പുനർജന്മം 2 [ അസുരൻ ] 118

Views : 3783

എന്തിനാടാ ഇങ്ങനെ അടിക്കണേ. നല്ല വേദന എടുക്കുന്നു. എടാ സമറെ നീ ഇതു ആരാ കാണിക്കാനാ ഇങ്ങനെ ഒക്കെ. എപ്പോ തുടങ്ങി ഈ ശീലങ്ങൾ. ആൻ അങ്ങനെ ഒന്നുമില്ല. കുറേ ഓർമകൾ മൂടൽമഞ്ഞു പോലെ കുമിഞ്ഞു കൂടിയപ്പോൾ പയ്യെ തുടങ്ങിയതാണ്. ഒറ്റയ്ക്ക് അല്ലേ. ആരും മിണ്ടാനുമില്ല. അങ്ങനെ ബിയർ അടി തുടങ്ങി. പിന്നെ ഇതിലോട്ടു ആയി. ഞാൻ ഒറ്റപ്പെടൽ മാറ്റാൻ എല്ലാവരുമായി കൂട്ടു കൂടാൻ തുടങ്ങി. പക്ഷെ ആർക്കും ഞാൻ നല്ലവൻ ആയി തോന്നിയില്ല. അതാ. കൂടുതൽ ആയിട്ട് ഒന്നുമില്ല. 3 ഗ്ലാസ്. പിന്നെ ആഹാരം, കുറച്ചു പാട്ടുകൾ അപ്പോഴേയ്ക്കും ഉറങ്ങും.അത്ര തന്നെ.. അവൾക്ക് അതെല്ലാം കേട്ടപ്പോൾ സങ്കടം വന്നു. നീ അത് വിട്ടേയ്ക്ക്. നമുക്ക് വല്ലതും കഴിക്കണ്ടേ?
അവൻ പെട്ടെന്ന് തന്നെ ആഹാരം റെഡി ആക്കി കഴിച്ചു. എല്ലാം കഴിഞ്ഞു കിച്ചണിലൊക്കെ എല്ലാം ഒതുക്കി വന്നപ്പോൾ അവൻ അവൾക്കായിട്ട് ബെഡ്റൂം റെഡി ആക്കിയിട്ടു അവനു കിടക്കാനായിട്ടു ഒരു ഷീറ്റും എടുത്തു ഹാളിലൊട്ടു നടന്നു. ഞാൻ ഹാളിൽ കിടക്കുന്നതാ സ്ഥിരം. അപ്പൊ ഗുഡ് നൈറ്റ് ആൻ മരിയ… ഒ ആയിക്കോട്ടെ കുട്ടാ. ഗുഡ് നൈറ്റ്. അവൻ നേരെ സോഫ കട്ടിലാക്കി ഹോം തീയേറ്ററിൽ ചെറിയ രീതിയിൽ പാട്ടുവെച്ചു. എന്നിട്ട് പുകവിടാനായിട്ടു പയ്യെ ബാൽകണിയിലോട്ടു നടന്നു. അവൾ ഉറങ്ങിയോ എന്നു നോക്കിയിട്ട് ആണ് അവൻ ഗ്ലാസ് എടുത്തു അവിടെ പോയി ഇരുന്നു കുടിക്കാൻ തുടങ്ങി..

നിങ്ങൾ തമ്മിൽ എന്തിനാടാ അകന്നത്. നിങ്ങൾ നല്ല ജോടി ആയിരുന്നല്ലോ. എന്താ ഉണ്ടായേ. അവൻ അപ്പോഴാണ് അവൾ വന്നതും അവിടെ ഇരുന്നതും അറിയുന്നത്.
അതൊക്കെ ചെറിയ വലിയ കഥകൾ ആണെടാ. അവൾ പാവം ആണ്. ഒരുപാട് സ്വപ്നം ഒക്കെ കണ്ടു എന്റെ ജീവിതത്തിലോട്ടു വന്നതാ. ഞാൻ ആണേൽ തൊടുന്നത് ഒക്കെ നഷ്ടത്തിൽ ആയി പോകുന്ന അവസ്ഥയും. ഞാൻ കാരണം അവൾ കുറെ അനുഭവിച്ചു. അവൾക്കു തീർത്തും പിടിക്കാതെ ആയി. എന്നെ ഒട്ടും ഉൾകൊള്ളാൻ കഴിയാതെ പ്രശ്നങ്ങൾ കൂടി വന്നു. അവൾ സ്ഥിരം പറഞ്ഞു ഞാനും എന്റെ മനസിലും പിന്നെ ഞാൻ മോശക്കാരൻ ആയി. ഒന്നിനും കൊള്ളാത്തവൻ ആയി. എല്ലാം മാറ്റി നേരെ കൊണ്ട് വരാൻ നോക്കി. പക്ഷെ നടന്നില്ല. പരാജയപെട്ടു. പിന്നെ ഞാൻ ഡിവോഴ്സ് കൊടുത്തു. ആരെയും ഫേസ് ചെയ്യാൻ പറ്റാത്ത കൊണ്ട് വീണ്ടും പല ജോലികൾ. ബസ് ഡ്രൈവർ, സിസ്റ്റം അഡ്മിൻ. ഫിലിം. പിന്നെ ഈ ജോലി റെഡി ആയപ്പോൾ ഇങ്ങു പോന്നു. ഇപ്പൊ ഇവിടെ ഇരിക്കുന്നു.

