? പുലയനാർക്കോട്ട ? [ꫝ?????] 57

 

“ഞാൻ…., ഇ… ങ്ങനൊന്നും ആവൂന്ന് വിചാരിച്ചില്ലാ…! ന്നോട്.., ദേഷ്യാ നിനക്ക്….!”

 

“ഏയ്‌ ഒരു ദേഷ്യവുമില്ല, സ്നേഹം കൂടിട്ടെയുള്ളൂ. അത്രത്തോളം കാര്യങ്ങളല്ലേ എന്റെ ലൈഫിൽ ദേ ഇന്ന് വരെ നടന്നേ. ഒരു കുഴപ്പവും ഇല്ലാതെ നാല് നേരം തിന്ന്, ഉറങ്ങി, എല്ലാ ആവശ്യങ്ങളും നല്ല സ്മൂത്ത്‌ ആയിട്ട് നടന്നോണ്ടിരുന്നതാ. അമ്മേം ചേച്ചിയും ഒരു കുറവും അറിയിച്ചില്ല. ഇനിയെനിക്ക് ആരുണ്ടേ….? എല്ലാത്തിനും കാരണക്കാരിയായവൾ ഇപ്പൊ ചോയ്ക്കുവാ ദേഷ്യമുണ്ടോന്ന്…!”

 

ഓഹ് എന്റെ കൈയിൽ s മോഡൽ കത്തി ഇല്ലാതായി പോയി.

 

“സീരിയൽ നടിമാർക്കും നിങ്ങള് പെണ്ണുങ്ങൾക്കും എവിടുന്നാ ഇങ്ങനെ കണ്ണീര് വരുന്നെന്നാ. അല്ല രണ്ടും ഒരു ജാതിയാണല്ലോ…! ഇനി കരയുന്നേനും അരമണിക്കൂർ മുന്നേ വല്ല ഗുളികയും അകത്താക്കുവോ ടി ഏഹ്…? നീ ഫാർമസിയിൽ നിൽക്കുന്നോണ്ട് ചോയ്ച്ചതാണേ…!”

 

എന്ത് കാര്യത്തിനോ, അതും പറഞ്ഞ് ഞാൻ ചിരിയായിരുന്നു…! അവളുടെ കണ്ണുനീരിന്റെ ആക്കം കൂടിയതറിയാതെ.

 

“ആൾക്കാരൊക്കെ ശ്രദ്ധിക്കുവാണ്. നീയെനിക്ക് അടി വാങ്ങി താരോടി. ഇനിയതൂടെ ബാക്കിയുള്ളൂ…!”

 

ഒരു വേലക്കും പോവാതെ മറ്റുള്ളവരെ പരതി ജീവിക്കുന്ന അമ്മാവന്മാര് എന്റെ നാട്ടിലും ശാപമായി തുടരുന്നു…, അതിലൊരു മുതുക്ക് മണിയൻ ഞങ്ങളെ നോക്കി, അല്ല., എന്നെ മാത്രം നോക്കി ചിറയുന്നു. അത് അവളും കണ്ടതിനാലാവം ദാവണി തുമ്പിനാൽ മുഖം മൊത്തത്തിൽ ഒന്നൊപ്പിയവൾ. അതൊന്ന് ഒപ്പാൻ വേണ്ടിട്ട് മാത്രം എന്റെ കൈയും മോചിപ്പിച്ചു. അത് കഴിഞ്ഞ് വീണ്ടും പഴേ പടി കൈവിരലുകളാൽ എന്റെ കൈയിൽ കോർത്ത് മുറുക്കി. വിട്ടിട്ട് പോവില്ലടാ പട്ടീന്ന് ആണോ ആ മനസ്സിൽ…? ഈശ്വരാ ഇതെന്ത് പരീക്ഷണം ആണോ…! കഴിഞ്ഞ ജന്മത്തിൽ ഇനി ഞാൻ വല്ല അട്ടയേയും കൊന്ന് കാണോ…? അതായിരിക്കാം, ഈ ജന്മം മൂർക്കൻ പാമ്പ് കഴുത്തിൽ ചുറ്റിയെ…!

 

“അമ്മയ്ക്കും ചേച്ചിക്കുമൊന്നും പകരമാവാൻ കഴിയില്ലെങ്കിൽ പോലും പൊന്ന് പോലെ നോക്കിക്കോളാടാ ഞാൻ…! എവിടേക്കെങ്കിലും പോയി ജീവിക്കാടാ…!”

 

അപേക്ഷ സ്വരമാണേൽ പോലും എനിക്കന്നേരം ചിരിയാണ് വന്നത്. സാധാരണ ആൺകുട്ടികൾ അല്ലെ ഈ ഡയലോഗ് പറേണെ…! ഇനിയിവൾക്ക് രൂപം മാത്രേ ഉള്ളോ…? മുഴുവൻ കൺഫ്യൂഷൻ ആയല്ലോ…!

 

“തമ്പുരാട്ടി അടിയന്റെ കൈയൊന്ന് വിടുവിച്ചായിരുന്നേൽ വല്യ ഉപകാരായേനെ…!”

 

ഒരുപക്ഷെ അവൾ അപേക്ഷിച്ചതിനേക്കാൾ ഇരട്ടിക്കിരട്ടി ഞാനന്നേരം അപേക്ഷിച്ച് കാണാം. എന്നാ പാവമീ അടിയന്റെ അപേക്ഷയൊക്കെ ആര് കേക്കാനാ…! മുറുക്കം കൂടിയതല്ലാതെ ഒരല്പം പോലും കുറഞ്ഞില്ല. എന്റെ വിധി…!

3 Comments

  1. നിധീഷ്

    കൊള്ളാം… ♥️♥️♥️

  2. I will give you feedback after next part. Little bit ok.

Comments are closed.