എനിക്ക് ഇത്രയും മതി നീ എന്നെ പൊന്നു പോലെ നോക്കും എന്നുറപ്പുണ്ട്. എടി നിനക്കു എല്ലാം അറിയാവുന്നത് അല്ലെ. ഞാൻ അത്ര നല്ലവൻ അല്ല മോശക്കാരൻ ആണ്. ഒ പിന്നെ കോപ്പാണ്..ഞാൻ നിന്നെ കാണാൻ തുടങ്ങിയിട്ട് കുറച്ചായി. ആരാ എന്താ എന്നു എനിക്കറിയാം കേട്ടല്ലോ. നീ ആലോചിച്ചു മറുപടി തന്നാൽ മതി. ഇന്നും ഞാൻ ഇവിടെ തന്നെയാ കിടക്കുന്നെ. നിനക്കു പ്രോബ്ലെം ഉണ്ടോ. ഒന്നു പോയെടി നീ കിടന്നോ. ഞാൻ പതിവൊക്കെ അടിച്ചിട്ട് വരാം.
നിനക്ക് വേണോ ഒരു പെഗ്ഗ്. ഞാൻ അറിയുന്നുണ്ട് നിന്റെ വെള്ളം അടിയൊക്കെ. അതുകൊണ്ട് നല്ല പിള്ള ചമയണ്ട വാ..അങ്ങനെ അവർ ഓരോ പെഗ്ഗും ഒഴിച്ചു നേരെ ബാൽക്കണിയിൽ പോയി ഇരുന്നു കുടിച്ചു. അവൾ അപ്പോഴും അവന്റെ അടുത്തു ഓരോ കാര്യങ്ങൾ പറഞ്ഞു വീണ്ടും കല്യാണകാര്യത്തിൽ എത്തും. അവനെ നല്ലതു പോലെ അവൾ വെറുപ്പിച്ചു. അവൻ അവളേൽ ദേഷ്യപ്പെടാതെ ചിരിച്ചും കളിച്ചും മറുപടി കൊടുത്തു. അവൻ കിടക്കാനായി പോയി. കിടന്നതും അവളും വന്നു അവന്റെ അടുത്തു കിടന്നു.
പെണ്ണേ ഞാൻ നിന്നെ ഒന്നും ചെയ്യില്ല. നീ നേരെ കിടന്നേ…എന്നാലും അവൾ ഇന്നു പതിവിനു വിപരീതമായി അവനെ പിറകിൽ കൂടി കെട്ടിപിടിച്ചു കിടന്നു. അവൻ രാവിലെ എണീറ്റ് നോക്കിയപ്പോൾ അവനെ ചേർന്നു ഒരു കൊച്ചു കുഞ്ഞു കിടക്കുന്നത് പോലെ. അവൻ സമയം നോക്കി. പോകാനുള്ള സമയം ആകുന്നു. അവളെ വിളിച്ചുണർത്തി റെഡി ആകാൻ പറഞ്ഞിട്ട് അവനും റെഡി ആകാൻ പോയി. അരമണിക്കൂറിൽ അവൻ റെഡി ആയി ഇറങ്ങി. അവൾ കുറച്ചൂടെ സമയം കഴിഞ്ഞപ്പോൾ ഇറങ്ങി വന്നു.
എടാ എന്റെ ഡ്രെസ്സ് ഞാൻ ഇവിടെ ഇടുന്നുണ്ട്. ഇടയ്ക്കിടെ ഞാൻ വരും കേട്ടല്ലോ. ആയിക്കോട്ടെ നീ എപ്പോ വേണോ വന്നോ. അല്ലേൽ സ്ഥിര താമസം ആക്കിക്കോ പ്രശ്നമില്ല. അതൊന്നും വേണ്ട. നീ ആദ്യം ഞാൻ ചോദിച്ചതിന് മറുപടി പറയു. എന്നിട്ട് ഞാൻ സ്ഥിരം ആക്കാം. അപ്പൊ ആക്കിയത് പോലെ തന്നെ. നമുക്ക് ഇറങ്ങിയാലോ. ദേ പാലും മുട്ടയും ഇരിപ്പുണ്ട് കഴിച്ചോ. അവൾ പെട്ടെന്ന് തന്നെ കഴിച്ചിട്ട് ഇറങ്ങി. അവർ നേരെ വീണ്ടും ദുബൈലോട്ട് വിട്ടു. അവളെ ഓഫീസിലും ആക്കി അവൻ നേരെ അവന്റെ ഓഫീസിൽ പോയി.
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു. അവൾ സ്ഥിരം വിളിക്കും മെസ്സേജ് അയക്കും. ഇടയിൽ അവൾ വീണ്ടും ഓർമ്മിപ്പിക്കും. അവൻ എന്തേലും പറഞ്ഞു ഒഴിഞ്ഞുമാറി അങ്ങു പോകും. ഇതിനിടയിൽ അവൾ പിന്നെയും അവന്റെ ഒപ്പം വന്നു നിന്നു.
അങ്ങനെ പൊയ്ക്കൊണ്ടിരിക്കെ ഒരു feb14 വന്നു. അവൻ അതിന്റെ തലേ ദിവസം നല്ലതുപോലെ ആലോചിച്ചു തീരുമാനം ഒക്കെ എടുത്തു. അങ്ങനെ അവളേൽ വൈകുന്നേരം കാണണം എന്ന് പറഞ്ഞു മെസ്സേജ് ഇട്ടു.
ഓഫീസിൽ നിൽക്കെ അവനു അത്യാവശ്യം ജോലിയുടെ കാര്യത്തിനായി അജ്മാൻ വരെ പോകേണ്ടി വന്നു. അവിടെ നിന്നും 3ton പിക്കപ്പ് ലോറിയും കൊണ്ടാണ് പോയത്. അവനും കൂടി ആ സൈറ്റിൽ പോകേണ്ട കാര്യം ഉള്ളത് കൊണ്ട് ആ വണ്ടിയിലാണ് പോയത്.
സ്നേഹം
Good story machaney appo eppozha aduthatha?☺
ഉടനെ പ്രതീക്ഷിക്കാം
Kollam bro.. ishtamaayi❤️
സ്നേഹം ബ്രോ
അങ്ങനെ ശുഭപര്യയായി അവസാനിച്ചു, പ്രണയം ആത്മാർത്ഥമാണെങ്കിൽ തിരികെ വരിക തന്നെ ചെയ്യും…
സത്യം. പക്ഷെ കഥയിലും ഫിലിമിലും ആയിരിക്കും
pwoli kadha ishtappettu
3 വാക്കിൽ ഒതുക്കി. എന്തുപറ്റി
Nalla story broo
Super.. ???
സ്നേഹം
നല്ല ഒരു കഥ ഇഷ്ടപ്പെട്ടു.❤️❤️❤️❤️
സ്നേഹം ബ്രോ
??
നല്ല കഥ ബ്രോ ??
സ്നേഹം ബ്രോ
Adipoli..
Adutha kadhayil prashnangalellam theerthu ugranakkuka
പുതിയത് എഴുതി തുടങ്ങുമ്പോൾ ഉറപ്പായും എല്ലാം ശെരി ആക്കി ഇരിക്കും