രാക്ഷസൻ 10 [FÜHRER] 460

നീ എങ്ങോട്ടാ പോണേ. അമര്‍ സംശയത്തോടെ ചോദിച്ചു.

അതൊക്കെ വന്നിട്ടു പറയാടാ. എന്തായാലും സന്തോഷം ഉള്ള കാര്യത്തിനാ. അയ്യപ്പന്‍ വേഗം പുറത്തേക്കു പോയി.

അയ്യപ്പന്റെ വാഹനം ചെന്നു നിന്നതു ചെന്നൈയിലെ പ്രശസ്തമായ മറീനാ ബീച്ചിനു സമീപമായിരുന്നു.

വാഹനത്തിന്റെ ഇടതു വശത്തെ ഡോര്‍ തുറന്ന് അയ്യപ്പന്‍ പുറത്തിറങ്ങി ചുറ്റും നോക്കി.

വൈകുന്നേരമായതു കൊണ്ടു തന്നെ നന്നേ തിരക്കുള്ള അവിടെ പെട്ടന്ന് ഒരാളെ കണ്ടു പിടിക്കുക അവന് എളുപ്പമായിരുന്നില്ല.

ചുറ്റും പരതിയ അയ്യപ്പന്റെ കണ്ണുകള്‍ തിരക്കുകള്‍ ആസ്വദിച്ചു നില്‍ക്കുന്ന നമ്പൂരിച്ചനെ കണ്ടു.  അവന്‍ അവിടേക്കു ചെന്നു.

എന്താ ആശാനെ ഈ വയസാം കാലത്തും നിങ്ങള്‍ വായിനോട്ടം നിര്‍ത്താറായിട്ടില്ലേ.

പിന്നില്‍ നിന്നുള്ള ചോദ്യം കേട്ട് അയാള്‍ തിരിഞ്ഞു നോക്കി.

താന്‍ എത്തിയോ, അയാള്‍ സന്തോഷത്തോടെ അയ്യപ്പനെ നോക്കി ചോദിച്ചു.

പിന്നെ, ആശാന്‍ വിളിച്ചാല്‍ എനിക്കു വരാതിരിക്കാന്‍ പറ്റുമോ.

അല്ല എന്താ ആശാനെ പതിവില്ലാതൊരു സന്ദര്‍ശനം. അതും ഇവിടെ..അയ്യപ്പന്‍ അയാളോടു ചോദിച്ചു.

വേണ്ടപ്പെട്ടവര്‍ക്ക് ആവശ്യമുണ്ടായാല്‍ ആവശ്യപ്പെടാതെ തന്നെ വേണ്ടേ എത്താന്‍ അയ്യപ്പാ. അയാള്‍ കൗശലത്തോടെ പറഞ്ഞു.

ആശാനെന്താ പറയുന്നത്.. അയ്യപ്പന്‍ ഒന്നും മനസിലാകാതെ ചോദിച്ചു.

അയ്യപ്പാ നിങ്ങളുടെ പുതിയ പ്രതിസന്ധിയെക്കുറിച്ചാണു ഞാന്‍ പറഞ്ഞത്.

നിങ്ങള്‍ക്കെതിരെ കോപ്പുകൂട്ടുന്നവനെക്കുറിച്ചു.

നിനക്ക് അറിയേണ്ടേ അയ്യപ്പാ.. അയ്യപ്പന്‍ അത്ഭുതത്തോടെ അയാളെ നോക്കി വേണമെന്നു തലയാട്ടി.

എന്നാ കിഴിവെക്ക് അയ്യപ്പാ. നല്ല ഒന്നാന്തരം പണക്കിഴി. നമ്പൂരിച്ചന്‍ ആര്‍ത്തിയോടെ പറഞ്ഞു.

അയ്യപ്പന്‍ അതു കേട്ടു ചിരിച്ചു.

അപ്പോഴേയ്ക്കും അവരുടെ അടക്കം ശ്രദ്ധ മുഖംമൂടി ധരിച്ച് ഒരു ജീന്‍സുമാത്രമിട്ടു മായാജാലം കാട്ടി ജനങ്ങളെ ആകര്‍ക്കുന്ന കോമാളിയിലേക്കായി.

തുടരും