അത് റുബിയുടെ ഡയറിയായിരുന്നു. അതിൽ അവളുടെ ജീവിതമായിരുന്നു. അവൾ അനുഭവിച്ച വിഷമങ്ങളും വേദനകളും അവൾ അതിലെഴുതിയിരുന്നു. അവളുടെ മരണത്തിന് മുമ്പ് ഒരാളെങ്കിലും അതൊക്കെ അറിയിക്കണമെന്ന് തോന്നിയത് കൊണ്ടാണ് അവൾ ആ ഡയറി എന്റെ മുറിയിൽ കൊണ്ട് വെച്ചത്. അവൾ അനുഭവിച്ചതൊക്കെ അറിഞ്ഞപ്പോൾ ഞാനൊരുപാട് വിഷമിച്ചു. അവൾക് നീതികിട്ടണമെന്നു ആഗ്രഹിച്ചു. എന്റെ പ്രിയ കൂട്ടുകാരിക്ക് വേണ്ടി ഞാനതെങ്കിലും ചെയ്യണ്ടേ. പിറ്റേന്ന് പോലീസ് വന്നു അവളെക്കുറിച് അറിയാവുന്ന കാര്യങ്ങളൊക്കെ ചോദിച്ചു. ഞാൻ പോലീസിനോട് കാര്യങ്ങളൊക്കെ പറഞ്ഞു.തെളിവിനായി ഡയറിയും കൊടുത്തു. അതൊരു മിടുക്കൻ ഓഫീസറായിരുന്നു. ഫൈസൽ നേയും കൂട്ടുകാരെയും ആ എസ് ഐ അറസ്റ്റ് ചെയ്തു. അപ്പോഴേക്കും അവന്റെ കൂട്ടാളികൾ ഭീഷണിയുമായി വന്നിരുന്നു. റുബിക്ക് സംഭവിച്ചത് പോലെ ഇനിയൊരു പെണ്കുട്ടിക്കും സംഭവിക്കാതിരിക്കാൻ ഞാൻ ആ ഭീഷണിക്ക് വഴങ്ങിയില്ല. കേസ് കോടതിയിലെത്തി. ഞാൻ അവനെതിരെ സാക്ഷി പറഞ്ഞു. തെളിവുകളൊക്കെ അവർക്കെതിരായത് കൊണ്ട് ഫൈസലിനും കൂട്ടുകാർക്കും ശിക്ഷ കിട്ടി. പിന്നെ അവരുടെ ശല്യമില്ലായിരുന്നു.
ഇപ്പൊ അവൻ പരോളിൽ ഇറങ്ങി, എന്നെ ഭീഷണിപ്പെടുത്താൻ വന്നതാണ്. ഞാൻ കാരണമല്ലേ അവൻ ജയിലിൽ ആയത്. അതിന്റെ പക അവനെന്നോടുണ്ട്. എനിക്ക് എന്ത് ചെയ്യണമെന്നറിയില്ല. അവനെ പേടിച്ചു എത്ര ദിവസം ഇങ്ങനെ കഴിയും”. ഇതൊക്കെ പറയുമ്പോൾ റസിയയുടെ സ്വരത്തിൽ ഭയമുണ്ടായിരുന്നു. റാഷിദ് പറഞ്ഞു “റസിയ ഒന്നു കൊണ്ടും പേടിക്കേണ്ട. ഞാനുണ്ട് നിന്റെ കൂടെ. അവൻ നിന്നെ ഒന്നും ചെയ്യില്ല. ഇനി അവൻ നിന്റെ മുമ്പിൽ വന്നാൽ ഉടനെ എന്നെ വിവരമറിയിക്കണം”. റാഷിദും റിയാസും അവരോട് യാത്ര പറഞ്ഞ് അവിടുന്നിറങ്ങി.
