“മാപ്പ്…. “
ഒരു തേങ്ങൽ കേട്ടു… അവരുടെ മുഖത്തേക്ക് നോക്കാനുള്ള ത്രാണിയില്ലാതെ ഞാൻ പുറത്തേക്കിറങ്ങി… ഉപ്പി ഞാൻ വരുന്നതും നോക്കി ഇരിക്കുകയായിരുന്നു… ആ കണ്ണുകളും നിറഞ്ഞിട്ടുണ്ട്… ഞങ്ങൾ കാറിലേക് നടന്നു..
പെട്ടന്ന് ആകാശം ഇരുണ്ടു മൂടി… തുള്ളിക്കൊരു കുടം കണക്കെ മഴ ആർത്തലച്ചു പെയ്യാൻ തുടങ്ങി… ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുള്ളികൾ മഴയോടൊപ്പം മണ്ണിലേക്ക് ചേർന്നു…
അപ്പോഴും അവനവിടെ ഉണ്ടായിരുന്നു… ആരോമൽ… മഴ മുഴുവൻ കൊണ്ട് അടുത്തുള്ള കല്ലിൽ ദൂരെക്ക് കണ്ണും നട്ടിരിക്കുന്നു…യാത്ര പോയ കൂട്ടുകാരൻ തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ..
ഉപ്പി കാർ മുന്നോട്ടെടുത്തു… മനസ്സിൽ മുഴുവൻ അവന്റെ മുഖം ആയിരുന്നു.. ആ നല്ല ദിനങ്ങളും ഓർത്തു അവന്റെ കൊഞ്ചലുകളും ഓർത്തു മാറിൽ അവനെനിക്കായി കാത്തു വെച്ച ആ പുടവയും ചേർത്ത് വച്ചു ഞാൻ സീറ്റിലേക് ചാഞ്ഞു കണ്ണുകളടച്ചു കിടന്നു…. കാർ മുന്നോട്ടു കുതിച്ചു കൊണ്ടിരുന്നു… കാലവും…
സെൻ്റി എൻ്റെ ഫീൽഡ് അല്ല. എന്തിനാ കുഞ്ഞേ ഇങ്ങനെ വിഷമിപ്പിക്കുന്നത്. മനോഹരമായ വരികൾ . ഒരു feelgood okke ezhuthan tto ❤️❤️❤️
Vaikkandarunu.. ?… kidilam ezhuthu… ennalum vishamam ayi
കരയിച്ചു കളഞ്ഞല്ലോടാ. എല്ലാം മുന്നിൽ കാണുന്ന പോലെ ഉണ്ടയിരുന്നു.അടുത്ത കഥയും ആയിട്ട് വാ
??????
നന്നായിട്ടുണ്ട് ???
നൊമ്പരപ്പെടുത്തുന്ന രചന.. നന്നായി അവതരിപ്പിച്ചു.ഒഴുക്കുള്ള അക്ഷരങ്ങൾ..തൂലിക ചലിക്കട്ടെ.. ആശംസകൾ?
??? മനസ്സിൽ എന്തോ ഒരു വേദന
പറയാൻ വാക്കുകൾ കിട്ടുന്നില്ല..
♥️♥️♥️♥️♥️
മനസ്സിനെ വല്ലാത്തോരു പ്രതിസന്ധിയിൽ എത്തിച്ചല്ലോ ജസ്ഫീർ. ഒരിക്കലും നഷ്ടപ്രണയം ഉണ്ടാവാൻ ആഗ്രഹിക്കാത്തവർ ആണ് നമ്മൾ അപ്പോൾ ഇനി ഒരിക്കലും കിട്ടില്ല എന്നും ഞാൻ കാരണമാണ് മരണമെന്ന കുറ്റബോധം അവളുടെ ഉള്ളിൽ കിടക്കുന്നു മനോഹരമായി എഴുതി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞു.
ഒരു വിങ്ങൽ അവശേഷിപ്പിച്ചു…
ഇത് അവൾ കണ്ട വെറുമൊരു സ്വപ്നം ആക്കി അവരെ ഒന്നിപ്പിക്കായിരുന്നില്ലേ. വല്ലാതെ ഹൃദയത്തിൽ കയറിപ്പോയി അവർ അതാ ചോദിച്ചത് ❤
വല്ലാത്തൊരു വിങ്ങൽ നൽകി അവസാനിപ്പിച്ചല്ലോ… എല്ലാം കണ്മുന്നിൽ ഉള്ള പോലെ… നെഞ്ചിലൊക്കെ എന്തോ കെട്ടിനിൽക്കുംപോലെ…