കെ ഉണ്ടായത്,,,, അല്ലെങ്കിൽ ഒരു സ്മശാനം പോലെയാ ഈ വീട്… “എന്ന് മമ്മ തല ചെരിച്ച് കൊണ്ട് പറഞ്ഞ് പോയതും ഇന്ന് അബിയും എമിറും തമ്മിലുള്ള ഫൈറ്റ് ആണ് മനസിലേക്കോടി വന്നെ,,, എന്തൊക്കെ ആലോചിച്ച് ഉറക്കത്തിലേക്ക് വഴുതി വീണു.

 

* * * * * *
(അബി )

14 Comments

  1. ഇത് എന്താ വൈകുന്നേ????????

  2. next part ntha varathe….katta waiting..

  3. Next part ennu varum

  4. ???…

    എവിടെ പോയി സ്വാലിഹ…

    അടുത്ത പാർട്ട്‌ ഉടനെ വരുമോ ?…

    ഇത്രയും നാൾ വെയിറ്റ് ചെയ്ത സ്ഥിതിക്ക് പേജ് നല്ലവിധത്തിൽ കൂട്ടി എഴുതണേ…..

    Waiting 4 nxt part…

  5. എവിടെ അടുത്ത part

  6. ഇപ്പഴാണ് വായിച്ചത് കൊള്ളാം അടുത്ത ഭാഗം വേഗം തരണം കേട്ടോ.

  7. adipolii…?petann theernnu poyi…

  8. Nannayitund..kurachoode romance and thrilling part akam..pages kootan pattiyal super..thank you?

  9. Super. page kuravanalo kurachu romansum aavam ketto.waiting next part……..

    1. Sett akkunnund bro⚡

      Thanks HappydayS ❣️

  10. ഡ്രാക്കുള

    കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??? പക്ഷേ പെട്ടെന്ന് തീർന്നു പോയി ബ്രോ ????

    1. അടുത്തതിൽ കൊറച്ച് pages കൂട്ടാൻ ശ്രമിക്കാം ❣️

      Thanks ഡ്രാക്കുള ?

    1. Thanks asar ❣️

Comments are closed.