പിറ്റേന്ന് വൈകുന്നേരം റാഷിദ് ന്റെ ഫോണിലേക്ക് റസിയയുടെ കാൾ വന്നു
അവൾ വല്ലാതെ പേടിച്ചിരുന്നു. സ്‌കൂളിൽ നിന്നിറങ്ങിയത് മുതൽ ഫൈസൽ അവളെ ഫോളോ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. റാഷീദ് അവൾ ഇപ്പോഴുള്ള സ്ഥലം ചോദിച്ചറിഞ്ഞു. കുറച്ചു പൊലീസുകാരെയും കൂട്ടി അങ്ങോട്ട് ചെന്നു. അവർ അവിടെ എത്തുമ്പോഴേക്കും ഫൈസൽ അവളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
റാഷിദ് അവനെ പിടിച്ചു കാരണകുറ്റിക്ക് നല്ലൊരു അടി കൊടുത്തിട്ട് പറഞ്ഞു ” ഇനി മേലാൽ നീ ഒരു പെണ്ണിനേയും ശല്യം ചെയ്യരുത്. അങ്ങനെയൊന്ന് ഞാനറിഞ്ഞാൽ പിന്നെ നീ ഈ ഭൂമിക്ക് മുകളിൽ കാണില്ല”. അപ്പോഴേക്കും ബാക്കി പൊലീസുകാർ അവനെ ഇടിച്ചു ശരിയാക്കിയിരുന്നു. അവനെ തൂക്കിയെടുത്തു ജീപ്പിലിട്ടു. റസിയക്ക് ആശ്വാസമായി. അവൾ റാഷിദ് നെ നോക്കി പുഞ്ചിരിച്ചു അവന്റെ അടുത്തേക്ക് വന്നു. നന്ദി പറയാൻ തുടങ്ങുമ്പോൾ അവൻ പറഞ്ഞു ” നന്ദിയൊന്നും വേണ്ട. ഞാൻ എന്റെ ഡ്യൂട്ടിയാണ് ചെയ്തത്. നിന്റെ സ്ഥാനത്ത് വേറൊരു പെണ്കുട്ടിയായിരുന്നെങ്കിലും ഞാൻ ഇതു തന്നെ ചെയ്യും”. അതും പറഞ്ഞു അവൻ പോയി. കഥകള്‍.കോം റസിയക്ക് അവനോടൊരു ആരാധന തോന്നി. അവൾ വീട്ടിലെത്തി ഉമ്മയോട് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു. ഉമ്മയ്ക്കും സന്തോഷമായി. ഇനി അവനെ പേടിക്കാതെ ജീവിക്കാമല്ലോ. റസിയക്ക് റാഷിദിനോടുള്ള ആരാധന പ്രണയമായി മാറാൻ തുടങ്ങി. പക്ഷെ അവനോട് അത് പറഞ്ഞില്ല. അവൾക്ക് പേടിയായിരുന്നു വീട്ടുകാർ സമ്മതിച്ചില്ലെങ്കിലോ.
അന്ന് ഞായറാഴ്ച്ച ആയിരുന്നു. ഉമ്മയെയും കൂട്ടി ഹോസ്പിറ്റസ്‌ലിൽ പോകാനുണ്ടായിരുന്നു. പോകുന്ന വഴിക്ക് റസിയയും ഉമ്മയും നടന്നു പോവുന്നത് കണ്ടു. അവരെ കണ്ടപ്പോൾ അവൻ വണ്ടി നിർത്തി അവരോട് ടൗണിലേക്കാണെങ്കിൽ കയറിക്കോളാൻ പറഞ്ഞു. ഉമ്മയോട് പറഞ്ഞു എനിക്ക് പരിചയമുള്ളവരാണ്. പോകുന്ന വഴിക്ക് ഇറക്കാം. റസിയയുടെ ഉമ്മയെ കണ്ടതും ആയിഷുമ്മയ്ക് സന്തോഷമായി.
