രക്ത ചിലമ്പ് – 3 30

കൃഷ്ണന്‍ ഒരിക്കല്‍ കൂടി ഹരിദാസിനെ വിളിച്ചു നോക്കി.ഇപ്രാവശ്യം കോള്‍ എടുത്തു.

“ഹലോ…”

“ഹലോ ഹരിയേട്ടനല്ലേ..?”

‘’ഞാന്‍ കരുണാലയത്തില്‍ നിന്നാണ് വിളിക്കുന്നത്‌.ചേട്ടന്റെ അമ്മക്കു സ്വല്പ്പം സീരിയസ് ആണ്…”കൃഷ്ണന്‍ പറഞ്ഞു തീരുന്നതിനു മുന്പേേ ഹരിദാസിന്റെ മറുപടി വന്നു.

“ അവിടെ കൊണ്ടു വന്നു ആക്കിയ ആള്‍ക്ക് വിളിച്ചു പറയൂ……”

കൃഷ്ണന്‍ പറഞ്ഞു തുടങ്ങുന്നതിനു മുന്പ്ന ഫോണ്‍ കട്ട്‌ ചെയ്തു.കൃഷ്ണന്‍ വീണ്ടും ഫോണ്‍ ചെയ്തു നോക്കി പക്ഷെ സ്വിച്ച് ഓഫ്‌ ആക്കിയിരിക്കുന്നു.

“ലോകത്ത് ഇങ്ങനെയും മനുഷ്യന്മാരോ?…….. ദേവീ ജാനകിയമ്മക്കു ഒന്നും വരുത്തരുത്” എന്ന് മനസ്സില്‍ പ്രാര്ത്ഥിച്ചുകൊണ്ട് കൃഷ്ണന്‍ തിരിഞ്ഞു നടന്നു.

മുറിയിലേക്ക് കയറി വാതിലടക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് ക്ഷേത്ര ചുമരിമേല്‍ ഒരു രൂപം നിഴല്‍ പോലെ കണ്ടത്.പെട്ടെന്ന് കണ്ടപ്പോള്‍ ഭയം തോന്നിയ കൃഷ്ണന്‍ കണ്ണുകള്‍ അടച്ചു.നെഞ്ചില്‍ എന്തോ ഭാരം കയറ്റി വെച്ചപോലെയാണ് കൃഷ്ണന് അപ്പോള്‍ തോന്നിയത്.തന്റെ തോന്നലല്ല എന്ന് ഉറപ്പിക്കാന്‍ കൃഷ്ണന്‍ വീണ്ടും കണ്ണുകള്‍ തുറന്നു അവിടേക്ക് നോക്കി….

വലതു കൈ ഉയര്ത്തി പിടിച്ചുകൊണ്ട് നില്ക്കു ന്ന ഒരു ആള്‍ രൂപത്തിന്റെ നിഴല്‍. ഉയര്ത്തി പിടിച്ച നില്ക്കു ന്ന കൈയ്യില്‍ ഒരു ചിലമ്പ് വ്യക്തമായി തന്നെ നിഴലില്‍ കാണാം…കാലിന്നടിയില്‍ നിന്നും ഒരു പെരുപ്പ്‌ കയറുന്നത് കൃഷ്ണന്‍ അറിഞ്ഞു…അറിയാതെ തന്നെ തൊണ്ടയില്‍ നിന്നും നിലവിളി വന്നു.

നിലവിളി കേട്ടു ഉറങ്ങിയിരുന്ന കമ്മറ്റി മെമ്പര്‍ അജിത്‌ ചാടി എഴുന്നേറ്റു…

“എന്തെ….എന്തെ….കൃഷ്ണാ….” ഭയപ്പെട്ടുകൊണ്ടു തന്നെയാണ് അജിത്തും ചോദിച്ചത്….

“അവിടെ……..അവിടെ….ചിലമ്പ് പിടിച്ചുകൊണ്ടു ആരോ നില്ക്കു ന്നു…”വിറക്കുന്ന കൈ ക്ഷേത്രത്തിനു നേരെ ചൂണ്ടികൊണ്ട്‌ കൃഷ്ണന്‍ പറഞ്ഞു.

അജിത് പേടി ഉണ്ടെങ്കില്‍ പോലും അവിടേക്ക് നോക്കി.അവിടെ ആരെയും കാണാന്‍ ആയില്ല.ക്ഷേത്രത്തിനു മുന്നില്‍ ലൈറ്റ് കത്തുന്നും ഉണ്ട്.

“തോന്നിയതാകും കൃഷ്ണാ…….ഇന്നല്ലേ ഭഗവതിയുടെ ചിലമ്പ് നീ കൈയ്യില്‍ പിടിച്ചത്……അത് കൊണ്ടു നിനക്ക് തോന്നിയത് തന്നെ……..വാ വന്നു കിടക്കു…”അജിത്ത് വാതില്‍ അടച്ചു.

രണ്ടു പേരുടെയും ശരീരത്തിന്റെ. വിറ ഇതുവരെ നിന്നിട്ടില്ല.കൃഷ്ണന്റെ ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്.കൃഷ്ണന്‍ അത് കേള്ക്കാ തെ ആലോചനയില്‍ തന്നെയായിരുന്നു.

“കൃഷ്ണാ…… ഫോണ്‍” അജിത്‌ ഉറക്കെ പറഞ്ഞു.കൃഷ്ണന്‍ ഞെട്ടി ഫോണിലേക്ക് നോക്കി മാധവന്റെ കാള്‍ ആണ്.

“ഹലോ…..മാധവ്…”

3 Comments

  1. ധൃതവർമ്മൻ

    Good story..pettanu thanne adutha partum ayacholu….

  2. ഗോകുൽ രാജ്

    കൊള്ളാം , നല്ല കഥ, 3 ഭാഗവും നന്നായിട്ടുണ്ട്.
    അവതരണ രീതി കഥ imagine ചെയ്യാൻ സഹായിക്കുന്നുണ്ട്

  3. ലക്ഷ്മി എന്ന ലച്ചു

    പെട്ടെന്ന് ഒരു മാറ്റം വരുത്തി . നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.