പുനർജന്മം 2 [ അസുരൻ ] 118

പുനർജന്മം 2

Punarjanmam Part 2 | Author : Asuran | Previous Part

 

പെണ്ണേ നീ ഈ ചായ പിടിക്കു. ഞാൻ പറഞ്ഞതും ആലോചിച്ചു നിൽകണ്ട.. എന്നെ പോലെ ഉള്ള ആൾക്കാരെ കുറിച്ചു പുറമെ ഉള്ള തെറ്റിദ്ധാരണകളാണ്. ഞാനൊക്കെ അടുക്കുമ്പോൾ എല്ലാവരും ചിന്തിക്കുന്നത് അതാണ്. പക്ഷെ മനസിൽ അതൊന്നും വെയ്ക്കാതെ ആണ് ഞാനൊക്കെ കൂട്ടുകൂടുന്നെ. നിന്നെയും കുറ്റം പറയാൻ പറ്റില്ല. നീയും ഇപ്പൊ ആ അവസ്ഥയിലാണ്. എല്ലാവരും നിന്നെ ചൂഷണം ചെയ്യാൻ നോക്കുന്നു. പക്ഷെ അത് കണ്ട് നിന്റെ കണ്ണിലും എല്ലാവരും അങ്ങനെ ആയി..ഞാനിന്നു നിന്നെ ഇങ്ങോട്ട് വിളിച്ചപ്പോൾ എന്റെ മനസ്സിൽ നിനക്കു തങ്ങാൻ ഒരിടം. ഇനി വേറെ ആരും നിന്നെ ചൂഷണം ചെയ്യാൻഡ് ഇരിക്കാൻ വേണ്ടി. അത്രേ ഞാൻ കരുതിയുള്ളൂ. നിന്റെ പേടി കണ്ടപ്പോൾ ഞാൻ പിന്നെ സംസാരിച്ചു പോയതാ. പിന്നെ നീ ഈ ചായ കുടിക്ക്‌. നിനക്ക് ഇടാനോ ഒന്നും ചെയ്യാനോ ഡ്രസ് ഇല്ലല്ലോ. നമുക്ക് ലുലുവിൽ പോയി വല്ലതും വാങ്ങാം. അടുത്ത മഴയ്ക്കു മുന്നേ. പെട്ടന്ന് പോയി ഫ്രഷ് ആയി വാ…
പറഞ്ഞു തിരിച്ചു നടക്കാൻ തുടങ്ങിയ അവന്റെ കയ്യിൽ പിടിച്ചു. എടാ പെട്ടെന്ന് എന്താ ചെയ്യേണ്ടേ എന്നറിയില്ല.. അങ്ങനെ ഒക്കെ കരുതി പോയേട. നീ അതൊക്കെ ക്ഷമിക്കൂ. എടി പെണ്ണേ നീ വിട്ടേ. പെട്ടെന്ന് വാ നമുക്ക് പോയിട്ട് വരാം. അവൾ ചായ കുടിച്ചപ്പോൾ അവൾക്കു നാട്ടിൽ നിന്ന് കുടിക്കുന്ന ഫീൽ. എടാ ചായ സൂപ്പർ. നിന്റെ വീട്ടിൽ നിന്നും കൊണ്ടു വരുന്ന ആഹാരങ്ങളും ഒക്കെ കഴിച്ചത് ഒക്കെ ഓർമ വന്നു. 5 മിനുട്ട് ഞാൻ റെഡി ആയി വരാം…
റൂം ലോക്ക് ചെയ്തു ഇറങ്ങി നടന്നു. അവൾ വീണ്ടും സംസാരിച്ചു തുടങ്ങി. എടാ നീ എന്തിനാ ഇത്ര വലിയ ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കുന്നെ. വേറെ ആരെങ്കിലും ഉണ്ടോ കൂടെ. അതോ വല്ല ചുറ്റികളിയും ഉണ്ടോ. പക്ഷെ ഫ്ലാറ്റ് കണ്ടപ്പോൾ അങ്ങനെ തോന്നിയില്ല. നല്ല വൃത്തി ആയി സൂക്ഷിക്കുന്നു. പിന്നെ നിന്റെ കാർ. എത്രയാടാ സാലറി ഒക്കെ. നിന്റെ ജീവിതം പൊളി ആണല്ലോ.. എടാ ആൻ ഞാൻ ഓടിയ ഓട്ടവും ചെയ്ത ജോലി ഒക്കെയും നിനക്ക് അറിയാം. കുറെ കഷ്ടപെട്ടിട്ട് ഈ ജോലി കിട്ടിയത്. എനിക്കിപ്പോൾ 17000 ദിർഹം ഉണ്ട്. കാർ ലോൺ എടുത്തത് ആണ്. കുറെ ഓടി. കടങ്ങൾ ഫുൾ തീർത്തു. ഡിവോഴ്സ് ആയി. കൊടുക്കാനുള്ളത് മുഴുവൻ അങ്ങോട്ട് ആയിരുന്നു. കൊടുത്തു. പിന്നെ ഒരു ചെറിയ വീട് വെയ്ക്കുന്നുണ്ട്. ഫ്ലാറ്റ് ചുളു വിലയ്ക്ക് കിട്ടി. അതുകൊണ്ട് ഞാൻ ഇങ്ങെടുത്തു. എന്റെ കൂട്ടുകാരന്റെ ചേച്ചി ആയിരുന്നു ആദ്യം ഇതെടുത്തെ. പിന്നെ ഞാൻ ആയി. നഷ്ടമില്ല. ഒരു ഹാൾ. ബെഡ്റൂം കിച്ചൻ, 2 ടോയ്‌ലെറ്റ്. പിന്നെ പൂൾ gym. അങ്ങനെ എടുത്തു. എല്ലാം പോയിട്ട് 3000 ദിർഹംസ് മിച്ചം കാണും. അതിനെ അങ്ങു മാറ്റി വെയ്ക്കും. അവൾ എല്ലാം കേട്ടു കിളി പോയി നടക്കുവായിരുന്നു.
അപ്പോഴേക്കും ലുലു എത്തി നേരെ സെക്കന്റ് ഫ്ലോറിലോട്ടു നടന്നു. അവൾ എല്ലാം നോക്കി നടക്കാൻ തുടങ്ങി. ഡ്രസ്സ്‌ ഒക്കെ എടുത്തു വന്നപ്പോഴേയ്ക്കും അവൻ പോയി ബിൽ കൊടുത്തു. അവൾ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിൽ ആയി പോയി. അവൻ പോയി ബീഫും ബാക്കി അല്ലറ ചില്ലറ സാധനങ്ങൾ ഒക്കെ വാങ്ങി അവൾക്ക് ഐസ് ക്രീം വാങ്ങി കഴിച്ചിട്ട് നടന്നു. റൂമിലെത്തി അവൾ കുളിച്ചു ഡ്രസ് മാറാൻ കയറിയപ്പോൾ അവൻ ഗ്ലാസ്സിൽ വോഡ്ക seven up ഒഴിച്ചു ഒരു മുളകും ഇട്ടു നാരങ്ങയും ഇട്ടു എടുത്തോണ്ട് കിച്ചണിൽ കയറി. ബീഫ് വെയ്ക്കാൻ എല്ലാം അരിഞ്ഞു വെയ്ക്കാൻ തുടങ്ങി. ഏകദേശം എല്ലാം റെഡി ആയപ്പോൾ അവൾ കിച്ചണിലോട്ടു വന്നു. അവൾ വന്നു അവന്റെ കയ്യിൽ ഉള്ള ഗ്ലാസ് കണ്ടു. അതു പിടിച്ചു വാങ്ങി എന്താണ് എന്ന് നോക്കി. സംഭവം മനസ്സിലായതും അടി ഒരെണ്ണം കിട്ടി. കലിതുള്ളി നിൽക്കുവാ അവൾ….