റാഷിദിനോട് പറഞ്ഞു ഇതെന്റെ കൂട്ടുകാരി നഫീസയാണ്. എത്ര കാലമായി ഇവളെ കണ്ടിട്ട്. രണ്ടു ഉമ്മമാരും വിശേഷങ്ങൾ പറയാൻ തുടങ്ങി. ഉമ്മ നഫീസമ്മയോട് ചോദിച്ചു കൂടെയുള്ളതാരാ, മോളാണോ. നഫീസമ്മ അതെയെന്ന് പറഞ്ഞു. അവർക്കും ഹോസ്പിറ്റലിലായിരുന്നു പോകേണ്ടിയിരുന്നത്. ഇടയ്ക്കിടെ അവൻ റസിയയെ മിററിൽ നോക്കിക്കൊണ്ടിരുന്നു. ഉമ്മ നഫീസമ്മയോട് ചോദിച്ചു മോളുടെ കല്യാണം കഴിഞ്ഞോ എന്ന്. നഫീസമ്മ പറഞ്ഞു ഇല്ല നോക്കുന്നുണ്ട്. ഇപ്പൊ സ്‌കൂളിൽ ടീച്ചറായി പോവുന്നുണ്ട്. അപ്പോൾ ഉമ്മ പറഞ്ഞു ഇവനും പെണ്ണ് നോക്കുന്നുണ്ട്. പക്ഷെ ഒന്നും അവന് ഇഷ്ടപ്പെടുന്നില്ല. അത് കേട്ടപ്പോൾ റസിയയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
അത് കണ്ട റാഷിദിന് ഒരു കാര്യം മനസ്സിലായി. അവൾക്ക് തന്നെ ഇഷ്ടമാണ്. അങ്ങനെ ഹോസ്പിറ്റലിൽ എത്തി ഡോക്ടറെ കണ്ടു. തിരികെ വരുമ്പോൾ റസിയായും ഉമ്മയുംവേറെവിടെയോ പോകാനുണ്ടെന്ന് പറഞ്ഞു. അവരോട് യാത്ര പറഞ്ഞ് അവിടുന്നിറങ്ങി. തിരികെ വരുമ്പോൾ റാഷിദ് ന്റെ മനസ്സു മുഴുവൻ അവളായിരുന്നു.
അവൻ മുറിയിൽ കിടക്കുമ്പോൾ ഹാളിൽ നിന്ന് ഉമ്മയുടെയും താത്തയുടേയും സംസാരം കേട്ടു. അവർ റസിയയെ കുറിച്ചായിരുന്നു സംസാരിച്ചത്. ഉമ്മാക്ക് അവളെ ഇഷ്ടപ്പെട്ടിരുന്നു. നല്ല പഠിപ്പുമുണ്ട്. പോരാത്തതിന് നല്ല കുടുംബക്കാരും. അത് കേട്ട താത്ത ചോദിച്ചു അതു വേണോ…?
ഉമ്മാക്ക് അവളെ ഇഷ്ടപ്പെട്ടിരുന്നു. നല്ല പഠിപ്പുമുണ്ട്. പോരാത്തതിന് നല്ല കുടുംബക്കാരും. അത് കേട്ട താത്ത ചോദിച്ചു അതു വേണോ…?
നമുക്ക് ഇഷ്ടപെട്ടിട്ട് കാര്യമില്ലല്ലോ. അവനും കൂടി ഇഷ്ടപെടണ്ടേ. ഉമ്മ പറഞ്ഞു ഞാൻ അവനോട് ചോദിക്കാം. അവനു ഇഷ്ടപ്പെടും. അത്രക്ക് സുന്ദരിയാണ്. ഇത് കേട്ട റാഷിദ് നു തുള്ളിച്ചാടൻ തോന്നി. അവൻ ഒന്നുമറിയാത്തത് പോലെ ഉമ്മയുടെ അടുത്ത് പോയിരുന്നു.
ഉമ്മ അവനോട് ചോദിച്ചു നിനക്ക് ഇന്ന് ഹോസ്പിറ്റലിൽ പോകുമ്പോൾ കണ്ട കുട്ടിയെ ഇഷ്ടമായോ. നിനക്ക് വേണ്ടി ഞങ്ങൾ ആലോചിക്കട്ടെ. അവൻ സന്തോഷം പുറത്തു കാണിക്കാതെ പറഞ്ഞു നിങ്ങൾ കുറെ കാലമായില്ലേ എനിക്ക് പെണ്ണ് നോക്കുന്നു. ഇനി ഞാൻ സമ്മതിച്ചില്ലെന്ന പരാതി വേണ്ട. നിങ്ങൾക്കെല്ലാർക്കും ഇഷ്ടമായെങ്കിൽ എനിക്കും സമ്മതം. ഉമ്മക്കും താത്തക്കും സന്തോഷമായി.
good story , excellent work keep going