? പുലയനാർക്കോട്ട ? [ꫝ?????] 57

 

……….

 

“പുലയനാർക്കോട്ടാ”

 

രണ്ട് മാസം മുന്നേ ഇതേ കോട്ടയിൽ നിന്നും കൂടെ കൂടിയതാണീ വമ്പയർ. അന്ന് അറിയില്ലായിരുന്നു, ഇതിനെ ഞാനെന്റെ ഭാര്യ ആക്കേണ്ടി വരൂന്ന്…!

 

തലയൊന്ന് ഇടത് വശത്തേക്ക് തിരിച്ചു. ഓഹ് ഭവതി തോളിൽ ചാരി മയങ്ങുവാ, എന്ത് ഓമനത്വം. എന്ത് നിഷ്കളങ്കതാ. പയ്യേ അങ്ങ് വലിഞ്ഞാലോ എന്ന് തോന്നിപ്പോയി. എന്നലാ തോന്നല് സത്യമാക്കും മുന്നേ തന്നെ അവളും കണ്ണ് തുറന്നു. ഇനി ഞാൻ ചിന്തിച്ചത് എങ്ങാനും അവളറിഞ്ഞ് കാണോ…?

 

“തിരിച്ച് ഇവിടേക്ക് തന്നെ വന്നൂലേ…?”

 

ചുറ്റും നോക്കിയവൾ ചെറു ചിരിയോടെ പറയുമ്പോ എനിക്കങ്ങോട്ട് വിറഞ്ഞു കേറി.

 

“അല്ലാ, നിന്നേം കൊണ്ടിനി ഊട്ടിക്ക് പോവാം…! അത്രക്കാണല്ലോ തേമ്പി തന്നത്.”

 

“എന്തിനാടാ എന്നോട് ഇങ്ങനൊക്കെ…? ഇഷ്ട്ടം അല്ലായിരുന്നേൽ പിന്നെ എന്തിനായിരുന്നു…?”

 

“എന്തിനായിരുന്നുന്നോ…? പിന്നെ….? എന്റെ പേരും എഴുതി വച്ചിട്ട് നീ തൂങ്ങി ചാവൂന്ന് പറഞ്ഞാൽ…? എന്റെ ലൈഫില് ആദ്യായിട്ടാ എന്നെയൊരാള് ബ്ലാക്ക് മെയിൽ ചെയ്യണേ…! അതുമൊരു പീറ പെണ്ണ്…!”

 

“ഞാ…ൻ…..”

 

“മതി നിർത്ത്. എന്തിനാടി നീ എന്റെ ലൈഫിലേക്ക് ഇടിച്ച് കേറിയേ….? അന്നവിടെ വച്ച് നിന്റെ മാനത്തെ കാത്തതിനോ…? അതോ നിന്നോട് കഴപ്പ് തീർക്കാൻ വന്നാ സെക്യൂരിറ്റിയെ ചാമ്പിയതിനോ….? ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല…!”

 

സ്റ്റോപ്പിൽ ബസ് നിർത്തിയതും അവളെ കൂസാതെ ഞാനിറങ്ങി. ഇനിയെന്ത് എന്നുള്ള ചോദ്യം മനസ്സിൽ കിടന്ന് പിടിവലി നടത്തുമ്പോ തിരിഞ്ഞ് നോക്കി…!

 

ഹാവൂ ഇറങ്ങി വരുന്നുണ്ട്. മാസ്സ് കാണിച്ച് ഇറങ്ങി, ഇപ്പൊ പെട്ട് പോയേനെ…!

 

“വീട്ടിലേക്ക് പോകാം…?”

 

“ആർടെ അമ്മായീടെ…?”

 

കടത്തിണ്ണയിൽ കിടക്കേണ്ടി വരൂന്നാ കരുതിയെ. ഇതിപ്പോ സന്തോഷം ആയി എങ്കിലും എന്റെ alter ego ആ സന്തോഷത്തെ മറച്ചു വച്ചു.

 

“അല്ലെന്റെ വീട്…!”

 

”ഓഹ് വീടൊക്കെ ഉണ്ടല്ലേ…? സന്തോഷം…!”

 

തല കുനിച്ചു. കരയുവായിരിക്കോ…? ഏഹ്…!

 

“ഒന്ന് വരണുണ്ടോ…?”

 

ഒച്ച അല്പം അങ്ങ് പൊങ്ങിയപ്പോ ആളൊന്ന് ഞെട്ടി. ഒരു മനസുഖം…! കൈവിരലുകൾ കൈയേൽ വീണ്ടും മുറുകി. മഹാദേവാ, ഇതെന്ത് കഷ്ട്ടാണെന്ന് നോക്കിയേ.

 

“വല്ലതും കഴിക്കാം…?”

 

വിശന്ന് വയർ തലമുറ മൊത്തം ശപിച്ചു. അങ്ങോട്ട് എങ്ങനെ ചോദിക്കും…? അഞ്ചു മിനിറ്റ് നടന്നതും ആമീസ് ഹോട്ടൽ കണ്ടു. അപ്പൊ തന്നെ അവള് ഇങ്ങോട്ട് ചോദിച്ചു., ഞാൻ ധന്യനായി…!

3 Comments

  1. നിധീഷ്

    കൊള്ളാം… ♥️♥️♥️

  2. I will give you feedback after next part. Little bit ok.

Comments are closed.