താത്ത ഉടനെ ഇക്കാക്ക് വിളിച്ചു കാര്യം പറഞ്ഞു. ഇക്ക പറഞ്ഞു നല്ല ബന്ധമാണെങ്കിൽ നമുക്ക് നടത്താം. പിന്നെ എല്ലാം പെട്ടന്നായിരുന്നു. മാമായും എളാപ്പ യും കൂടി അവിടെ പെണ്ണ് ചോദിക്കാൻ പോയി. അവർക്ക് സമ്മതമായിരുന്ന. പിറ്റേന്ന് പെണ്ണു കാണാൻ വരാമെന്ന് പറഞ്ഞു.
രാവിലെ മുതൽ റാഷിദ് കണ്ണാടിയുടെ മുമ്പിലായിരുന്നു. എത്ര ഒരുങ്ങിയിട്ടും അവനു തൃപ്തിയായില്ല. മെറൂൺ ഷർട്ടും മെറൂൺ കരയുള്ള മുണ്ടുമായിരുന്നു വേഷം. സമീർ ന്റെ സെലക്ഷനാണ്. വേഗം പോകാനിറങ്ങി. വീട്ടുകാരും അടുത്ത ബന്ധുക്കളിൽ ചിലരും ഉണ്ടായിരുന്നു. റസിയയുടെ വീട്ടിലെത്തി. അവർ നന്നായി സ്വീകരിച്ചു. റാഷിദ് നു റസിയയെ കാണാൻ തിടുക്കമായി. വീടിനുള്ളിലേക്ക് കയറി. അവിടെ അവളെ കണ്ടു. ആ ചുവന്ന ലെഹങ്കയിൽ അവളൊരു രാജകുമാരിയെ പോലെ തോന്നിച്ചു. റാഷിദ് ന്റെ രാജകുമാരി അവൻ മനസ്സിൽ പറഞ്ഞു. മൂന്നു മാസം കഴിഞ്ഞു വിവാഹം നടത്താൻ തീരുമാനിച്ചു. ഇക്കാക്കയ്ക്ക് അപ്പോഴേ ലീവ് കിട്ടൂ. അവർ സമ്മതിക്കുകയാണെങ്കിൽ റസിയയെ ഇന്ന് തന്നെ കൊണ്ടു പോകാൻ അവൻ റെഡിയായിരുന്നു. വളയിടലും മറ്റും കഴിഞ്ഞ് അവരവിടെ നിന്നിറങ്ങി.
പിന്നീട് റാഷിദ് ന്റെയും റസിയയുടെയും പ്രണയകാലമായിരുന്നു. ഫോണിലൂടെ അവർ പ്രണയിച്ചു.
ദിവസങ്ങൾ പെട്ടെന്ന് കടന്നുപോയി. കല്യാണത്തിന്റെ ഒരുക്കങ്ങളൊക്കെ തുടങ്ങി. ഡ്രസ്എടുക്കലും സ്വർണം വാങ്ങലുമൊക്കെ കഴിഞ്ഞു. ഇനി ഒരാഴ്ചയെ ഉള്ളൂ കല്യാണത്തിന്. നാളെയാണ് റമീസ് ഇക്കാക്ക നാട്ടിൽ വരുന്നത്. ഉമ്മയും സറീന താത്തയും കുട്ടികളുമെല്ലാം വല്ല്യ സന്തോഷത്തിലാണ്. ഇക്കാക്ക നാട്ടിലെത്തി.പിന്നെ വീട്ടിൽ ആഘോഷമായിരുന്നു. പിന്നെ പന്തലിടലും മറ്റുമായി കല്യാണ ദിവസം വന്നെത്തി. റാഷിദ് ന്റെ മസസ്സിൽ സന്തോഷവും ടെൻഷനും മാറി മാറി വന്നു. പൊലീസാണെന്നു പറഞ്ഞിട്ട് കാര്യമില്ലല്ലോ. കല്യാണ ദിവസം ആർക്കായാലും ഒരു ടെൻഷൻ ഉണ്ടാവുമല്ലോ.
രാവിലെ തന്നെ നിക്കാഹ് കഴിഞ്ഞു. കൂട്ടുകാരും കുടുംബകാരുമായി ആഘോഷപൂർവം റസിയ യുടെ വീട്ടിലെത്തി. അവളുടെ കഴുത്തിൽ മഹർ ചാർത്തുമ്പോൾ ലോകം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു അവന്റെ മുഖത്ത്. നാണത്തോടെ തലകുനിച്ചു നിന്ന റസിയയുടെ ചെവിയിൽ അവൻ മന്ത്രിച്ചു. ” ഈ രാജകുമാരി എനിക്ക് സ്വന്തം.ഇനി ആർക്കും വിട്ട് കൊടുക്കില്ല “.
(അവസാനിച്ചു)
<< ഈ കഥ വായിച്ച എല്ലാ പ്രിയ വായനക്കാർക്കും നന്ദി. അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത് >>
good story , excellent work keep going