എത്ര കാലമായി ഇവനൊന്ന് രുധിരം നുണഞ്ഞിട്ട്.ഗുരുക്കൾ അരയിലെ ഉറുമിയിൽ വാത്സല്യ പൂർവ്വം തലോടി.
പക്ഷേ പണിക്കരുടെ മുഖം തെളിഞ്ഞില്ല.അത് കണ്ടതും ഗുരുക്കളുടെ ചിരി മാഞ്ഞു.
നമുക്കെത്ര അംഗമുണ്ട് ഗുരുക്കളെ. പണിക്കർ പതിയെ കട്ടിലിലേക്ക് ചാരി.
മൂവായിരത്തി ഒരുന്നൂറ്റി അൻപത്.
ഇരുന്നൂറ്റി ഇരുപത്തഞ്ച് കുതിരപ്പട, കോൽക്കാർ അഞ്ഞൂറ്,പീരങ്കി പ്രയോഗം പഠിച്ചവർ അൻപത്, ചാവേർ ഒരുന്നൂർ.
മ്മ്,പണിക്കർ കൈയ്യുയത്തിയതോടെ ഗുരുക്കൾ വിവരണം നിർത്തി അയാളെ തന്നെ ശ്രദ്ധിച്ചു.
പോരാ ഗുരുക്കളെ,ശത്രു നിസ്സാരനല്ല. വരുന്നത് പന്തീരായിരം പട. നയിക്കുന്നത് മഹിഷപുരയിലെ വേട്ടനായ ടിപ്പു.പണിക്കർ പല്ല് കടിച്ച് രോക്ഷം പ്രകടിപ്പിച്ചു.
ഗുരുക്കളുടെ മുഖത്തും ഭയത്തിന്റെ കാർമേഘം ഉരുണ്ട് കൂടി. ടിപ്പു,മഹിഷ പുര എന്ന മൈസൂർ രാജ്യത്തിന്റെ അധിപൻ.
ടിപ്പുവിന്റെ വരവ് ഒരു വലിയ ഭീഷണിയാണ്.ഹൈന്ദവ ക്ഷേത്രങ്ങളുടെ സർവ്വനാശമാണ് അവന്റെ ലക്ഷ്യം.
ക്ഷേത്രങ്ങളിലെ സ്വത്ത് കൊള്ളയടിച്ച് അവയ്ക്ക് കൊള്ളി വച്ചിട്ടേ അവൻ മടങ്ങൂ.
നേരിട്ട് കണ്ടിട്ടില്ലെങ്കിലും കേട്ടറിവ് വച്ച് ടിപ്പു നിസ്സാരനല്ല എന്ന സത്യം ഗുരുക്കളുടെ മനസ്സിൽ ഭയത്തിന്റെ വിത്ത് വിതച്ചു.
ഗുരുക്കളുടെ കണ്ണുകളിൽ തെളിഞ്ഞ നിരാശ പണിക്കരിൽ അസ്വസ്ഥത പടർത്തി.
മുറിവേറ്റ കാട്ടിയെപ്പോലെ പണിക്കർ മുറിയിലൂടെ ഉലാത്തി. ഇനിയെന്ത് എന്നറിയാതെ ഗുരുക്കൾ ഓരം ചേർന്ന് നിലയുറപ്പിച്ചു.
സമയം ഇഴഞ്ഞു നീങ്ങി.കിഴക്കൻ മലകൾക്കിടയിലൂടെ ആദിത്യൻ എത്തി നോക്കി.
വിജയാദ്രിക്ക് മീതെ വീഴാൻ പോകുന്ന കരിനിഴലിന്റെ വരവറിയാതെ ആളുകൾ അവരുടെ ദിനചര്യകളിൽ ഏർപ്പെട്ടു.
കിഴക്കേതിൽ തറവാട്ടിൽ കൊണ്ട് പിടിച്ച കൂടിയാലോചനകൾ ആരംഭിച്ചു.
കാര്യങ്ങളുടെ ഗൗരവവും തീഷ്ണതയും ഉൾക്കൊണ്ടു കൊണ്ട് വാർത്ത പുറത്ത് പോകാതെ സൂക്ഷിക്കാൻ ഗുരുക്കൾ അനുചരന്മാരെ ചട്ടം കെട്ടി.
നിങ്ങളൊക്കെ ആരെയാണ് ഈ ഭയപ്പെടുന്നത്.അച്ഛന് വയ്യെങ്കിൽ പറ ഞാൻ പട നയിക്കും.
സിംഹ ഗർജ്ജനം പോലെ ഉയർന്ന ആ ഘാംഭീര്യ സ്വരം എല്ലാവരുടെയും കണ്ണുകളെ ഒരാളിലേക്ക് നയിച്ചു.
കിഴക്കേതിലെ ഇളമുറക്കാരിൽ ഒന്നാമൻ ആദിശങ്കര പണിക്കർ.ശിവ ശങ്കര പണിക്കരുടെ മൂത്ത പുത്രൻ.
അച്ഛനെപ്പോലെ തന്നെ തേജസ്സുള്ള മുഖം.കുറ്റി താടി,ഒതുങ്ങിയ മീശ പൗരുഷത്തിന്റെ പ്രതീകം പോലെ പിരിച്ചു വച്ചിരിക്കുന്നു.
കാരിരുമ്പ് തോൽക്കുന്ന ശരീരം. കഴുത്തിൽ ഒരു രുദ്രാക്ഷ മാല മാത്രം.അതിനറ്റത്ത് വിജയാദ്രി പെരുമാളിന്റെ മുദ്ര.
കനത്ത ചുവടുകളുമായി ആദി അവർക്കരികിലേക്ക് അടുത്തു. എല്ലാവരെയും ആകെയൊന്ന് നോക്കിക്കൊണ്ട് ആദി അടുത്ത് കിടന്ന കസേര നീക്കി ഇരിപ്പുറപ്പിച്ചു.
ആകാംഷയോടെ വായിച്ചതാ പകുതിക്കു നിർത്തി