പുടവ [ജസ്‌ഫീർ] 108

“എപ്പോഴും അങ്ങനെ തന്നെയാ.. “

“ഓഹോ… അപ്പോ എനിക്ക് തരുന്ന പോലെ എല്ലാ ഫ്രണ്ട്സിനും കൊടുക്കോ..? “

“എന്ത്? “

“അല്ലാ.. ഫ്രണ്ട് ആയ എനിക്ക് ഇടക്കിടക്ക് ഉമ്മേം കടിയുമൊക്കെ തരാറുണ്ടല്ലോ… അത് പോലെ എല്ലാവർക്കും കൊടുക്കാറുണ്ടോ എന്ന്.. “

“ദേ.. ചെക്കാ.. ങാ.. “

“ഉമ്മ്മ്മ്മ്മ്മ…. “

“പോടാ പട്ടി.. “

“ഹഹഹ.. ഞാൻ പോട്ടെ പാത്തൂ.. ഉമ്മി വിളിക്കുന്നുണ്ട്.. “

“മം.. “

അവൻ ഓഫ്‌ലൈൻ ആയപ്പോഴെന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. പാവം.. ഒത്തിരി ഇഷ്ടമാണെന്നെ.. ഞാനിടുന്ന പോസ്റ്റുകൾക്കെല്ലാം കമന്റ്‌ ഇടും.. ‘വല്ലിമ്മേ’ എന്നല്ലാതെ വിളിക്കുകയും ഇല്ല.. അങ്ങനെയാണ് അവനെ ശ്രദ്ധിക്കുന്നത്.. പിന്നീടങ്ങോട്ട് അതൊരു സൗഹൃദമായി.. എല്ലാം പറയാനും ആശ്വസിപ്പിക്കാനും എല്ലാം അവനായിരുന്നു..

അന്നു ഒരിക്കൽ അവനെ ഓൺലൈനിൽ കാണാതെ ആയപ്പോഴാണ് തനിക്കവനോട് സൗഹൃദം മാത്രമല്ലന്ന് മനസിലാവുന്നത്.. നെറ്റ് തീർന്നു പോയതായിരുന്നു എന്നു പറഞ്ഞു അവൻ ഓൺലൈനിൽ വന്നപ്പോഴാണ് ശ്വാസം നേരെ വീണത്. അന്നാദ്യമായി അവനെ മെസ്സഞ്ചറിൽ വിളിച്ചു.. ഒരുപാട് വഴക്ക് പറഞ്ഞു..

അവനൊന്നും മിണ്ടിയില്ല.. സോറി സോറി എന്ന് മാത്രം ഇടക്കിടക്ക് ആവർത്തിച്ചു കൊണ്ടിരുന്നു..

“നിനക്കിതല്ലാതെ വേറൊന്നും പറയാനില്ലേ..?”

ഇടക്കിടക് സോറി പറയുന്നത് കേട്ടു ഞാൻ ചോദിച്ചു..

“പറയട്ടെ… “

“മം… പറ. “

“പറയട്ടെ… “

“മം… പറയെന്ന്.. “

“പറഞ്ഞാൽ എന്നെ വഴക്ക് പറയോ..? “

“അതാലോചിക്കാം.. “

“ഐ ലവ് യൂ.. “

“മം.. “

“ഐ ലൗ യൂ എന്ന്… “

“അതിനു..? “

“എന്നെ ഇഷ്ടമാണോ..? “

“അല്ല.. “

“പിന്നെ..? “

“എനിക്ക് നീ ഫ്രണ്ട് മാത്രമാണ്.”

“മം… “

“എന്തെ..? “

“ഒന്നുല്ല.. “

“മം. ശെരിയെന്നാൽ.. ബൈ.. “

“ബൈ.. “

11 Comments

  1. സെൻ്റി എൻ്റെ ഫീൽഡ് അല്ല. എന്തിനാ കുഞ്ഞേ ഇങ്ങനെ വിഷമിപ്പിക്കുന്നത്. മനോഹരമായ വരികൾ . ഒരു feelgood okke ezhuthan tto ❤️❤️❤️

  2. Vaikkandarunu.. ?… kidilam ezhuthu… ennalum vishamam ayi

  3. കരയിച്ചു കളഞ്ഞല്ലോടാ. എല്ലാം മുന്നിൽ കാണുന്ന പോലെ ഉണ്ടയിരുന്നു.അടുത്ത കഥയും ആയിട്ട് വാ

  4. ജോനുവിന്റെ ജാനു

    നന്നായിട്ടുണ്ട് ???

  5. നൊമ്പരപ്പെടുത്തുന്ന രചന.. നന്നായി അവതരിപ്പിച്ചു.ഒഴുക്കുള്ള അക്ഷരങ്ങൾ..തൂലിക ചലിക്കട്ടെ.. ആശംസകൾ?

  6. വിരഹ കാമുകൻ???

    ??? മനസ്സിൽ എന്തോ ഒരു വേദന

  7. പറയാൻ വാക്കുകൾ കിട്ടുന്നില്ല..

    ♥️♥️♥️♥️♥️

  8. മനസ്സിനെ വല്ലാത്തോരു പ്രതിസന്ധിയിൽ എത്തിച്ചല്ലോ ജസ്‌ഫീർ. ഒരിക്കലും നഷ്ടപ്രണയം ഉണ്ടാവാൻ ആഗ്രഹിക്കാത്തവർ ആണ് നമ്മൾ അപ്പോൾ ഇനി ഒരിക്കലും കിട്ടില്ല എന്നും ഞാൻ കാരണമാണ് മരണമെന്ന കുറ്റബോധം അവളുടെ ഉള്ളിൽ കിടക്കുന്നു മനോഹരമായി എഴുതി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞു.
    ഒരു വിങ്ങൽ അവശേഷിപ്പിച്ചു…

  9. ഇത് അവൾ കണ്ട വെറുമൊരു സ്വപ്നം ആക്കി അവരെ ഒന്നിപ്പിക്കായിരുന്നില്ലേ. വല്ലാതെ ഹൃദയത്തിൽ കയറിപ്പോയി അവർ അതാ ചോദിച്ചത് ❤

  10. വല്ലാത്തൊരു വിങ്ങൽ നൽകി അവസാനിപ്പിച്ചല്ലോ… എല്ലാം കണ്മുന്നിൽ ഉള്ള പോലെ… നെഞ്ചിലൊക്കെ എന്തോ കെട്ടിനിൽക്കുംപോലെ…

Comments are closed.