പുടവ [ജസ്‌ഫീർ] 108

അവനൊന്നു മൂളി… അവനെന്നെ കാണാനും ആഗ്രഹം കാണില്ലേ… ഞാൻ ഓർത്തു… അവസാനം കണ്ണുകൾ ഫോട്ടോ എടുത്തു അയച്ചു കൊടുത്തു..

“മാക്രീ… “

“മ്മ്മ്മ്….”

“ഉമ്മ്മ്മ്ഹ.. “

“ഒന്നും കൂടി .. “

“ഉമ്മ്മ്മ്മ്ഹ.. “

“ഒരെണ്ണം കൂടെ… “

“ഉമ്മ്മ്മ്ഹ.. “

“മ്മ്മ്മ്… ഇനി ന്റെ ചെക്കൻ ചോദിക്കല്ലേ ട്ടോ… ഞാനുപ്പിക് വാക് കൊടുത്തതാ… തെറ്റിക്കാൻ പറ്റൂല.. “

“ഇല്ലന്റെ പൊന്നെ… ഇനി കാണാൻ തോന്നുമ്പോൾ എല്ലാം ഞാൻ ഈ ഉണ്ടക്കണ്ണിൽ നോക്കിക്കോളാം.. ന്നാലും ന്റെ പെണ്ണെ… ഞാനെത്ര കാക്കണം നിന്നെ ഒന്നു നേരിട്ട് കാണാൻ… “

“ന്റെ ചെക്കാ… “

“മ്മ്മ്മ്… “

“എന്നേം കൂടെ വട്ടാക്കല്ലേ… എനിക്ക് മിസ്സെയ്യും… “

“മ്മ്മ്മ്.. മരിക്കണേന്റെ മുന്നേ കാണണം മാക്രീ നിന്നെ.. “

പെട്ടെന്ന് ഞാനൊന്നു ഞെട്ടി വർത്തമാന കാലത്തിലേക് വന്നു… അവന്റെ വാക്കുകൾ ഉള്ളിൽ മുഴങ്ങുന്നു…. മരിക്കുന്നെന്റെ മുന്നേ നമുക്ക് കാണാൻ പറ്റീലല്ലേ ചെർക്കാപ്പീ… ഞാൻ പിറു പിറുത്ത് കൊണ്ട് അവന്റെ ബെഡിലേക് വീണു.. അവന്റെ ഗന്ധം തങ്ങി നില്പുണ്ടായിരുന്ന ആ പുതപ്പെടുത്തു ഞാനെന്നെ മൂടി… അവന്റെ ശ്വാസോച്ചാശ്വങ്ങൾ ഏറ്റു വാങ്ങിയിരുന്ന ആ തലയിണ ഞാൻ മാറോടടുപ്പിച്ചു തേങ്ങി….

“ഇത്താത്ത… “

റീനുമോളുടെ വിളി കേട്ടു ഞാനവളെ നോക്കി…

“ഇങ്ങളെ പറ്റി എപ്പോഴും പറയുമായിരുന്നു… ഭയങ്കര ഇഷ്ടായിന് ഇങ്ങളെ… കൊറച്ചീസം ഭയങ്കര ടെൻഷൻ ആയിനു. ഇന്നലെ ബാത്റൂമിൽ പൈപ്പ് ഓൺ ചെയ്തിട്ടിട്ട് കരയുന്നത് കേട്ടിരുന്നു… കുളിച്ചു വന്നു ഇങ്ങളെ കണ്ടിട്ടു വരാമെന്നു പറഞ്ഞു എന്നോട്… എന്നിട്ട്…പിന്നെ… വന്നത്… ഇ…ങ്ങനെ ആയിരുന്നു…. “

അവൾ തേങ്ങി കരയാൻ തുടങ്ങി…

“അതെ… എന്നെ കാണാനാ ന്റെ ചെർക്കാപ്പി പോയെ… ഞാൻ കാരണാ ന്റെ ഇക്കു പോയെ….ഒരാഴ്ച ആയി ഞങ്ങൾ മിണ്ടീട്ടു… എല്ലാം എന്റെ വാശി ആയിരുന്നു.. വെറുതെ പിണങ്ങിയതാ… എന്റെ വാശി… എന്റെ നശിച്ച വാശി കാരണമാ… . “

ഞാൻ വിങ്ങിപൊട്ടി.. അവൾ തേങ്ങുന്നുണ്ടായിരുന്നു..

