കേൾക്കാൻ കൊതിച്ച വാക്കുകൾ…. പക്ഷെ എന്തോ അവനോട് ഇഷ്ടമാണ് എന്ന് പറയാൻ തോന്നിയില്ല..
എന്നാലും മനസിലൊരു കുളിര്.. പതുക്കെ തലയിണയിൽ ചുണ്ടമർത്തി കൊഞ്ചിക്കൊണ്ട് പറഞ്ഞു..
“പെരുത്തിഷ്ടാണെടാ കള്ള ചെക്കാ… “
അവൻ ഓഫ്‌ലൈൻ ആയിരുന്നു.. പഴയ ചാറ്റുകളും നോക്കി രാത്രിയുടെ ഏതോ യാമത്തിൽ ഞാൻ ഉറങ്ങിപ്പോയി.. രാവിലെ എണീറ്റു നോക്കിയപ്പോഴും മെസ്സേജ് ഒന്നും വന്നിട്ടില്ല.. ഇന്നലെ പോയതാണ് പിന്നെ ആക്റ്റീവ് ആയിട്ടില്ല..
എന്തോ.. നെഞ്ചിനകത്തൊരു വിങ്ങൽ.. സാധാരണ ഞാനെണീക്കും മുന്നേ മെസ്സേജ് അയക്കുന്നതാണ്.. അന്ന് മുഴുവൻ അവൻ ഓൺലൈൻ ആകുന്നതും നോക്കി ഇരുന്നു.. എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.. രാത്രിയിൽ ഉറങ്ങാതെ നോക്കിയിരുന്നു.. പുലർച്ചെ അവന്റെ അക്കൗട്ടിൽ പച്ച ലൈറ്റ് തെളിഞ്ഞു… എന്തോ അവൻ മെസ്സേജ് അയക്കുന്നതിനു മുന്നേ അങ്ങോട്ട് മെസ്സേജ് അയക്കാൻ എന്റെ ഈഗോ സമ്മതിക്കുന്നില്ല… പത്തു പതിനഞ്ചു മിനിറ്റ് കാത്തു നിന്നിട്ടും ഒരു മെസ്സേജ് പോലും വന്നില്ല..
മനസ്സ് പറഞ്ഞത് കേൾക്കാതെ കൈകൾ യാന്ത്രികമായി ടൈപ്പ് ചെയ്ത് അവനു അയച്ചു കഴിഞ്ഞിരുന്നു..
“നീ എനിക്ക് ജീവനാണെന്ന് അറിയോ ഇബ്‌ലീസെ.. “
ഉടനെ തന്നെ അവൻ മെസ്സേജ് സീൻ ചെയ്തു.. ഒരു പക്ഷെ എന്നെ പോലെ മെസേജിനു കാത്തിരിന്നതാവാം..
കണ്ണുകൾ നിറഞ്ഞു കൊണ്ടുള്ള ഒരു സ്മൈലി ആയിരുന്നു മറുപടി..
അന്ന് തുടങ്ങുകയായിരുന്നു… മുഹബത്ത്.. പ്യാർ.. ലവ്.. നെഞ്ചിൽ നെരിപ്പോടായി എരിഞ്ഞു നിൽക്കുന്ന പ്രണയം… പരസ്പരം മത്സരിച്ചുള്ള പ്രണയം….
****************************************************************
എന്ത് പെട്ടന്നാണ് കാലം ഓടി മറയുന്നത്… പണ്ടൊക്കെ പരസ്പരം സംസാരിക്കാൻ എന്തുത്സാഹമായിരുന്നു.. ഒരു മിനിറ്റ് സംസാരിക്കാതിരിക്കാൻ പറ്റില്ലായിരുന്നു.. നിരന്തരമായ ഫോൺ വിളികളിലൂടെയും ചാറ്റുകളിലൂടെയും പരസ്പരം പിരിയാനാകാത്ത വിധം അടുത്തു.. ഇന്നെന്തോ.. എനിക്ക് വാശി കൂടുതലായിരിക്കുന്നു…
തൊട്ടതിനും പിടിച്ചതിനുമെല്ലാം വാശി.. എന്റെ ആ ഒരു വാശി ആണിന്നവന്റെ ജീവനെടുത്തത്..
എപ്പോഴും എന്റെ വാശിക്ക് മുന്നിൽ തോറ്റു തന്നിരുന്നവൻ.. എങ്കിലും എനിക്ക് മനസ്സ് വരാതെ ഞാൻ മിണ്ടില്ല.. ചിലപ്പോൾ മിണ്ടാതെ നാലോ അഞ്ചോ ദിവസങ്ങൾ വരെ പോകും.. ചില നേരങ്ങളിൽ അവൻ ബ്ലോക്ക്ഡ് ആയിരിക്കും.. ഒടുവിൽ എനിക്കവനെ മിസ്സ് ചെയ്തു നിൽക്കള്ളിയില്ലാതെ ആവുമ്പോൾ അൺബ്ലോക്ക് ചെയ്യും..
