ഒരുവശത്ത് ഉണ്ണിയും,കൃഷ്ണനും തൊഴു കൈയ്യോടെ നില്ക്കു ന്നു,മറുവശത്ത് പ്ലാസ്റ്റെര്‍ ഇട്ട കാലുമായി സ്വാമി കസേരയില്‍ ഇരിക്കുന്നുണ്ട്.സ്വാമിയുടെ ശരീരം ഇപ്പോഴേ വിറക്കാന്‍ തുടങ്ങിയിട്ടുണ്ട്.മുന്പ് സ്വാമിയുടെ ഒപ്പം പോകാറുള്ള കേശുവേട്ടന്‍ ഒപ്പം നില്ക്കു ന്നുണ്ട്.ചെണ്ട മേളക്കാര്‍ ഒരു വശത്തായി നില്ക്കു ന്നുണ്ട്. ക്ഷേത്ര കമ്മറ്റിയുടെ വക ആദ്യത്തെ പറ ഭഗവതിക്ക് നടക്കല്‍ നിറച്ചു വെച്ചിട്ടുണ്ട്.അതിന്നടുത്തായി രണ്ടു ചുവന്ന പട്ടും,അരമണിയും,ചിലമ്പും,പള്ളിവാളും വെച്ചിരിക്കുന്നു.
നട തുറന്നുകൊണ്ട് തിരുമേനി ശ്രീകോവിലില്‍ നിന്നും ഇറങ്ങി വന്നു.കയ്യിലുള്ള തീര്ത്ഥം കൃഷ്ണനും,ഉണ്ണിക്കും നേരെയും പിന്നീട് ഭക്തര്ക്ക് നേരെയും തളിച്ചു.
സ്വാമി കേശുവിനോട് കണ്ണുകൊണ്ട് എന്തോ ആംഗ്യം കാണിച്ചു.അത് മനസിലായെന്നവണ്ണം താഴെ ഇരിക്കുന്ന ചുവന്ന പട്ടുകള്‍ എടുത്തു ഉണ്ണിക്കും കൃഷ്ണനും ചുറ്റി കൊടുത്തു.സ്വാമി എഴുന്നേല്ക്കാ ന്‍ ശ്രമിച്ചപ്പോള്‍ ആരോ പിടിച്ചു സഹായിച്ചു.സ്വാമി ഇലയില്‍ നിന്നും നെല്ലും,പൂവ്വും എടുത്തു രണ്ടുപേരുടെ കൈയ്യില്‍ വെച്ച് ദേവിയെ മനസ്സിരുത്തി പ്രാര്ത്ഥി ക്കാന്‍ പറഞ്ഞു.
ശംഖു നാദം ഉയര്ന്നു് അതിനു പിന്നാലെയായി ചെണ്ടയില്‍ നിന്നും മേളം തുടങ്ങി. കലിവന്ന കോമരത്തെ പോലെ സ്വാമി കസേരയില്‍ ഇരുന്നുകൊണ്ട് വിറ കൊള്ളാന്‍ തുടങ്ങി.സ്വാമി ഏതു സമയവും തുള്ളി പോകുമെന്ന് കേശുവേട്ടന് തോന്നി
.ദേവി വയ്യാത്ത കാലുമായിട്ടാണ് ഇരിക്കുന്നത്,പരീക്ഷിക്കരുത്.കേശുവേട്ടന്‍ മനസ്സില്‍ പ്രാര്ത്ഥിപച്ചു
“എല്ലാവരും നന്നായി പ്രാര്ത്ഥി ക്കൂ………സ്വാമിക്ക് പകരം ഒരാളെ കണ്ടെത്താന്‍…”കൂട്ടത്തില്‍ നിന്നും ആരോ വിളിച്ചു പറഞ്ഞു.
ക്ഷേത്ര പരിസരം ആകെ പ്രാര്ത്ഥ നയുടെ ശബ്ദം ഉയര്ന്നു പൊങ്ങി.ചിലരുടെ കണ്ണുകളില്‍ നിന്നും ഭക്തിയുടെ കണ്ണുനീര്‍ ഒഴുകി.എല്ലാവരുടേയും നോട്ടം ഉണ്ണിയിലേക്കും.കൃഷ്ണനിലെക്കും ആയിരുന്നു.
ഇടക്കൊക്കെ ചെണ്ടയുടെ താളത്തിനൊത്ത് ഉണ്ണി തലവെട്ടിച്ചു കൊണ്ടിരുന്നു.പട്ടുടുത്തു നില്ക്കു ന്ന ഉണ്ണിയെ കണ്ടാല്‍ ഒരു വേളിച്ചപാടിന്റെ രൂപവും ഭാവവും..നാട്ടുകാരുടെ തീരുമാനം തെറ്റിച്ചു കൊണ്ടു ഭഗവതി തിരഞ്ഞെടുക്കുന്നത് ഉണ്ണിയെ യാണോ,പലരുടേയും മനസ്സില്‍ സംശയം മുളക്കാന്‍ തുടങ്ങി…..
പെട്ടെന്നാണ് അത് സംഭവിച്ചത് കൂട്ടിപിടിച്ച കൈകള്‍ അയഞ്ഞുകൊണ്ടു വലതു കൈ നെഞ്ചിലേക്ക് ചേര്ത്തു പിടിച്ചു ശരീരം മുന്നോട്ടു അല്പ്പം വളഞ്ഞു ഒരു അലര്ച്ചേയോടെ പിന്നിലേക്ക് ചാഞ്ഞു കൊണ്ടു കൃഷ്ണന്‍ വിറ കൊള്ളാന്‍ തുടങ്ങി….എല്ലാവരും ഭക്തിയോടെ ഭഗവതിയുടെ കോമരത്തെ നോക്കി…..
തുള്ളി കൊണ്ടു നില്ക്കുന്ന കൃഷ്ണന്‍ മുന്നിലേക്ക് കൈകള്‍ നീട്ടി.ആ ഇരു കൈകളിലേക്കും കേശുവെട്ടന്‍ അരമണി വെച്ച് കൊടുത്തു.മുന്‍ പരിചയമുള്ള ഒരു വെളിച്ചപാടിനെ പോലെ തന്റെ അരയില്‍ അരമണിയും കെട്ടി വലതു കൈയ്യില്‍ പള്ളിവാളും,ഇടതു കൈയ്യില്‍ ചിലമ്പ് മണിഞ്ഞു ദേവിയുടെ നടക്കല്‍ പുതിയ വെളിച്ചപാട് കൃഷ്ണന്‍ നിറഞ്ഞു തുള്ളി………
Good story..pettanu thanne adutha partum ayacholu….
കൊള്ളാം , നല്ല കഥ, 3 ഭാഗവും നന്നായിട്ടുണ്ട്.
അവതരണ രീതി കഥ imagine ചെയ്യാൻ സഹായിക്കുന്നുണ്ട്
പെട്ടെന്ന് ഒരു മാറ്റം വരുത്തി . നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു