പുടവ
Pudava | Author : Jasfir
“മറക്കില്ല!… മരിക്കില്ല!
നിൻ ഓർമ്മകൾ, നിൻ സൗഹൃദം.
രക്തബന്ധമല്ലീ സോദരൻ
ആത്മബന്ധമാണ് നീയും ഞാനും…
ദൂരങ്ങൾക് പോലും മായ്ക്കാൻ
കഴിയില്ലഡോ…
നിലനിൽകുമത്.. എന്നും എപ്പോഴും..
പ്രിയ കൂട്ടുകാരന് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ.. “
മുഖപുസ്തകത്തിൽ കഥകൾ വായിക്കുന്നതിനിടയിലാണീ വരികൾ കണ്ണിൽ പെട്ടത്. വരികൾക്ക് താഴെയുള്ള ചിരിച്ചു നിൽക്കുന്ന മുഖം കണ്ടതും കണ്ണിലിരുട്ട് കയറി…
“ഇക്കു..”
അറിയാതെ തൊണ്ടയിടറിപ്പോയ്.. ഞെട്ടലിൽ നിന്ന് മുക്തയായതും ബ്ലോക്ക് ലിസ്റ്റെടുത്തു. ഏറ്റവും മുകളിൽ തന്നെ ഉള്ള പേരിൽ കണ്ണുടക്കി.. ‘ഫൈസൽ ‘
അൺബ്ലോക്ക് ചെയ്തു പ്രൊഫൈൽ എടുത്തു…. വാളിൽ നിറയെ ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകൾ.. വിശ്വസിക്കാനാവുന്നില്ല..
“റ്റിംഗ്……”
മെസ്സഞ്ചർ ഹെഡിൽ വീണ്ടും ആ മുഖം.. വിറക്കുന്ന കൈകളോടെ മെസ്സേജ് ഓപ്പൺ ചെയ്തു…
“പാത്തോയ്.. ഒന്ന് ക്ഷമിച്ചൂടെ പെണ്ണെ.. സോറി… ഇനി സങ്കടാക്കില്ലാന്നേ പ്രോമിസ്.. അറിഞ്ഞൂടെ… ന്റെ ജീവനാണ് നീ എന്ന്.. ഐ ലവ് യൂ. “
ബ്ലോക്ക് ചെയ്യുന്നതിന് തൊട്ടു മുന്നേ അയച്ചതാവാം… തളർന്നിരുന്നു പോയി.. എല്ലാമൊരു ദുസ്വപ്നം ആയിരിക്കണേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു..
“റ്റിംഗ്… “
വീണ്ടും മെസ്സഞ്ചറിന്റെ ചാറ്റ് ഹെഡ് തെളിഞ്ഞു.. ഞാൻ സ്നേഹത്തോടെ ‘എട്ടായി’ എന്ന് വിളിക്കുന്ന ആരോമൽ.. ഇക്കുവിന്റെ ബെസ്റ്റ് ഫ്രണ്ട്… മെസ്സേജ് ഓപ്പൺ ചെയ്തു നോക്കി..
“നിനക്ക് സമാധാമായില്ലേ.. ഇനി അവന്റെ ശല്ല്യം ഉണ്ടാവില്ല.. സന്തോഷായിട്ടിരിക്ക്.. “
“എട്ടായി… ഞാൻ.. “
“നീ മിണ്ടരുത്… നിന്നോട് ഞാൻ കുറേ പറഞ്ഞതാണ്.. ഇപ്പൊ നിനക്ക് സമാധാനമായില്ലേ.. മതി. ഇനി നീ ഒന്നും പറഞ്ഞിട്ട് കാര്യമില്ല..ഓൻ പോയി.. ബസ് ഇടിച്ചു..രക്തം വാർന്ന്..“
പിന്നെയും അവൻ ടൈപ്പിംഗ് കാണിച്ചു കൊണ്ടിരുന്നു.. കാണാനും കേൾക്കാനുമുള്ള ത്രാണിയില്ലാതെ ഞാൻ നെറ്റ് ഓഫ് ചെയ്തു..
