ജീപ്പിൽ കൊണ്ട് വിടാമെന്ന് പറഞ്ഞതോടെ കുട്ടികൾക്ക് ഉത്സാഹമായി. വേഗം ഫുഡ് കഴിച്ചു യൂണിഫോം ഒക്കെ ഇട്ട് റെഡി ആയി വന്നു. കുട്ടികളേം കൂട്ടി അവൻ ജീപ്പെടുത്തിറങ്ങി. നേരെ സ്‌കൂളിലേക്ക്. ഹനയും ഹാദിയും ഫ്രണ്ട് സീറ്റിൽ തന്നെ ഞെളിഞ്ഞിരിപ്പുണ്ടായിരുന്നു. സ്കൂളിലെത്തിയതും രണ്ടുപേരും ബാഗെടുത്തു ചാടിയിറങ്ങി. റാഷിദ് നു ടാറ്റയും കൊടുത്തു പോവൻ തുടങ്ങുമ്പോൾ അവരുടെ പിന്നിൽ ഒരാൾ വന്നു. അവരെ കണ്ടതും ഹന
പറഞ്ഞു ” ഗുഡ്മോണിങ് ടീച്ചർ”. റാഷിദ് നെ ചൂണ്ടിക്കൊണ്ടു ആരാ അതെന്ന് ടീച്ചർ അവരോട് ചോദിച്ചു . ഹന പറഞ്ഞു ഞങ്ങളുടെ അങ്കിൾ ആണ്. ടീച്ചർ എന്നെ നോക്കി ചിരിച്ചു. അവനും ടീച്ചറിനെ നോക്കി നല്ലൊരു ചിരി പാസ്സാക്കി. അപ്പോഴേക്കും സ്റ്റേഷനിൽ നിന്ന് എസ് പി യെ കാണണമെന്ന് കാൾ വന്നു. അവൻ വേഗം ജീപ്പെടുത്തു എസ് പി യെ കാണാൻ പോയി. ഒരാഴ്ച മുൻപു ആ സ്റ്റേഷനു കീഴിൽ ഒരു പെണ്കുട്ടി ആത്മഹത്യ ചെയ്തിരുന്നു. അതിന്റെ ഡീറ്റൈൽസ് അറിയാൻ വിളിപ്പിച്ചതായിരുന്നു.
3 മണി ആവുമ്പോൾ താത്തയുടെ കോൾ വന്നു. 4 മണിക്കാണ് സ്‌കൂൾ വിടുന്നത്. അത് ഓര്മിപ്പിക്കാനാണ് വിളിച്ചത്. അതിനിടയിൽ ഒരു അർജന്റ് കോൾ വന്നു. സംസാരിച്ചു സമയം പോയതറിഞ്ഞില്ല. സ്‌കൂളിൽ എത്തുമ്പോഴേക്കും 4.30 ആയി. കുട്ടികളെല്ലാം പോയകഴിഞ്ഞിരുന്നു. ഹനയെയും ഹാദിയെയും ഗ്രൗണ്ടിൽ കാണാത്തത് കൊണ്ട് അവൻ ഓഫീസിലേക്ക് പോയി. രണ്ടു പേരും അവിടെ ഇരിപ്പുണ്ടായിരുന്നു. കൂടെ രാവിലെ കണ്ട ടീച്ചറും. റാഷിദിനോട് പറഞ്ഞു ” ഞാൻ ഹനയുടെ ക്ലാസ് ടീച്ചർ ആണ്. കുട്ടികൾ പോകാതെ ഇവിടെ നിൽക്കുന്നത് കണ്ട് പോകാതിരുന്നതാണ് “. അവൻ പറഞ്ഞു “സോറി . ഇറങ്ങാൻ തുടങ്ങുമ്പോൾ ഒരു ആർജൻറ് കോൾ വന്നു. അതു കൊണ്ടാ ലേറ്റയത്. അപ്പോഴേക്കും ബസ് ടൈം ആയെന്നു പറഞ്ഞു ടീച്ചർ വേഗത്തിൽ ബസ്റ്റോപ്പിലേക്ക് നടന്നു. അവൻ കുട്ടികളെയും കൂട്ടി ബസ്റ്റോപ്പിലേക്ക് എത്തുമ്പോഴേക്കും ടീച്ചറും നടന്നെത്തി. തൊട്ടുമുമ്പിൽ ഒരു ബസ് പോകുന്നുണ്ടായിരുന്നു. ടീച്ചർ അതിന്റെ പിന്നാലെ ഓടി. അത് നിർത്തിയില്ല. ടീച്ചർക് ബസ്സ് മിസ്സായി എന്ന് അവനു മനസ്സിലായി. ആ റൂട്ടിൽ അരമണിക്കൂർ ഇടവിട്ടാണ് ബസ് ഉള്ളത്. അവൻ ടീച്ചറോട് ചോദിച്ചു “വരുന്നോ. പോകുന്ന വഴിക്ക് ടൗണിൽ വിടാം. ഞാൻ കാരണം അല്ലെ ബസ് മിസ്സായത് “. ടീച്ചർ വേണ്ടന്ന് പറഞ്ഞു. ഹന കുറെ നിർബന്ധിച്ചു. ടീച്ചർ മനസ്സില്ലാ മനസ്സോടെ വണ്ടിയിൽ കയറി. അവൻ പറഞ്ഞു ” ഞാൻ റഷീദ്. ഇവിടുത്തെ എസ് ഐ ആണ്. ടീച്ചറുടെ പേരെന്താ. വീടെവിടെയാ ” . ടീച്ചർ പേര് പറഞ്ഞു റസിയ. സ്ഥലം പറഞ്ഞപ്പോൾ അവനു അറിയാം. അവൻ പറഞ്ഞു എന്റെ വീടിനു 2 km മുന്പാണ് . പോകുന്ന വഴിക്ക് ടീച്ചറിനെ അവിടെ ഇറക്കാം. അപ്പോഴേക്കും താത്തയുടെ കോൾ വന്നു. കാണാഞ്ഞിട്ട് വിളിച്ചതാണ്. അവൻ പറഞ്ഞു വീട്ടിലേക്കു വരുന്നുണ്ട്. കുറച്ചു ലേറ്റായിപ്പോയി. അപ്പോഴേക്കും ടീച്ചറുടെ വീടിനടുത്തെത്തി. ടീച്ചർ പറഞ്ഞു റോഡിൽ ഇറക്കിയാൽ മതി. പോലീസ് ജീപ്പ് കണ്ടാൽ വീട്ടുകാരൊക്കെ പേടിക്കും. അവൻ വണ്ടി നിർത്തി. ടീച്ചർ കുട്ടികൾക്ക് ടാറ്റ കൊടുത്തിട്ട് പോയി. അവൻ കുട്ടികളെ വീട്ടിലിറക്കി നേരെ സ്റ്റേഷനിലേക് പോയി .
പിറ്റേന്നും അവൻ തന്നെ കുട്ടികളെ സ്‌കൂളിൽ കൊണ്ട് വിട്ടു. ടീച്ചറും അവിടെ ഉണ്ടായിരുന്നു. അന്ന് വൈകുന്നേരം സ്റ്റേഷനിൽ നിന്ന് വേഗമിറങ്ങി. 4 മണിക്ക് തന്നെ സ്‌കൂളിലെത്തി. കുട്ടികൾ ഓഫീസിനടുത് ഉണ്ടായിരുന്നു. അവരേം കൂട്ടി ജീപ്പിൽ കയറി. ജീപ്പ് തിരിക്കുന്നതിനിടയിൽ സൈഡ് മിററിൽ അവൻ റസിയ ടീച്ചറെ കണ്ടു.ടീച്ചർ തന്നെ നോക്കി നിൽക്കുന്നത് പോലെ അവനു തോന്നി. അന്നു രാത്രി അവനൊരു സ്വപ്നം കണ്ടു. അവന്റെ വിവാഹം.വീടും പരിസരവും നന്നായി അലങ്കരിച്ചിരുന്നു. കൂട്ടുകാരും കുടുംബക്കാരും വന്നിട്ടുണ്ട്. അവന്റെ കയ്യും പിടിച്ച് അതാ മണവാട്ടിപെണ്ണു വീടിന്റെ പടികയറുന്നു. അവൻ പെണ്ണിന്റെ മുഖം ശരിക്കും കണ്ടു. റസിയ ടീച്ചർ.
