പ്രതികാരം 4 ? [Swaliha] 91

“എബി,,, നീ കാൾ ചെയ്തപ്പോ ഇത് പോലൊരു ഐറ്റം ആയിരിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല,,, ഇവള് കൊള്ളാം… so sweet…”എന്ന് ആ നാറിയെ നോക്കി ഒരുത്തൻ പറഞ്ഞതും ഞാനൊന്ന് ചുണ്ട് കോട്ടി ചിരിച്ച് എന്നെ ചേർത്ത് പിടിച്ച ആ നാറിയെ നോക്കി.

 

* * * * * * * * * *

(എമി)

 

ഞങ്ങൾ കാണുന്നത് ആ പ്രാന്തി ഒരു ചെക്കന്റെ കൈ രണ്ടും പിന്നീലേക്ക് അവന്റെ ഷർട്ട് കൊണ്ട് കെട്ടി അവന്റെ അടിവയറ്റിനിട്ട് ചവിട്ടി കൂട്ടുന്നതാ അവളുടെ കയ്യിലാണെങ്കിൽ ഒരു ബട്ടർഫ്‌ളൈ knife ഉം ഉണ്ട്,,, ആ ചെറുക്കനെ ഇടിച്ച് ഇഞ്ചി പരിവാക്കിയതും പോര അവനെ നിലത്ത് കൂടെ വലിച്ചു കൊണ്ട് പോവുന്നത് കണ്ടതും ഞാനും അബിയും കൂടി വേഗം അവളുടെ അടുത്തേക്കോടി.

അപ്പൊ അവള് ആ ചെക്കന്റെ മുഖം ബുള്ളറ്റിന്റെ സൈലെന്സറിൽ വെക്കാൻ നിൽക്കാണ് ,,,, ഇവളെന്താ വല്ല സൈക്കോയും ആണോ എന്ന് സ്വയം പറഞ്ഞ് കൊണ്ട് അവളെ കൈ പിടിച്ചോറ്റ വലിയായിരുന്നു.

അപ്പോഴാണ് ആ കോപ്പ് ഞങ്ങളെ രണ്ടിനെയും കാണുന്നത്,,, പെണ്ണിന്റെ ചുണ്ട് ഒക്കെ പൊട്ടി നല്ല രീതിയിൽ ചോര വരുന്നുണ്ടെങ്കിലും അവള് നോക്കുന്നത് അവിടെ അവശനായി കിടക്കുന്ന ആ ചെക്കനെ ആണ്.

എന്നെ കൈയിൽ നിന്ന് പിടി വിടിച്ച് കൊണ്ട് അവള് വീണ്ടും ആ ചെക്കന്റെ middle point നോക്കി ഒന്ന് കൊടുത്തു ,,, അത് കണ്ട് ഞാൻ അബിയെ നോക്കിയതും അവന്റെ കണ്ണ് ബുൾസൈ പോലെ ആയിട്ടുണ്ട്.

“എടാ പരനാറി മോനെ,,,, എവിടെ ഡാ നിന്റെ വാനരന്മാർ,,,, ഇത്രേ ഉള്ളൂ നീ ഒക്കെ കേട്ടോടൊ നാറിടെ നാറി മോനെ … “എന്നും പറഞ്ഞ് കൊണ്ട് വീണ്ടും അവനെ ചവിട്ടാൻ തുടങ്ങി.

ഞാൻ അവളെ കൈ പിടിച്ച് വലിച്ചതും അവള് കിടന്ന് കാറിയതും ഞാൻ എന്താ എന്നുള്ള അർത്ഥത്തിൽ അവളെ കൈയിലേക്ക് നോക്കിയപ്പോ ഒരു പാവയ്ക്കാ വലിപ്പത്തിൽ കൈ ആകെ പൊള്ളി ചുവന്നിട്ടുണ്ട്.

“വാ… “എന്നും പറഞ്ഞതും ഓളെ കൈയിലുള്ള ടൂൾസ് മടക്കി പാന്റിന്റെ പോക്കറ്റിൽ ഇട്ടു.

അവള് തിരിഞ്ഞ് നടന്ന ശേഷം വൺ സെക്കൻഡ്എന്നും പറഞ്ഞ് വീണ്ടും അവന്റെ നേരെ തിരിഞ്ഞ് ഓന്റെ അടുത്ത് പോയി മുട്ട് കുത്തി ഇരുന്നു കമിഴ്ത്തി കിടത്തി, ശേഷം ഓള് മടക്കി വെച്ച ടൂൾസ് വീണ്ടും എടുക്കുന്നത് കണ്ടതും ഞാനും അബിയും മുഖത്തോട് മുഖം നോക്കി.,,, അവന്റെ പുറത്ത് എന്തോ കത്തികൊണ്ട് വരഞ്ഞു എഴുതാണ്,,,

* * * * * * * *
(ഷാലു )

എഴുതി കഴിഞ്ഞ് ഞാൻ വണ്ടിയിൽ കയറി ഇരുന്നതും അവന്മാരെന്തൊക്കെ നെഡ്സ് പോയ അണ്ണാനെ പോലെ നിൽക്കുന്നുണ്ട്, വരുന്നില്ലേ എന്ന് ചോദിച്ചതും അവര് രണ്ടാളും ഉണ്ട് എന്നും ഇല്ലാന്നും ഒപ്പം തലയാട്ടുന്നത് കണ്ടതും ഞാനൊന്ന് മുഖം ചുളുക്കിയതും എമിർ അബിയുടെ പുറത്ത് തട്ടി കൊണ്ട് നടന്നതും അബി എന്തോ ആലോചിച്ചുകൊണ്ട് അവിടെ നിൽക്കുന്നത് കണ്ടതും ഇവന്മാർക്കിതെന്ത്‌ പറ്റി എന്നായിരുന്നു എന്റെ ചിന്ത.

അബി വണ്ടിയിൽ കയറി ഇരുന്നതും എമിർ വണ്ടി സ്റ്റാർട്ട്‌ ചെയ്തു.

14 Comments

  1. ഇത് എന്താ വൈകുന്നേ????????

  2. next part ntha varathe….katta waiting..

  3. Next part ennu varum

  4. ???…

    എവിടെ പോയി സ്വാലിഹ…

    അടുത്ത പാർട്ട്‌ ഉടനെ വരുമോ ?…

    ഇത്രയും നാൾ വെയിറ്റ് ചെയ്ത സ്ഥിതിക്ക് പേജ് നല്ലവിധത്തിൽ കൂട്ടി എഴുതണേ…..

    Waiting 4 nxt part…

  5. എവിടെ അടുത്ത part

  6. ഇപ്പഴാണ് വായിച്ചത് കൊള്ളാം അടുത്ത ഭാഗം വേഗം തരണം കേട്ടോ.

  7. adipolii…?petann theernnu poyi…

  8. Nannayitund..kurachoode romance and thrilling part akam..pages kootan pattiyal super..thank you?

  9. Super. page kuravanalo kurachu romansum aavam ketto.waiting next part……..

    1. Sett akkunnund bro⚡

      Thanks HappydayS ❣️

  10. ഡ്രാക്കുള

    കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??? പക്ഷേ പെട്ടെന്ന് തീർന്നു പോയി ബ്രോ ????

    1. അടുത്തതിൽ കൊറച്ച് pages കൂട്ടാൻ ശ്രമിക്കാം ❣️

      Thanks ഡ്രാക്കുള ?

    1. Thanks asar ❣️

Comments are closed.