അയാളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയില്ല എന്ന് അഭിക്ക് മനസ്സിലായി.അവർ തറവാട്ടിലേക്ക് മടങ്ങി.
ആളിക്കത്തുന്ന ചിത നോക്കി നിൽക്കെ കൃഷ്ണ മേനോന്റെ മനസ്സ് മറ്റൊരു ചിത എരിയുന്ന ഒരു കാലത്തിലേക്ക് മടങ്ങി.
അച്ഛാ ന്റെ അച്ഛാ.പൊട്ടിക്കരയുന്ന ഒരു പെൺകുട്ടി,ഏകദേശം 18 വയസ്സ് കാണും. മരിച്ച ആളിന്റെ ഭാര്യ മകളെ ചേർത്ത് പിടിച്ചു വിങ്ങിപ്പൊട്ടുന്നു.
പെട്ടന്ന് ആ പെണ്ണ് കൃഷ്ണ മേനോന്റെ നേരെ ചീറിയടുത്തു.
ന്തിനാ നിക്കണേ കൊന്നില്ലേ ന്റെ അച്ഛനെ.ഇനിയെന്താ തനിക്ക് വേണ്ടേ ദാ കത്തുന്നു.എടുത്ത് തിന്നോ.
.അലറിക്കൊണ്ട് അവളെ അയാളുടെ ഷർട്ടിൽ പിടിച്ചുലച്ചു.
പടക്കം പൊട്ടുന്ന പോലെ ഒരൊച്ച ഉയർന്നു. കൃഷ്ണ മേനോൻ കൈ കുടയുന്നത് കണ്ടപ്പോൾ അടി പൊട്ടിയതാണെന്ന് എല്ലാവർക്കും മനസ്സിലായി.
പിടിച്ചോണ്ട് പൊയ്ക്കോ ഇല്ലെങ്കിൽ തന്ത പോയ വഴിക്ക് മോളും പോകും.അയാൾ അലറി.
ആരൊക്കെയോ ചേർന്ന് അവളെ പിടിച്ചു മാറ്റി.മോളെ പാറുട്ട്യേ അവളുടെ അമ്മ ഓടിയെത്തി മോളെ ചേർത്ത് നിർത്തി അടിയേറ്റ് വീങ്ങിയ അവളുടെ കവിളിൽ തലോടി.
കൃഷ്ണ മേനോൻ കോപം കൊണ്ട് വിറയ്ക്കുകയായിരുന്നു.
കണ്ടു നിന്നവർ പാവം എന്ന് പരിതപിച്ചതല്ലാതെ ആരും അയാളെ ചോദ്യം ചെയ്തില്ല.
അനുഭവിക്കും താനും തന്റെ ആളുകളും എല്ലാം അനുഭവിക്കും.
പാറു മേനോന് നേരെ കൈ ചൂണ്ടി ശപിച്ചു.
എന്ത് തെറ്റാ ന്റെ അച്ഛൻ ചെയ്തേ.കാലു പിടിച്ചു പറഞ്ഞേ അല്ലേ അച്ഛൻ ഒന്നും കട്ടില്ല്യാ ന്ന്.
കൊന്നതാ ഇയാളും ഇയാളുടെ ആളുകളും കൂടി കൊന്നതാ ന്റെ അച്ഛനെ.
ആരോ അവളുടെ വാ പൊത്തി. പിന്നെ അവൾ പറഞ്ഞത് ആർക്കും വ്യക്തമായില്ല.
ചിറി കൊട്ടി പുച്ഛം നിറഞ്ഞ ചിരിയോടെ കൃഷ്ണ മേനോൻ അവിടെ നിന്നും മടങ്ങി.
വല്ല്യമ്പ്രാ.കാര്യസ്ഥന്റെ ശബ്ദം അയാളെ ഉണർത്തി.വാ വല്ല്യമ്പ്രാ.മതി ഇവിടിങ്ങനെ നിന്നത്.
മേനോൻ കലങ്ങി വീർത്ത കണ്ണുകളോടെ അയാളെ നോക്കി.
അവളുടെ ശാപം അത് ഫലിച്ചു തുടങ്ങി ല്ലേ കുമാരാ.വേണ്ടായിരുന്നു ഒന്നും വേണ്ടായിരുന്നു.
മേനോൻ സ്വയം പഴിച്ചു.ഇനി അതൊക്കെ പറഞ്ഞിട്ട് കാര്യമുണ്ടോ? കഴിഞ്ഞത് കഴിഞ്ഞു.വേണ്ട പരിഹാരങ്ങൾ ഉടനെ ചെയ്യണം.
മ്മ്മ്.തന്ത്രിയുടെ മകൻ വരട്ടെ. അല്ലാതെ ഇപ്പോൾ ന്താ ചെയ്ക.
ഇടറിയ ശബ്ദത്തിൽ മേനോൻ പറഞ്ഞൊപ്പിച്ചു.
അതേ സമയം ദൂരെ മാറി ഒരു കാറിൽ ചാരി ശങ്കര നാരായണ തന്ത്രിയും മകനും നിൽക്കുന്നത് അവർ അറിഞ്ഞില്ല.
നന്നായിട്ടുണ്ട്