രക്ത ചിലമ്പ് – 3 30

സ്വാമിയുടെ മകന്‍ ആണ് കൃഷ്ണകുമാര്‍ സ്വന്തമായി ബിസിനസ് ചെയ്യുന്നു.കൂടാതെ നാട്ടില്‍ കൂട്ടുകാരുമായി ചേര്ന്നു ഒരു ട്രസ്റ്റ്‌ രൂപീകരിച്ചു ഒരു വൃദ്ധസദനം നടത്തുന്നുണ്ട്.

ആരും നോക്കാന്‍ ഇല്ലാതെ അമ്പലത്തിലെ ആല്ത്തറയില്‍ ഉറങ്ങിയിരുന്ന അമ്മിണിയമ്മ ക്കു വേണ്ടി തുടങ്ങിയതാണ്‌ ‘’കരുണാലയം’’ എന്ന വൃദ്ധസദനം.

ആറു മാസം കൊണ്ടു ഇപ്പോള്‍ അവിടെ അഞ്ചു അംഗങ്ങള്‍ ആയി.ബാക്കി നാല് പേര്ക്കും മക്കളും, വീടും എല്ലാം ഉണ്ട്.പക്ഷെ ആര് നോക്കണം എന്നു മക്കള്‍ തമ്മിലുള്ള തര്ക്കം.അല്ലെങ്കില്‍ നോക്കാന്‍ സമയമില്ല അങ്ങനെ പല കാരണങ്ങള്‍ കൊണ്ടു കരുണാലയത്തില്‍ എത്തിപെട്ട അമ്മമാര്‍.അവര്ക്കൊ ക്കെ കൃഷ്ണന്‍ മകനെ പോലെയായിരുന്നു.കൃഷ്ണന്‍ തിരിച്ചും അവരെയൊക്കെ സ്വന്തം അമ്മയെ പോലെ സ്നേഹിച്ചു.

തന്റെ പ്രവര്ത്തനങ്ങളും ആയി മുന്നോട്ടു പോകുമ്പോള്‍ ആണ് അപ്രതീക്ഷമായി നാട്ടുകാരുടെ ആ തീരുമാനം വന്നത്.സ്വാമിക്ക് ഇനി തുള്ളാന്‍ പറ്റാത്തതിനാല്‍ സ്വാമിയുടെ മകന്‍ കൃഷ്ണനാ അടുത്ത വെളിച്ചപാട്.

കൃഷ്ണന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അത്തരത്തിലുള്ള ഒരു തീരുമാനം കാരണം അച്ഛന് ശേഷം തറവാട്ടില്‍ വെളിച്ചപാട് ആകേണ്ടത് വലിയച്ഛന്റെ മകന്‍ ഉണ്ണിയേട്ടന്‍ ആണ്.ഒരു ഭ്രാന്തനെ പോലെ മുടിയും,താടിയും നീട്ടി വളര്ത്തി കള്ളും,കഞ്ചാവും അടിച്ചു നടക്കുന്ന ഉണ്ണിയെ വെളിച്ചപ്പാട് ആക്കാന്‍ നാട്ടുകാര്ക്ക്ത താല്പ്പ ര്യം ഇല്ല.

വീട്ടുകാരുടെയും,നാട്ടുകാരുടെയും സമ്മര്ദം‍ അതിലുപരി ഭഗവതിയോടുള്ള വിശ്വാസവും കൂടിയായപ്പോള്‍ കൃഷ്ണന്‍ സമ്മതം മൂളി. വര്ഷ ത്തില്‍ മൂന്നുമാസം ഭഗവതിക്ക് വേണ്ടി തന്റെ ജീവിതം മാറ്റി വെക്കപെടെണ്ടത് ഒരു നിയോഗം ആയിരിക്കാം എന്നും കൃഷ്ണന്‍ വിശ്വസിച്ചു…..

“നമ്മള്‍ മാത്രം തീരുമാനിച്ചാല്‍ പോരല്ലോ…..ഭഗവതിക്കും ഇഷ്ടാവണ്ടേ…..പണ്ട് തൊട്ടുള്ള ആചാരം അനുസരിച്ചു ഉണ്ണിയാണ് പള്ളിവാള്‍ എടുക്കേണ്ടത്……ഭഗവതി അവനു നന്നാകാന്‍ ഒരവസരം കൊടുത്തതാണ് എങ്കിലോ…..അതോണ്ട് ഉണ്ണിയെ പറഞ്ഞു മനസിലാക്കി കൃഷ്ണന് ഒപ്പം ഉണ്ണിയും നാല്പത്തി ഒന്നു ദിവസത്തെ വൃതം എടുക്കട്ടെ….”നാട്ടിലെ ഒരു കാരണവര്‍ ആണ് അഭിപ്രായം പറഞ്ഞത്.അത് ശെരിയാണെന്ന് എല്ലാവര്ക്കും തോന്നി……എല്ലാവരും കൂടി പറഞ്ഞു ഉണ്ണിയേയും സമ്മതിപ്പിച്ചു………………………………

ക്ഷേത്ര പരിസരം ആകെ ഭക്തജനങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നു.ഇരുപതു വര്ഷമായി ഭഗവതിയെ ആവാഹിച്ചു വിശ്വാസികളുടെ സങ്കടങ്ങള്‍ കേട്ടു പരിഹാരവും,ആശ്വാസ വചനങ്ങളും കല്പ്പന ചൊല്ലുന്ന ഒരു ദൈവത്തെ പോലെ ആരാധിച്ച,സ്നേഹിച്ച സ്വാമി ഒഴിഞ്ഞു കൊണ്ടു മറ്റൊരു കോമരം ഭഗവതിക്ക് മുന്നില്‍ എത്താന്‍ പോകുകയാണ്.

3 Comments

  1. ധൃതവർമ്മൻ

    Good story..pettanu thanne adutha partum ayacholu….

  2. ഗോകുൽ രാജ്

    കൊള്ളാം , നല്ല കഥ, 3 ഭാഗവും നന്നായിട്ടുണ്ട്.
    അവതരണ രീതി കഥ imagine ചെയ്യാൻ സഹായിക്കുന്നുണ്ട്

  3. ലക്ഷ്മി എന്ന ലച്ചു

    പെട്ടെന്ന് ഒരു മാറ്റം വരുത്തി . നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.