പ്രിയപ്പെട്ടവൾ [ആൻവി] 116

“സോറി.. പെണ്ണേ…പുറത്ത് പോയി വന്നപ്പോൾ ലേറ്റ് ആയി…”

“ഹ്മ്മ്…ഇനി അത് പറഞ്ഞോ.. ഞാനും എന്റെ മോനും നിങ്ങളോട് പിണക്കം ആണ്.. അല്ലെ അപ്പുസെ… ” അവൾ അവളുടെ വയറിൽ തലോടി കൊണ്ട് പറഞ്ഞു..

ഞാൻ അവളെ ബെഡിൽ ഇരുത്തി അവളുടെ വയറിൽ ചുംബിച്ചു…

“ആണോടാ അപ്പൂസെ അമ്മനെ പോലെ അച്ഛയോടെ നിനക്കും പിണക്കം ആണോ…”

“അവൻ പിണക്കത്തിൽ ആണ്… ഇനി അവനെ പറഞ്ഞു മാറ്റാൻ ഒന്നും നോക്കണ്ട .. ഹും ?.. ” അതും പറഞ്ഞു അവൾ മുഖം തിരിച്ചു…

“ആണോ എന്നാ അമ്മയുടെയും മോന്റെയും പിണക്കം മാറ്റാൻ ഞാൻ എന്താണാവോ ചെയ്യേണ്ടത്… ” എന്ന് ചോദിച്ചപ്പോൾ അവൾ എനിക്ക് നേരെ തിരിഞ്ഞു…

എന്റെ കൈകൾ നീട്ടി….അതിന്റെ അർത്ഥം മനസിലായപ്പോൾ.. ഒരു ചിരിയോടെ അവളുടെ കൈവള്ളയിൽ അമർത്തി ചുംബിച്ചു…എന്നിട്ട് അവൾക്ക് ഏറെ പ്രിയമുള്ള നാരങ്ങ മിട്ടായി കയ്യിൽ വെച്ച് കൊടുത്തു…

അത് കണ്ടതും അവൾ മുന്നോട്ട് ആഞ്ഞു കൊണ്ടേ എന്നേ കെട്ടിപിടിച്ചു…

പണ്ട് അവൾ പല്ലുകൾ ആഴ്ത്തിയാ പാടിനു ചുറ്റും വിരൽ ഓടിച്ചു….
അവിടെ ഉമ്മ തന്നു .. സ്നേഹം കൂടുമ്പോൾ ഇത് പതിവ് ആണ്… ശേഷം കയ്യിൽ നിന്ന് ഒരു മിട്ടായി എടുത്ത് എന്റെ വായിൽ വെച്ച് തന്നു….

എന്റെ നെഞ്ചിൽ തല വെച്ച് കിടന്നു..

“ഞാൻ ഏട്ടന്റെ കൂടെ നാളെ വരും എന്നേ കൊണ്ട് പോണം ട്ടോ… ”

“കൊണ്ട് പോവാലോ…”

എന്നും പറഞ്ഞു ഞാൻ അവളുടെ നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകി…അവളെ ഞാൻ തട്ടി ഉറക്കി..
ഇന്നെന്റെ ലോകം ഇവളാണ്..
വലിച്ചിഴച്ച് അടുപ്പിച്ചതല്ലേ.. ഏച്ചു കെട്ടി യോജിപ്പിച്ചതല്ല… താനെ പടർന്ന മുല്ല വള്ളി പോൽ അവൾ എന്നിലേക്കു ഇഴകി ചേർന്നതാണ്…
ഒരു നിമിഷം പോയിട്ട് ഒരു ജന്മവും പറിച്ചു മാറ്റാൻ ആവില്ലെനിക്ക് എന്റെ പ്രിയപ്പെട്ടവളേ…?

°°°°°°°°°°°°°ശുഭം°°°°°°°°°°°°°°

5 Comments

  1. Pranayathil chaalichedutha athimanoharamaya Katha….??

    1. Super!!!

  2. Feel good story…sneham matram.??

  3. Un-Romantic Moorachi

    Nice story
    Touched the heart..❤❤❤

Comments are closed.