“ഡാ ഇക്കൂ… എന്നെ തനിച്ചാക്കി പോയി അല്ലേ…എന്നെ തനിച്ചാക്കി…………പോ… യി.. ല്ലെ…ചെർക്കാപ്പി..“
ഫോണിൽ സേവ് ചെയ്തു വച്ചിരുന്ന അവന്റെ ഫോട്ടോയിലേക് അമർത്തിയൊരുമ്മ കൊടുത്തുകൊണ്ടവൾ പിറുപിറുത്തു..
ഫോൺ കണ്ണീരിൽ കുതിർന്നു.. കാഴ്ച മങ്ങി.. കാതിൽ ഒരു മൂളൽ വന്നു നിറഞ്ഞു..
“ന്റെ… ചെ…ർകാപ്പി..”
അടക്കിപിടിച്ചൊരു തേങ്ങലോടെ അവൾ പിന്നിലേക്ക് മറിഞ്ഞു വീണു…
****************************************************************
“അല്ല പാത്തൂ… ഇയ്യ് എന്ത് കണ്ടിട്ടാ എന്നെ പ്രേമിച്ചേ… “
“അയിന് ആര് പ്രേമിച്ചു.. നമ്മൾ ഫ്രണ്ട്‌സ് അല്ലേ
ചെക്കാ.. “
“ആഹാ.. അതെപ്പോ..
സെൻ്റി എൻ്റെ ഫീൽഡ് അല്ല. എന്തിനാ കുഞ്ഞേ ഇങ്ങനെ വിഷമിപ്പിക്കുന്നത്. മനോഹരമായ വരികൾ . ഒരു feelgood okke ezhuthan tto ❤️❤️❤️
Vaikkandarunu.. ?… kidilam ezhuthu… ennalum vishamam ayi
കരയിച്ചു കളഞ്ഞല്ലോടാ. എല്ലാം മുന്നിൽ കാണുന്ന പോലെ ഉണ്ടയിരുന്നു.അടുത്ത കഥയും ആയിട്ട് വാ
??????
നന്നായിട്ടുണ്ട് ???
നൊമ്പരപ്പെടുത്തുന്ന രചന.. നന്നായി അവതരിപ്പിച്ചു.ഒഴുക്കുള്ള അക്ഷരങ്ങൾ..തൂലിക ചലിക്കട്ടെ.. ആശംസകൾ?
??? മനസ്സിൽ എന്തോ ഒരു വേദന
പറയാൻ വാക്കുകൾ കിട്ടുന്നില്ല..
♥️♥️♥️♥️♥️
മനസ്സിനെ വല്ലാത്തോരു പ്രതിസന്ധിയിൽ എത്തിച്ചല്ലോ ജസ്‌ഫീർ. ഒരിക്കലും നഷ്ടപ്രണയം ഉണ്ടാവാൻ ആഗ്രഹിക്കാത്തവർ ആണ് നമ്മൾ അപ്പോൾ ഇനി ഒരിക്കലും കിട്ടില്ല എന്നും ഞാൻ കാരണമാണ് മരണമെന്ന കുറ്റബോധം അവളുടെ ഉള്ളിൽ കിടക്കുന്നു മനോഹരമായി എഴുതി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞു.
ഒരു വിങ്ങൽ അവശേഷിപ്പിച്ചു…
ഇത് അവൾ കണ്ട വെറുമൊരു സ്വപ്നം ആക്കി അവരെ ഒന്നിപ്പിക്കായിരുന്നില്ലേ. വല്ലാതെ ഹൃദയത്തിൽ കയറിപ്പോയി അവർ അതാ ചോദിച്ചത് ❤
വല്ലാത്തൊരു വിങ്ങൽ നൽകി അവസാനിപ്പിച്ചല്ലോ… എല്ലാം കണ്മുന്നിൽ ഉള്ള പോലെ… നെഞ്ചിലൊക്കെ എന്തോ കെട്ടിനിൽക്കുംപോലെ…