അവൾ കുറേ ആലോചിച്ചു എന്നിട്ട് പറഞ്ഞു തുടങ്ങി..
അറിയപ്പെടുന്ന ടീമിലെ ഫോട്ടോഗ്രാഫർ, ഇവന്റ് കോർഡിനേറ്റർ, ബസ് പ്രേമികളുടെ ഹരം ആയി മാറിയ കൊലകൊല്ലി പാപ്പാൻ . പക്ഷെ ഇപ്പോ ആരും അറിയാതെ ആരോടും പറയാതെ ആർക്കും പിടികൊടുക്കാതെ ഒരു കമ്പനിയിൽ ജോലിക്കാരൻ. സോഷ്യൽ മീഡിയയിൽ തരംഗം ആയവൻ ഇപ്പൊ അതിൽ പോലും ഇല്ലാതെ ഒളിച്ചു ജീവിക്കുന്നു..നീ ഒരുപാടു മാറി പൊയ്. നീ വേറെ നല്ല നിലയിൽ എത്തി പിടിച്ചാൽ കിട്ടാത്ത രീതിയിൽ ഉയരത്തിൽ ആയിരിക്കും എന്ന് കരുതി. പക്ഷെ ഇത് തീർത്തും പ്രതീക്ഷിച്ചില്ലടാ. വല്ലാത്ത ജീവിതം ആയി പോയി..

അതാണ് പെണ്ണേ ജീവിതം. അറിയപ്പെടുന്ന മോഡലും അഭിനേതാവും ആയ ദുബായ് ഫുൾ നിറഞ്ഞു നിന്ന anchor ആയ ആൻ മരിയ എന്ന ആൻ നല്ലൊരു ജീവിതം പ്രതീക്ഷിച്ചു ജീവിക്കുന്നതിനു ഇടയിൽ പെട്ടെന്ന് ഉണ്ടായ സാഹചര്യത്തിൽ ഒരാളെ കെട്ടുന്നു. അതു തെറ്റായി എന്ന തിരിച്ചറിവിൽ എത്തിയപ്പോഴേയ്ക്കും ജീവിതവും കൈ വിട്ടു പോയി. ഒരു മകനും. ഇപ്പൊ ദേ ഡിവോഴ്സ് ആയി മകനെപോലും കാണാതെ കഷ്ടപ്പെട്ടു ഇഷ്ടപ്പെടാതെ ഉള്ള ജോലിയും നോക്കി ജീവിക്കുന്നു. എന്തേ? അതല്ലേ ജീവിതം..

എടാ നീ ഇതൊക്കെ എങ്ങനെ അറിയുന്നു. എല്ലാം കൃത്യം ആണല്ലോ. ഒരു കാര്യം ഉറപ്പായിരുന്നു എന്നെ ആരു അന്വേഷിച്ചില്ല എങ്കിലും നീ തിരക്കും എന്നു അറിയാമായിരുന്നു. എവിടെ നിന്നെങ്കിലും നിന്റെ വിവരങ്ങൾ കിട്ടുമോ എന്നു ഞാനും നോക്കി. നീ പറഞ്ഞത് ഒക്കെ കറക്ടാണ്. പറഞ്ഞിട്ടു കാര്യമില്ല. നീ ഇതെല്ലാം നിർത്തിയിട്ടു വന്നു കിടക്കാൻ നോക്കു. എഴുനേറ്റു വന്നേ.
അവളുടെ നിർബന്ധത്തിനു വഴങ്ങി അവൻ എണീറ്റു ഹാളിൽ വന്നു. അപ്പോഴാണ് അടുത്ത ന്യൂസ് കേട്ടത്. അവളും അവിടെ കിടക്കുവാണ് എന്നു. ഇത്തവണ അവൻ ശെരിക്കും ഞെട്ടി. എടാ നിനക്കു എന്നെ വിശ്വാസം ഉണ്ടോ. ഞാൻ എങ്ങാനും വല്ലതും ചെയ്താലോ? പോടാ കോപ്പേ. എനിക്കിപ്പോൾ നിന്നെ മാത്രേ ഉള്ളു വിശ്വാസം. തുണി എടുക്കാൻ വന്നപ്പോഴും റൂമിൽ ലോക്ക് ഇടാതെ ഡ്രസ് ഒക്കെ മാറിയപ്പോഴും എനിക്ക് മനസിലായതാണ്. നീ നല്ലവനാണ്. പിന്നെ ഞാൻ കിടക്കുവാ കേട്ടോ. അവനും കിടന്നു ഒരു വശത്തോട്ട് ഒതുങ്ങി. ആഹാരവും പെഗ്ഗും ഒക്കെ കൂടി ആയപ്പോൾ അവൻ പെട്ടെന്ന് മയങ്ങി. രാവിലെ നെഞ്ചിൽ എന്തോ ഭാരം തോന്നിയത് പോലെ തോന്നി അവൻ കണ്ണു തുറന്നു നോക്കി.