25 Comments

  1. കറുപ്പിനെ പ്രണയിച്ചവൻ

    ???

  2. asuran bro , ee kadhe matte site l vayicha same story aanonn oru doubt ind

    1. ഞാൻ അതിൽ ഇട്ടിട്ടില്ല.ഇതിലാണ് ഇടുന്നത്. കഥ മുഴുവനും വായിക്കു.

      1. Let me guess , avar randu perum cherya ishtathilaavunnu .Apo avalude husband varunnu , and aval ayaalde koode pokunnu and something like that .
        Eniyippo adallenkil sorry

        1. എല്ലാം ഒരേ കണ്ണു കൊണ്ട് കാണരുത് സഹോ. മറ്റേ siteil വന്നത് ഞാനും വായിച്ചിരുന്നു

  3. സ്നേഹം വിച്ചു ബ്രോ

  4. രണ്ടാമത്തെ ഭാഗവും കഴിഞ്ഞപ്പോഴും കഥയുടെ ഗതി മനസ്സിലായി തുടങ്ങിയില്ല കുറച്ച് കൂടി പേജുകൾ കൂട്ടി എഴുതുവാണെങ്കിൽ സൂപ്പർ ആകും.
    എഴുത്ത് ഗംഭീരം, നല്ല വായനാസുഖമുള്ള എഴുത്ത്…
    ആശംസകൾ…

    1. അടുത്ത ഭാഗം കൊണ്ട് ഇതു അവസാനിപ്പിക്കും. ചെറിയ കഥ ആണ്.

  5. Adipoly aanu bro..
    Keep writing..kurach gap undayalum saramilla..pare koottanam..avarude samsaram kettitt enthokkeyo..flashback varatte..

    Pinne prathyekam sradhikendath..sambhashanam okke ezhuthumbo varikalkidayil space itt dialogs aanennu manasilavunna reethiyil ezhuthuka..pinne kazhinja partil njan paranjathinu marupadi kitti..appo aa paranjathu pinvalichu..
    Love.

    1. തെറ്റുകൾ തിരുത്തി മുന്നേറാം. ഇത് നേരത്തെ എഴുതി തീർത്തത് കൊണ്ടാണ് ഇങ്ങനെ തന്നെ പോസ്റ്റ് ചെയ്യുന്നേ. ഒരുപാട് സ്നേഹം

  6. ബ്രോ നൈസ് തീം… നല്ല എഴുത്തും… പേജ് കൂട്ടണം… അല്ലേൽ വായിക്കുമ്പോൾ ഒരു ഫ്ലോ ഉണ്ടാകില്ല ?❤️

    1. അടുത്ത ഭാഗം കൊണ്ട് ഇതു അവസാനിക്കും

  7. ???❤️❤️❤️????

  8. സൂപ്പർ

    1. സ്നേഹം

  9. സംഗതി അടിപൊളി..but പേജ് കൂട്ടണം

    1. അടുത്ത ഭാഗത്തിൽ അവസാനിപ്പിക്കും

  10. വിരഹ കാമുകൻ???

    രണ്ടു പേജിൽ നിർത്തുന്നത് മാത്രം ഒരു പോരായ്മയാണ് എഴുത്ത് എല്ലാം അടിപൊളിയാണ് നഷ്ടങ്ങളുടെ നീണ്ട ഒരു പട്ടിക

    1. അടുത്ത ഭാഗത്തിൽ എഴുതിയത് മുഴുവനും ഇടുന്നുണ്ട്

  11. ee bhaagavum nannayirunnu bro……. nalla prameyam… othiri istappettu
    bro dayavaayi page koottuka
    pinne sambhashanangal onnukil double inverted commayil ezhuthuka… allenkl
    sambhashanam verthirich ezhuthuka. idakk sambhashanam vaayichappol aaru parayunna thaan enna kaaryathil kurachu confusion vannu… athukond paranjatha…..
    pinne mothathil story kollam bro…. thudakkakkaranundayekkavunna chila abhadangal ozhichalll story kidukki ennu thanne parayaam……..
    dyramaayi thudaruka…..

    ennum sneham mathram
    Hero Shammy

    1. തെറ്റുകൾ ഒരുപാട് ഉണ്ട്. ഇനി അടുത്ത കഥയിൽ എല്ലാം തിരുത്തി മുന്നേറാം. ഒപ്പം ഒരുപാട് സ്നേഹം

  12. പേജ് കൂട്ടണം ബ്രോ…

    ???

    1. ഉറപ്പായും

  13. 1 പാർട്ട് എവിടെ

    1. ഇതിൽ തന്നെ ഉണ്ട്

Comments are closed.