പുലയനാർക്കോട്ട
Pulayanaarkotta | Author : Ajeesh
അപ്പൊ ശെരി തുടങ്ങാം…!!
സന്തോഷം അഴിഞ്ഞാടിയിരുന്ന എന്റെ ലൈഫിലേക്ക് വീണ പൊള്ളൽ മാത്രായിരുന്നു അവൾ. ഈ അവളെന്ന് പറഞ്ഞാൽ., ദേ നിക്കുന്ന ദിവൾ. ഇന്നലെ വരെ പിന്നാലെ നടന്ന, ഒഴിവാക്കാൻ ശ്രമിച്ചിട്ടും വിട്ടിട്ട് പോവില്ലെടാ പട്ടീന്നും പറഞ്ഞ് ഉടുമ്പ് പിടിക്കുമ്മാതിരി പിടിച്ചിരുന്ന ഒരു സൈക്കോ. എന്നാ ഇന്നവളെന്റെ ഭാര്യയാണ്. എന്നെ കൊല്ലനായിട്ട്…!!
ആളെ പറ്റി പറയുവാണേൽ കാണാനൊക്കെ ഒരു വകതിരിവുണ്ട്. പിന്നെ എന്നെ പറ്റിയാണേൽ
“ഇതുപോലെ കഴുപ്പണം പിടിച്ചൊരു ചെറുക്കനെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. നാട്ടുകാരെ കൊണ്ട് പറയിക്കാൻ., മുട്ടേന്ന് വിരിഞ്ഞിട്ടില്ല അവൻ പെണ്ണും കെട്ടി വന്നേക്കുന്നു. ഓഹ് ഇതിനെയാണല്ലോ ഞാൻ പന്ത്രണ്ട് മാസം ചുമന്നത്….!!”
“പത്തല്ലേ മാതാജി….?”
“അതിനിവിടെ പ്രസക്തി ഇല്ല…!!”
എന്നെ പറ്റി ഇതിലും കേമമായി വിവരിക്കാൻ വേറൊരാളില്ല. അവലക്ഷണം പിടിച്ചത് കണ്ണൊക്കെ നിറച്ച് എന്നോടൊപ്പം തന്നുണ്ട്.
“അമ്മച്ചി ഞാനൊന്ന് പറഞ്ഞോട്ടെ….”
എന്തോ പറയാനായി തന്നെ മുതിർന്നതാ, പക്ഷെ….. വലത് കാലെടുത്ത് ഉമ്മറപ്പടിയിൽ വച്ചത് മാത്രേ എനിക്കോർമ്മയുള്ളൂ. എന്തോ തലക്ക് നേരെ തെറിച്ച് വരുന്നുണ്ട്. ഒന്നൂടെ സൂക്ഷിച്ച് നോക്കിയപ്പോ വിളക്ക് ആണെന്ന് മനസ്സിലായി. എന്തോ ഭാഗ്യം കൊണ്ട് തലനാഴിഴക്ക് രക്ഷപ്പെട്ടു….!!
“ഇറങ്ങി പൊക്കോണം എങ്ങോട്ടാന്ന് വച്ചാ., എന്ത് ധൈര്യത്തിലാടാ ഇവളേം കൊണ്ട് ഇങ്ങോട്ട് എഴുന്നള്ളിയേ…?”
“പിന്നെ ഞാനെങ്ങോട്ട് പോവാനാ…?”
“എന്താടാ പട്ടി പിറുപിറുക്കണേ…?”
“പിറുപിറുത്തതല്ലാ, കാര്യം പറഞ്ഞതാ. ഇങ്ങോട്ട് അല്ലാതെ ഞാൻ വേറെങ്ങോട്ടാ പോണ്ടേ….?”
“എവിടെയോ പോ, ഇനിയെനിക്ക് ഇങ്ങനൊരു അനിയനുമില്ല, അമ്മക്ക് ഇങ്ങനൊരു മോനുമില്ല….!”
“അത് നീ തീരുമാനിച്ചാൽ മതിയോ…?”
“ഇനി ഞാൻ തീരുമാനിച്ചാലും മതി. കടക്ക് പുറത്ത്…!”
ആഹാ അത്രക്കായോ, വേണ്ട വേണ്ടാന്ന് വക്കുമ്പോ….
“ഇനിയെന്ത് കാണാൻ നിക്കാടി, വാ ഇങ്ങോട്ട്…!”
ദേഷ്യം മൊത്തം എന്റെ പൊണ്ടാട്ടിയോട് മാസ്സ് കാണിച്ച് തീർക്കുമ്പോഴും അറിയില്ലായിരുന്നു എവിടെ പോവൂന്ന്…!
“എങ്ങോട്ടാ….?”
കൈയേൽ മുറുകെ പിടിക്കുമ്പോഴും ഒഴുകി ഇറങ്ങിയ കണ്ണുനീര് തുടക്കാൻ അവൾ മറന്നില്ല.
“മ്മ്, നിനക്കല്ലായിരുന്നോ ഒരേ നിർബന്ധം എന്റെ വീട്ടിൽ തന്നെ മണ്ടമറിയാൻ ചെന്ന് കേറണമെന്ന്…! ഇപ്പയെന്തായി…?”
Super?
കൊള്ളാം… ♥️♥️♥️
I will give you feedback after next part. Little bit ok.