രക്ത ചിലമ്പ് – 3 30

എല്ലാവര്‍ഷവും നടക്കാറുള്ളത് പോലെ ഈ വര്‍ഷവും ആചാരങ്ങള്‍ നടന്നതില്‍ എല്ലാ ഭക്ത ജനങ്ങളും സന്തോഷിച്ചു….

രാത്രി ഏറെ വൈകിയിരിക്കുന്നു.കിടന്നിട്ടും കൃഷ്ണന് ഉറക്കം വരുന്നില്ല… നാല്‍പ്പത്തി ഒന്നു ദിവസമായി ക്ഷേത്രത്തിനോട് അടുത്തുള്ള കെട്ടിടത്തിലാണ് താമസിച്ചിരുന്നത്.ഇനി പറയെടുപ്പ് കഴിയുന്നത്‌ വരെ ഇവിടേ തന്നെ കിടക്കണം. ഇതുവരെ കൂട്ടിനു ഉണ്ണിയേട്ടന്‍ ഉണ്ടായിരുന്നു. ഇന്നത്തോടെ ഉണ്ണിയേട്ടന്‍ അദ്ദേഹത്തിന്റെ വഴിക്ക് പോയി.ഇന്ന് കൂട്ടിനുള്ളത് ഒരു കമ്മറ്റി മെമ്പര്‍ ആണ്.അദ്ദേഹം അപ്പുറത്ത് പോത്ത് പോലെ കൂര്ക്കം വലിച്ചു കിടന്നുറങ്ങുന്നു.

താന്‍ ഒരിക്കല്‍ പോലും വിചാരിചിട്ടുണ്ടായിരുന്നില്ല ഇവിടത്തെ വെളിച്ചപാടായി മാറുമെന്നു.നാളെ മുതല്‍ ഓരോ വീടുകളില്‍ കയറി ഇറങ്ങണം എന്നാലോചിച്ചു കൊണ്ടു കൃഷ്ണന്‍ ഉറങ്ങാനായി കണ്ണുകള്‍ അടച്ചു.

മൊബൈല്‍ റിങ്ങിന്റെ ശബ്ദം കേട്ടാണ് കൃഷ്ണന്‍ ഞെട്ടിയുണര്ന്നത്.നോക്കിയപ്പോള്‍ സുഹൃത്ത് മാധവ് ആണ് വിളിക്കുന്നത്‌.

“ഹലോ മാധവ് എന്താടാ….”

“കൃഷ്ണ…..നമ്മുടെ ജാനകിയമ്മക്ക് തീരെ സുഗമില്ല ഓര്മ്മ പോയിരിക്കുന്നു.ഞങ്ങള് ഹോസ്പിറ്റലില്‍ കൊണ്ടു പോകുവാ…..” കൃഷ്ണന്‍ ഒരു ഞെട്ടലോടെയാണ് കേട്ടത്.

“അയ്യോ…ഞാനും വരാം മാധവ്”

“നീ എന്ത് അസംബന്ധമാണ് പറയുന്നത്…ദേവിയുടെ പട്ടുടുത്തവനാ നീ…ഞങ്ങള്‍ എല്ലാം വേണ്ടപോലെ ചെയ്തോളാം…….പിന്നെ ഇപ്പൊ നിന്നെ വിളിക്കാന്‍ കാരണം.ഇന്ന് പകല് മുഴുവന്‍ ജാനകിയമ്മ സ്വന്തം മക്കളെ പറ്റി തന്നെയായിരുന്നു സംസാരം മുഴുവന്‍ എന്ന് മറ്റുള്ള അമ്മമാര്‍ പറഞ്ഞു……..നീയൊന്നു ആ ഹരിദാസ് നെ വിളിച്ചൊന്നു പറയോ..പരസ്പരം ഒന്നു കണ്ടോട്ടെ…..”

“ശെരി ഡാ…ഞാന്‍ ഇപ്പോള്‍ തന്നെ വിളിച്ചു പറയാം…”കൃഷ്ണന്‍ കോള്‍ കട്ട്‌ ചെയ്തു.

ജാനകിയമ്മ കരുണാലയത്തിലെ ഒരു അന്തേവാസിയാണ്. ഇന്ന് രാവിലെയും ചിരിച്ച മുഖവുമായി ക്ഷേത്രത്തില്‍ വെച്ച് കണ്ടതാണ്.ജാനകിയമ്മയുടെ മകന്‍ ഹരിദാസ് ഒരു കിലോമീറ്റര്‍ അപ്പുറത്ത് താമസിക്കുന്നുണ്ട്.ഇതുവരെ ജാനകിയമ്മയെ കാണാന്‍ കരുണാലയത്തില്‍ വന്നിട്ടില്ല.

ഡല്ഹിയില്‍ ജോലി ചെയ്യുന്ന മകള്‍ ആണ് സ്വന്തം അമ്മയെ കരുണാലയത്തില്‍ ആക്കി പോയത്.

കൃഷ്ണന്‍ ഹരിദാസ് നു കാള്‍ ചെയ്തു ആരും എടുക്കുന്നില്ല.രണ്ടു മൂന്നുവട്ടം ചെയ്തു നോക്കി എന്നീട്ടും ആരും എടുത്തില്ല.ക്ഷേത്ര മൈതാനത്തിനു അപ്പുറത്തുള്ള റോഡിനു അടുത്താണ് കരുണാലയം.കൃഷ്ണന്‍ ആകെ അസ്വസ്ഥനായി.മുറിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങി ക്ഷേത്ര മതില്കെട്ടിനടുത്തെക്ക് ചെന്നു നിന്നു.അവിടെ നിന്നും നോക്കിയാല്‍ കരുണാലയം കാണാം. കരുണാലയത്തിലെ ലൈറ്റ് എല്ലാം തെളിഞ്ഞിരിക്കുന്നു.

3 Comments

  1. ധൃതവർമ്മൻ

    Good story..pettanu thanne adutha partum ayacholu….

  2. ഗോകുൽ രാജ്

    കൊള്ളാം , നല്ല കഥ, 3 ഭാഗവും നന്നായിട്ടുണ്ട്.
    അവതരണ രീതി കഥ imagine ചെയ്യാൻ സഹായിക്കുന്നുണ്ട്

  3. ലക്ഷ്മി എന്ന ലച്ചു

    പെട്ടെന്ന് ഒരു മാറ്റം വരുത്തി . നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.