പുനഃർജ്ജനി – 2 7

എല്ലാ കണ്ണുകളും അവനിൽ തറഞ്ഞു നിന്നു.തികഞ്ഞ നിശബ്ദത.മഠത്തിൽ മാധവൻ ഗുരുക്കൾ നിശബ്ദത ഭേദിച്ചു.

ഉണ്ണീ,കാര്യങ്ങൾ നിസ്സാരമല്ല. ശത്രുവിനെ നിസ്സാരനായി കാണരുത്.
ടിപ്പു എല്ലാവർക്കും ഒരു പേടി സ്വപ്നമാണ്.

ഛെ,ലജ്ജയില്ലേ ഗുരുക്കളമ്മാവാ. പേടി സ്വപ്നം പോലും. വയസ്സായെങ്കിൽ അധികാരം കൈ മാറി മൂലയ്ക്കിരിക്കുക.അല്ലാതെ വെറുതെ.

അച്ഛനാണ് ഇവർക്കിങ്ങനെ വളം വച്ച് കൊടുക്കുന്നത്.തിന്ന് മുടിക്കാൻ കുറേ ജന്മങ്ങൾ.

ഉണ്ണീ,പണിക്കർ കസേരയിൽ നിന്നും ചാടിയെഴുന്നേറ്റു. ഇനിയൊരു വാക്ക് പുറത്ത് വന്നാൽ നാവ് ഞാൻ മുറിക്കും.

നീ ആരോടാണ് സംസാരിക്കുന്നത് എന്ന് ബോധം വേണം.എന്ന് മുതലാണ് നീ യുദ്ധ ചർച്ചകൾ കാണാൻ തുടങ്ങിയത്.കടന്ന് പോ.പണിക്കർ കലി കൊണ്ട് വിറച്ചു.

അഭിമാനത്തിനേറ്റ കനത്ത ക്ഷതം പോലെയാണ് അച്ഛന്റെ വാക്കുകൾ ആദി ഉൾക്കൊണ്ടത്. മറുത്തൊരക്ഷരം മിണ്ടാതെ അവൻ തിരികെ നടന്നു.

ഇളയ തമ്പുരാൻ പറഞ്ഞതിലും വാസ്തവമുണ്ട്.എക്കാലവും തിന്ന് കുടിച്ചു കഴിയാനല്ല ഞങ്ങൾ പടയിൽ ചേർന്നത്.

കോൽക്കാരുടെ ഇടയിൽ നിന്നും ആദിയെ അനുകൂലിച്ച് ശബ്ദമുയർന്നു.

നിർത്ത്,പണിക്കരുടെ ആജ്ജ ഉയർന്നതും പിടിച്ചു നിർത്തിയ പോലെ ഒച്ച നിലച്ചു.

വിഡ്ഢികൾ.വരുന്നത് ആരെന്നോ എന്തെന്നോ അറിയാതെ പുലമ്പുന്നു. നിന്നെയൊക്കെ കൊലയ്ക്ക് കൊടുക്കാൻ അല്ല ഞാൻ ചെല്ലും ചിലവും തരുന്നത്.

നിനക്കൊക്കെ മുൻപ് ഒരുപാട് ചോര കണ്ടവരാ ഞങ്ങളൊക്കെ. പണിക്കർ ഗുരുക്കളെ തന്നോട് ചേർത്ത് നിർത്തി.

യുദ്ധം എന്ന് കേൾക്കുമ്പോഴേ വാളും പരിചയുമെടുത്ത് ചാടരുത്.ശത്രു ആരെന്നറിയണം.അവന്റെ അംഗബലമറിയണം,ഓരോ നീക്കങ്ങളും മുൻകൂട്ടി കാണണം.

ആയുധങ്ങൾ കൊണ്ട് മാത്രം യുദ്ധം ജയിക്കാൻ പറ്റില്ല.ബുദ്ധി പ്രയോഗിക്കണം.

തന്നെക്കാൾ വലിയവനോട് യുക്തിയിലൂടെ യുദ്ധം ചെയ്യണം. ഇല്ലെങ്കിൽ തല കാണില്ല. മനസ്സിലായോ കിഴങ്ങന്മാരെ.

നമ്മുടെ ശത്രു, ടിപ്പു. മഹിഷപുരയിലെ ഹൈദരാലിയുടെ മകൻ.അച്ഛനെപ്പോലെ തന്നെ അതീവ യുദ്ധ തന്ത്രജ്ഞൻ.

അവന്റെ ലക്ഷ്യം നമ്മുടെ ക്ഷേത്രങ്ങളാണ്.അവയിലെ അളവറ്റ സ്വത്തിലാണ് അവന്റെ കണ്ണ്.

ഹൈന്ദവ സമൂഹത്തിന്റെ സർവ്വനാശം കൊതിക്കുന്ന വേട്ട നായയാണ് വരുന്നത്.

ഇന്ന് വരെയും ടിപ്പു തകർത്ത ക്ഷേത്രങ്ങൾക്ക് കണക്കില്ല. അളവറ്റ സ്വത്തുക്കൾ അവൻ കൊള്ളയടിച്ചു.

പുണ്യ പുരാതന ക്ഷേത്രങ്ങൾ അവന്റെ ആക്രമണത്തിൽ നാശോന്മുഖമായി.

പിടിച്ചെടുത്ത നാട്ടിലെ സ്ത്രീകളെ അവന്റെ സൈന്യം പിച്ചി ചീന്തി.ആ ക്രൂരന്റെ കൈകളാൽ മാനവും ജീവനും നഷ്ട്ടപ്പെട്ട അമ്മ പെങ്ങന്മാർ അനേകം.

കൂർഗിലെ യുദ്ധത്തിൽ ആയിരക്കണക്കിന് ആളുകളെ തടവുകാരായി പിടിച്ച് മതം മാറ്റി.

1 Comment

  1. ആകാംഷയോടെ വായിച്ചതാ പകുതിക്കു നിർത്തി

Comments are closed.