പക്ഷെ എന്നിരുന്നാലും അവനിത്ര കാലമായിട്ട് എന്നോട് ദേഷ്യപ്പെട്ടിട്ടില്ല.. ഞാനെത്ര ദേഷ്യപ്പെട്ടാലും ഒരു പുഞ്ചിരിക്കുന്ന സ്മൈലി ആയിരിക്കും റിപ്ലൈ വരുന്നത്… സോറിയുടെ ഒരു പെരുമഴയും കൂടെ ഉണ്ടാവും.. ഞാൻ അത്ഭുദപ്പെട്ടിട്ടുണ്ട്…
വഴക്ക് കൂടുന്നതും ഞാൻ ബ്ലോക്കുന്നതും ഞാൻ എന്നിട്ടും ഇവനെന്തിനാണ് തോറ്റു തരുന്നതെന്ന്.. എന്തിനാണ് സോറി പറയുന്നതെന്ന്.. എന്തിനാണ് സ്വയം കുറ്റമേൽക്കുന്നതെന്ന്… അവനു വാശികാണില്ലെ… എന്റെ തെറ്റിനും സ്വന്തം ആണത്തം കളഞ്ഞു കൊണ്ടുള്ള അവന്റെ ക്ഷമാപണങ്ങൾ എന്നിൽ അഹങ്കാരത്തിന്റെ ചെറിയ വിത്ത് പാകിയിരുന്നു..
എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം അവന്റെ കൂട്ടുകാരനെ പരിചയപ്പെട്ടപ്പോഴായിരുന്നു… ആരോമൽ… ആരുടെ മുന്നിലും തല കുനിക്കാത്തവൻ എന്റെ മുന്നിൽ തല കുനിക്കുന്നതിന്റെയും മറ്റാരുടെ വാക്കിനും വില കല്പിക്കാത്തവൻ എന്റെ മുന്നിൽ പൂച്ചക്കുഞ്ഞിനെ പോലെ പതിയിരിക്കുന്നതിന്റെയും കാരണം അവനാണെനിക് ബോധ്യപ്പെടുത്തി തന്നത്… അതെ… അവൻ തോറ്റിട്ടുള്ളത് എന്റെ മുന്നിൽ മാത്രമാണ്… എന്റെ സ്നേഹത്തിനു മുന്നിൽ മാത്രം ….
സെൻ്റി എൻ്റെ ഫീൽഡ് അല്ല. എന്തിനാ കുഞ്ഞേ ഇങ്ങനെ വിഷമിപ്പിക്കുന്നത്. മനോഹരമായ വരികൾ . ഒരു feelgood okke ezhuthan tto ❤️❤️❤️
Vaikkandarunu.. ?… kidilam ezhuthu… ennalum vishamam ayi
കരയിച്ചു കളഞ്ഞല്ലോടാ. എല്ലാം മുന്നിൽ കാണുന്ന പോലെ ഉണ്ടയിരുന്നു.അടുത്ത കഥയും ആയിട്ട് വാ
??????
നന്നായിട്ടുണ്ട് ???
നൊമ്പരപ്പെടുത്തുന്ന രചന.. നന്നായി അവതരിപ്പിച്ചു.ഒഴുക്കുള്ള അക്ഷരങ്ങൾ..തൂലിക ചലിക്കട്ടെ.. ആശംസകൾ?
??? മനസ്സിൽ എന്തോ ഒരു വേദന
പറയാൻ വാക്കുകൾ കിട്ടുന്നില്ല..
♥️♥️♥️♥️♥️
മനസ്സിനെ വല്ലാത്തോരു പ്രതിസന്ധിയിൽ എത്തിച്ചല്ലോ ജസ്‌ഫീർ. ഒരിക്കലും നഷ്ടപ്രണയം ഉണ്ടാവാൻ ആഗ്രഹിക്കാത്തവർ ആണ് നമ്മൾ അപ്പോൾ ഇനി ഒരിക്കലും കിട്ടില്ല എന്നും ഞാൻ കാരണമാണ് മരണമെന്ന കുറ്റബോധം അവളുടെ ഉള്ളിൽ കിടക്കുന്നു മനോഹരമായി എഴുതി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞു.
ഒരു വിങ്ങൽ അവശേഷിപ്പിച്ചു…
ഇത് അവൾ കണ്ട വെറുമൊരു സ്വപ്നം ആക്കി അവരെ ഒന്നിപ്പിക്കായിരുന്നില്ലേ. വല്ലാതെ ഹൃദയത്തിൽ കയറിപ്പോയി അവർ അതാ ചോദിച്ചത് ❤
വല്ലാത്തൊരു വിങ്ങൽ നൽകി അവസാനിപ്പിച്ചല്ലോ… എല്ലാം കണ്മുന്നിൽ ഉള്ള പോലെ… നെഞ്ചിലൊക്കെ എന്തോ കെട്ടിനിൽക്കുംപോലെ…