“ പിന്നെ ഇത്… ഇത് അന്നൊരു ദിവസം കാകു ഓൺലൈൻ നിന്ന് വാങ്ങിയതായിരിന്നു… ഇത്താനെ കെട്ടുമ്പോൾ അണിയിച്ചു കൊണ്ടുവരാൻ എന്നും പറഞ്ഞാ സൂക്ഷിച്ചു വച്ചേക്കുന്നത് .. “

അവൾ ഷെൽഫിൽ നിന്നും പിങ്ക് കളറിൽ ഉള്ള വസ്ത്രം എനിക്ക് നേരെ നീട്ടി.. ഞാനത് കണ്ടു ഞെട്ടിപ്പോയി.. അന്നൊരിക്കൽ ഞാൻ അവനു അയച്ചു കൊടുത്ത മോഡൽ… എനിക്ക് ഏറ്റവും ഇഷ്ടമുള്ള പിങ്ക് കളർ ഡ്രസ്സ്‌…

ഞാനത് വാങ്ങി മാറോടണച്ചു… മറ്റൊന്നും മിണ്ടാൻ പറ്റാതെ കരഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി… നേരെ കരഞ്ഞു തളർന്നു ഇരിക്കുന്ന ഉമ്മയുടെ കാലുകളിൽ പിടിച്ചു പിറുപിറുത്തു…

11 Comments

  1. സെൻ്റി എൻ്റെ ഫീൽഡ് അല്ല. എന്തിനാ കുഞ്ഞേ ഇങ്ങനെ വിഷമിപ്പിക്കുന്നത്. മനോഹരമായ വരികൾ . ഒരു feelgood okke ezhuthan tto ❤️❤️❤️

  2. Vaikkandarunu.. ?… kidilam ezhuthu… ennalum vishamam ayi

  3. കരയിച്ചു കളഞ്ഞല്ലോടാ. എല്ലാം മുന്നിൽ കാണുന്ന പോലെ ഉണ്ടയിരുന്നു.അടുത്ത കഥയും ആയിട്ട് വാ

  4. ജോനുവിന്റെ ജാനു

    നന്നായിട്ടുണ്ട് ???

  5. നൊമ്പരപ്പെടുത്തുന്ന രചന.. നന്നായി അവതരിപ്പിച്ചു.ഒഴുക്കുള്ള അക്ഷരങ്ങൾ..തൂലിക ചലിക്കട്ടെ.. ആശംസകൾ?

  6. വിരഹ കാമുകൻ???

    ??? മനസ്സിൽ എന്തോ ഒരു വേദന

  7. പറയാൻ വാക്കുകൾ കിട്ടുന്നില്ല..

    ♥️♥️♥️♥️♥️

  8. മനസ്സിനെ വല്ലാത്തോരു പ്രതിസന്ധിയിൽ എത്തിച്ചല്ലോ ജസ്‌ഫീർ. ഒരിക്കലും നഷ്ടപ്രണയം ഉണ്ടാവാൻ ആഗ്രഹിക്കാത്തവർ ആണ് നമ്മൾ അപ്പോൾ ഇനി ഒരിക്കലും കിട്ടില്ല എന്നും ഞാൻ കാരണമാണ് മരണമെന്ന കുറ്റബോധം അവളുടെ ഉള്ളിൽ കിടക്കുന്നു മനോഹരമായി എഴുതി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞു.
    ഒരു വിങ്ങൽ അവശേഷിപ്പിച്ചു…

  9. ഇത് അവൾ കണ്ട വെറുമൊരു സ്വപ്നം ആക്കി അവരെ ഒന്നിപ്പിക്കായിരുന്നില്ലേ. വല്ലാതെ ഹൃദയത്തിൽ കയറിപ്പോയി അവർ അതാ ചോദിച്ചത് ❤

  10. വല്ലാത്തൊരു വിങ്ങൽ നൽകി അവസാനിപ്പിച്ചല്ലോ… എല്ലാം കണ്മുന്നിൽ ഉള്ള പോലെ… നെഞ്ചിലൊക്കെ എന്തോ കെട്ടിനിൽക്കുംപോലെ…

Comments are closed.