പുടവ [ജസ്‌ഫീർ] 108

*******************************************************************

ബോധം തെളിഞ്ഞപ്പോൾ ആദ്യം കണ്ട മുഖം ഉപ്പിയുടേതായിരുന്നു…

“മോളെ…. “

ഉപ്പിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു….

“ഉപ്പീ…. “

ഒരു പൊട്ടിക്കരച്ചിലൂടെ ഞാൻ ഉപ്പിയെ കെട്ടിപിടിച്ചു…

“എന്താ… എന്താ പറ്റിയെ മോളെ… ?? “

“ഉപ്പീ… ഇക്കു പോയി… “

എന്റെ ശബ്ദം ഇടറിയിരുന്നു… കണ്ണീരോടെ ഞാൻ ഫോൺ ഉപ്പിയെ കാണിച്ചു.. ഉപ്പി ഫോണിലേക്ക് നോക്കി.. ഒരു ഞെട്ടൽ ആ മുഖത്തു തെളിഞ്ഞു…

“മോളേ.. “

“ഉപ്പി… ഉപ്പീ… എന്നെ ഒന്നു കൊണ്ട് പോവോ ഉപ്പീ… എനിക്കൊന്നു കാണണം… പ്ലീസ് ഉപ്പീ.. “

“ഹാ… പോകാം മോളെ… ഉപ്പി കൊണ്ട് പോവാം.. കരയാതെ.. “

ഞാനുടനെ ഒരു ഷാളെടുത്ത് തലയിലിട്ടു… കണ്ണീർ തുടച്ചു കൊണ്ട് കാറിലേക് കയറി.. ഉപ്പി ഒന്നും മിണ്ടാതെ വീട് പൂട്ടി കാറിൽ വന്നു കയറി… ആ മുഖഭാവം കണ്ടാലറിയാം.. ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ലന്നു..

“അവന്റെ വീടെവിടെയാ എന്നറിയോ മോളെ..?”

“ഫോണിലുണ്ട്… “

അവൻ പണ്ടൊരിക്കൽ അയച്ചു തന്ന അഡ്രസ് എടുത്തു ഉപ്പിക് നീട്ടി.. ഞാൻ സീറ്റിലേക് ചാരി കിടന്നു.. ഒഴുകി വരുന്ന കണ്ണുനീരിനെ തടയാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല…
ഓർമ്മകൾ വീണ്ടും പുറകോട്ടോടി…

“മാക്രി .. “

“ഓയി… “

“ഞാൻ അന്നേ കെട്ടുന്നതിന് മുന്നേ മരിച്ചാൽ ഇയ്യ് കാണാൻ വരോ…? “

“ഇല്ല “

“അതെന്താ…. ? “

“അപ്പൊ നീ എന്റെ ആരുമല്ലല്ലോ… പിന്നെ ഞാനെന്തിനാ വരുന്നേ…? “

അവനെ ദേഷ്യം പിടിപ്പിക്കാനായി ഞാൻ പറഞ്ഞു… പക്ഷെ ദേഷ്യമൊന്നും കേട്ടില്ല.. മൗനമായിരുന്നു മറുപടി…

“നീ കരയോ..?”

അല്പ സമയത്തിന് ശേഷം അവൻ വീണ്ടും ചോദിച്ചു…

“എന്തിനു… ഞാൻ കരയൂല.. എന്തിനാ ഞാൻ വെറുതെ കരയുന്നെ… ഇയ്യെന്റെ ആരുമല്ലല്ലോ..? “

“ആരുമല്ലേ…? “

“ആരുമല്ലാതോണ്ടല്ലേ ഇയ്യിപ്പോ എന്നോട് ഇങ്ങനെ ചോദിക്കുന്നെ… “

“വെറുതെ ചോദിച്ചതാ മാക്രീ… “

“ഇനി ഇങ്ങനൊന്നും ചോദിക്കണ്ട…. വേറെ എന്തോക്കെണ്ടു ചോദിക്കാൻ… ഹും.. “

“ആഹാ… എന്നാ ചോദിക്കട്ടെ….? “

“മ്മ്മ്…. ചോദിക്ക്.. “

“ഞാനീ മടീൽ കിടന്നോട്ടെ…? “

“പൊട്ടാ… “

“ന്തോന്നാ…. “

11 Comments

  1. സെൻ്റി എൻ്റെ ഫീൽഡ് അല്ല. എന്തിനാ കുഞ്ഞേ ഇങ്ങനെ വിഷമിപ്പിക്കുന്നത്. മനോഹരമായ വരികൾ . ഒരു feelgood okke ezhuthan tto ❤️❤️❤️

  2. Vaikkandarunu.. ?… kidilam ezhuthu… ennalum vishamam ayi

  3. കരയിച്ചു കളഞ്ഞല്ലോടാ. എല്ലാം മുന്നിൽ കാണുന്ന പോലെ ഉണ്ടയിരുന്നു.അടുത്ത കഥയും ആയിട്ട് വാ

  4. ജോനുവിന്റെ ജാനു

    നന്നായിട്ടുണ്ട് ???

  5. നൊമ്പരപ്പെടുത്തുന്ന രചന.. നന്നായി അവതരിപ്പിച്ചു.ഒഴുക്കുള്ള അക്ഷരങ്ങൾ..തൂലിക ചലിക്കട്ടെ.. ആശംസകൾ?

  6. വിരഹ കാമുകൻ???

    ??? മനസ്സിൽ എന്തോ ഒരു വേദന

  7. പറയാൻ വാക്കുകൾ കിട്ടുന്നില്ല..

    ♥️♥️♥️♥️♥️

  8. മനസ്സിനെ വല്ലാത്തോരു പ്രതിസന്ധിയിൽ എത്തിച്ചല്ലോ ജസ്‌ഫീർ. ഒരിക്കലും നഷ്ടപ്രണയം ഉണ്ടാവാൻ ആഗ്രഹിക്കാത്തവർ ആണ് നമ്മൾ അപ്പോൾ ഇനി ഒരിക്കലും കിട്ടില്ല എന്നും ഞാൻ കാരണമാണ് മരണമെന്ന കുറ്റബോധം അവളുടെ ഉള്ളിൽ കിടക്കുന്നു മനോഹരമായി എഴുതി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞു.
    ഒരു വിങ്ങൽ അവശേഷിപ്പിച്ചു…

  9. ഇത് അവൾ കണ്ട വെറുമൊരു സ്വപ്നം ആക്കി അവരെ ഒന്നിപ്പിക്കായിരുന്നില്ലേ. വല്ലാതെ ഹൃദയത്തിൽ കയറിപ്പോയി അവർ അതാ ചോദിച്ചത് ❤

  10. വല്ലാത്തൊരു വിങ്ങൽ നൽകി അവസാനിപ്പിച്ചല്ലോ… എല്ലാം കണ്മുന്നിൽ ഉള്ള പോലെ… നെഞ്ചിലൊക്കെ എന്തോ കെട്ടിനിൽക്കുംപോലെ…

Comments are closed.