അപ്പോഴേക്കും ഉമ്മ വന്നു വിളിച്ചു. ” എന്ത് ഉറക്കമാണ്. വേഗം കുളിച്ചു ഡ്യൂട്ടി ക്കു പോകാൻ നോക്ക്” . അവൻ വേഗം റെഡിയായി വന്നു. താത്തയോട് പറഞ്ഞു “ഇനി നാരായണൻ ചേട്ടൻ വരുന്നത് വരെ കുട്ടികളെ ഞാൻ തന്നെ കൊണ്ട് വിട്ടോളം. വേറെ ആളെ നോക്കണ്ട “. തത്താക്കു സന്തോഷമായി. കുട്ടികളെയും കൂട്ടി സ്കൂളിലേക്കിറങ്ങി. അവന്റെ മനസ്സ് മുഴുവൻ രാത്രി കണ്ട സ്വപ്നമായിരുന്നു.സ്‌കൂളിലെത്തി. പതിവ് പുഞ്ചിരിയോടെ റസിയ ടീച്ചർ അവിടെയുണ്ടായിരുന്നു. ടീച്ചറെ കണ്ടത് മനസ്സിനൊരു സന്തോഷം തോന്നി.
തിരികെ വരുമ്പോൾ അവൻ ചിന്തിച്ചു. ആദ്യമായിട്ടാണ് ഇങ്ങനൊരു ഫീൽ. പഠിത്തതിനിടയിലും ജോലിക്കിടയിലും ഒരുപാട് പെണ്കുട്ടികളെ കണ്ടിട്ടുണ്ട്. അപ്പോഴൊന്നും ഇങ്ങനെ തോന്നിയിട്ടില്ല. ആദ്യമായിട്ടാണ് ഇങ്ങനെ. ഇനി ഇവളായിരിക്കുമോ ശരിക്കും എന്റെ രാജകുമാരി. അന്ന് റസിയ ടീച്ചറോട് സംസാരിക്കാൻ വേണ്ടി അവൻ മനപ്പൂർവം അല്പം താമസിച്ചു സ്‌കൂളിലേക്ക് ചെന്നു.
അന്ന് റസിയ ടീച്ചറോട് സംസാരിക്കാൻ വേണ്ടി അവൻ മനപ്പൂർവം അല്പം താമസിച്ചു സ്‌കൂളിലേക്ക് ചെന്നു. പ്രതീക്ഷിച്ച പോലെ റസിയ ടീച്ചർ അവിടെയുണ്ടായിരുന്നു. റസിയ പോകാൻ തുടങ്ങുമ്പോൾ അവൻ പറഞ്ഞു ” വെറുതെ ബസ്സിന്റെ പിറകെ ഓടി കഷ്ടപ്പെടേണ്ട. പോകുന്ന വഴിക്ക് ഞാനിറക്കാം”. റസിയ ഒന്നും മിണ്ടാതെ വണ്ടിയിൽ കയറി. മനസ്സിൽ വന്ന സന്തോഷം പുറത്തു കാണിക്കാതെ അവളോട് സംസാരിച്ചു. വീട്ടിലാരൊക്കെ ഉണ്ട്. എവിടെയാ പഠിച്ചത് എന്നൊക്കെ ചോദിച്ചു. എല്ലാത്തിനും അവൾ ഉത്തരം പറഞ്ഞു. ഓരോന്ന് ചോദിക്കുന്നതിനിടയിൽ മിററിലൂടെ അവളെ നോക്കുന്നത് റസിയ കണ്ടു. അവൻ ചെറുതായി ചമ്മി. പിന്നെ ഒന്നും ചോദിക്കാൻ പോയില്ല. അവളെ വീടിനടുത്ത് ഇറക്കി കുട്ടികളെയും കൊണ്ട് റാഷിദ് വീട്ടിൽ പോയി. വണ്ടിയിൽ നിന്നിറങ്ങുമ്പോൾ ബാക്ക് സീറ്റിൽ അവനൊരു ഐ ഡി കാർഡ് കണ്ടു. റസിയയുടെ സ്‌കൂൾ ഐ ഡിയാണ്. അവൻ അതുമെടുത്തു റൂമിൽ പോയി. അവളുടെ ഫോട്ടോയിൽ നോക്കിയിരുന്നു. സ്‌കൂളിൽ പോകുമ്പോൾ അവളുടെ കയ്യിൽ കൊടുക്കാൻ അവൻ അതെടുത്തുവച്ചു.
good story , excellent work keep going