പുനഃർജ്ജനി – 2 7

ക്ഷേത്രങ്ങൾക്ക് പുറമെ ക്രൈസ്തവരുടെ ആരാധനാലയങ്ങളും അവന്റെ കഴുകൻ നീതിക്ക് ഇരയാവുകയാണ്.

അവനിപ്പോൾ പന്തീരായിരം പടയും അതിനൊത്ത വെടിക്കോപ്പുകളുമായാണ് ഇങ്ങോട്ട് വരുന്നത്.

വെള്ളക്കാർ പോലും അവന് മുൻപിൽ മുട്ട് മടക്കി എന്നാണ് അറിയാൻ സാധിച്ചത്.

പണിക്കരുടെ വിവരണം കേട്ടതും യുവ പോരാളികൾ തല താഴ്ത്തി.അത് കണ്ടതും ഗുരുക്കൾ മുൻപോട്ട് വന്നു.

സൈനികരെ നിങ്ങളുടെ കഴിവിനെ കുറച്ചു കാണുകയല്ല.ഈ അവസരത്തിൽ ഒരു യുദ്ധം ഒഴിവാക്കുന്നതാണ് നല്ലത്.

പണിക്കർ അദ്ദേഹം എന്ത് തീർപ്പ് കല്പ്പിക്കുന്നു.ഗുരുക്കൾ അന്തിമ തീരുമാനം പണിക്കർക്ക് നൽകി.

നര വീണ മീശ പിരിച്ചു കൊണ്ട് പണിക്കർ പതിയെ എഴുന്നേറ്റു. ഗുരുക്കളുടെ അഭിപ്രായം തന്നെയാണ് എനിക്കും.

ടിപ്പുവിനോട് എതിരിട്ടാൽ അത് സർവ്വ നാശത്തിന് ഹേതുവാകും. നാട് മുടിയും.

ഞാൻ വീണാൽ ഗുരുക്കൾ അദ്ദേഹം വീണാൽ ഒരു പക്ഷേ എന്റെ മക്കൾ.അവരും വീണാൽ ആര് പട നയിക്കും.

നാഥനില്ലാതെ വന്നാൽ യുദ്ധ തന്ത്രങ്ങൾ പാളും.യോദ്ധാക്കൾക്ക് പിന്മാറേണ്ടി വരും.

നാട്ടിൽ കൊള്ളയും കൊള്ളിവയ്പ്പും നടത്തി ടിപ്പു സംഹാര താണ്ഡവമാടും.എന്റെ ജനങ്ങൾ,അവർക്ക് ആരുണ്ട് തുണ.

മാനം കാക്കേണ്ടവർ കബന്ധങ്ങളായി മാറുന്നത് കണ്ട് നിൽക്കേണ്ട ഗതികേട് വന്നു കൂടാ.

യുദ്ധമല്ല തന്ത്രമാണ് വേണ്ടത്. അവന്റെ ലക്ഷ്യം വിജയാദ്രിയുടെ സർവ്വൈശ്വര്യമായ പെരുമാളിന്റെ സ്വത്താണ്.

മ്മ്,എന്ത് വേണമെന്ന് എനിക്ക് നിശ്ചയയമുണ്ട്.ഗുരുക്കളെ തണ്ടും തടിയുമുള്ള പത്താളും വടവും സംഘടിപ്പിക്കുക.ആവശ്യത്തിന് ആയുധവും.

നാം ഇന്ന് തന്നെ വിജയാദ്രി പെരുമാളിന്റെ മുൻപിലെത്തണം. സമയം കുറവാണെന്ന് ഓർമ്മ വയ്ക്കുക.

ഇരുകര മുട്ടി നിറഞ്ഞൊഴുകുന്ന ഗൗണാർ നദി.കരയിലെ ചരലുകൾ ചവുട്ടി ഞെരിച്ചു കൊണ്ട് കുറച്ചു കുതിരകൾ ഗൗണാറിലേക്ക് തല നീട്ടി.

അല്പം മാറിയുള്ള പട്ടാള തമ്പുകളിൽ നിന്നും വെടി മരുന്നിന്റെ രൂക്ഷ ഗന്ധം വാനിലേക്കുയർന്നു.

കൂട്ടത്തിൽ വലിയ തമ്പിന് (കൂടാരം) മുകളിൽ ഒരു ഹരിത വർണ്ണ പട്ട് പതാക പാറുന്നു.

തമ്പിനകത്ത് പട്ട് വിരിച്ച പീഢത്തിലിരുന്ന് മുൻപിൽ നിവർത്തി വച്ച തുകൽ മാപ്പിലെ ചുവന്ന അടയാളത്തിലേക്ക് സൂക്ഷിച്ചു നോക്കിയിരിക്കുന്ന അതികായനായ ഒരു മനുഷ്യൻ.

മഹിഷപുരയുടെ അധിപൻ, ഏവരുടെയും പേടി സ്വപ്നം.
ഫത്തേ അലി ഖാൻ എന്ന ടിപ്പു.

അരികിൽ ഏതൊരാജ്ജയും ശിരസ്സാ വഹിക്കാൻ തയ്യാറായി നിൽക്കുന്ന സർവ്വസൈന്യാധിപനും അംഗങ്ങളും.

വർണ്ണ ശബളമായ തലപ്പാവ് ഒന്ന് കൂടി ഉറപ്പിച്ചു കൊണ്ട് വീതി കുറഞ്ഞ കൊമ്പൻ മീശ തഴുകി ടിപ്പു പതിയെ ചിരിച്ചു.

അടുത്ത ലക്ഷ്യം..അളവറ്റ സ്വത്തുണ്ട് ഇവിടെ.കണക്ക് പ്രകാരം രണ്ട് സ്വർണ്ണ ദണ്ഡ് (കൊടിമരം) രത്നങ്ങൾ,മുത്തുകൾ അങ്ങനെ…

1 Comment

  1. ആകാംഷയോടെ വായിച്ചതാ പകുതിക്കു നിർത്തി

Comments are closed.