തുടരും

Recent Stories

The Author

അസുരൻ

25 Comments

  1. കറുപ്പിനെ പ്രണയിച്ചവൻ

    😍😍😍

  2. asuran bro , ee kadhe matte site l vayicha same story aanonn oru doubt ind

    1. ഞാൻ അതിൽ ഇട്ടിട്ടില്ല.ഇതിലാണ് ഇടുന്നത്. കഥ മുഴുവനും വായിക്കു.

      1. Let me guess , avar randu perum cherya ishtathilaavunnu .Apo avalude husband varunnu , and aval ayaalde koode pokunnu and something like that .
        Eniyippo adallenkil sorry

        1. എല്ലാം ഒരേ കണ്ണു കൊണ്ട് കാണരുത് സഹോ. മറ്റേ siteil വന്നത് ഞാനും വായിച്ചിരുന്നു

  3. സ്നേഹം വിച്ചു ബ്രോ

  4. രണ്ടാമത്തെ ഭാഗവും കഴിഞ്ഞപ്പോഴും കഥയുടെ ഗതി മനസ്സിലായി തുടങ്ങിയില്ല കുറച്ച് കൂടി പേജുകൾ കൂട്ടി എഴുതുവാണെങ്കിൽ സൂപ്പർ ആകും.
    എഴുത്ത് ഗംഭീരം, നല്ല വായനാസുഖമുള്ള എഴുത്ത്…
    ആശംസകൾ…

    1. അടുത്ത ഭാഗം കൊണ്ട് ഇതു അവസാനിപ്പിക്കും. ചെറിയ കഥ ആണ്.

  5. Adipoly aanu bro..
    Keep writing..kurach gap undayalum saramilla..pare koottanam..avarude samsaram kettitt enthokkeyo..flashback varatte..

    Pinne prathyekam sradhikendath..sambhashanam okke ezhuthumbo varikalkidayil space itt dialogs aanennu manasilavunna reethiyil ezhuthuka..pinne kazhinja partil njan paranjathinu marupadi kitti..appo aa paranjathu pinvalichu..
    Love.

    1. തെറ്റുകൾ തിരുത്തി മുന്നേറാം. ഇത് നേരത്തെ എഴുതി തീർത്തത് കൊണ്ടാണ് ഇങ്ങനെ തന്നെ പോസ്റ്റ് ചെയ്യുന്നേ. ഒരുപാട് സ്നേഹം

  6. ബ്രോ നൈസ് തീം… നല്ല എഴുത്തും… പേജ് കൂട്ടണം… അല്ലേൽ വായിക്കുമ്പോൾ ഒരു ഫ്ലോ ഉണ്ടാകില്ല 🙏❤️

    1. അടുത്ത ഭാഗം കൊണ്ട് ഇതു അവസാനിക്കും

  7. 👍👍👍❤️❤️❤️👏👏👏👏

  8. സൂപ്പർ

    1. സ്നേഹം

  9. സംഗതി അടിപൊളി..but പേജ് കൂട്ടണം

    1. അടുത്ത ഭാഗത്തിൽ അവസാനിപ്പിക്കും

  10. വിരഹ കാമുകൻ💘💘💘

    രണ്ടു പേജിൽ നിർത്തുന്നത് മാത്രം ഒരു പോരായ്മയാണ് എഴുത്ത് എല്ലാം അടിപൊളിയാണ് നഷ്ടങ്ങളുടെ നീണ്ട ഒരു പട്ടിക

    1. അടുത്ത ഭാഗത്തിൽ എഴുതിയത് മുഴുവനും ഇടുന്നുണ്ട്

  11. ee bhaagavum nannayirunnu bro……. nalla prameyam… othiri istappettu
    bro dayavaayi page koottuka
    pinne sambhashanangal onnukil double inverted commayil ezhuthuka… allenkl
    sambhashanam verthirich ezhuthuka. idakk sambhashanam vaayichappol aaru parayunna thaan enna kaaryathil kurachu confusion vannu… athukond paranjatha…..
    pinne mothathil story kollam bro…. thudakkakkaranundayekkavunna chila abhadangal ozhichalll story kidukki ennu thanne parayaam……..
    dyramaayi thudaruka…..

    ennum sneham mathram
    Hero Shammy

    1. തെറ്റുകൾ ഒരുപാട് ഉണ്ട്. ഇനി അടുത്ത കഥയിൽ എല്ലാം തിരുത്തി മുന്നേറാം. ഒപ്പം ഒരുപാട് സ്നേഹം

  12. പേജ് കൂട്ടണം ബ്രോ…

    💕💕💕

    1. ഉറപ്പായും

  13. 1 പാർട്ട് എവിടെ

    1. ഇതിൽ തന്നെ ഉണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com