പ്രിയപ്പെട്ടവൾ [ആൻവി] 116

അവൻ എന്നേ നോക്കി പറഞ്ഞു.. ഞാൻ ഒന്നും മിണ്ടാതെ അവന്റെ കൂടെ ചെന്നു…

വീട്ടിൽ എത്തിയതും ഞാൻ നേരെ അവളുടെ റൂമിലേക്കു ചെന്നു…

എന്നേ കണ്ടതും അവൾ ഓടി വന്നു എന്റെ നെഞ്ചിലേക്ക് വീണു…

“എനിക്ക് നിങ്ങളെ ഒന്നും വിട്ടു പോകാൻ കഴിയില്ല ഹരിയേട്ടാ…എനിക്ക് ഏട്ടനെ ഒരുപാട് ഇഷ്ടമാണ്… എന്നേ ഏട്ടന് കല്യാണം കഴിച്ചൂടെ…. ” എന്നും പറഞ്ഞു അവൾ തേങ്ങി കരഞ്ഞു… അവളുടെ അമ്മയും അച്ഛനും എന്നെ സഹതാപ പൂർവ്വം നോക്കി..

ഞാൻ അവളെ റൂമിൽ കൊണ്ടാക്കി…ഒരു വിധം സമാധാനിച്ചു….

റൂമിനു പുറത്തിറങ്ങി കണ്ണുകൾ തുടച്ചു കൊണ്ട് അനന്ദുവിനോട് പറഞ്ഞു…

“എടാ അവൾ കുട്ടിയല്ലേ ഇപ്പൊ തന്നെ കല്ല്യാണം ഒന്നും വേണ്ടാ.. നമ്മളെ ഒക്കെ പിരിയേണ്ടി വരുമോ എന്നാ സങ്കടം ആണ് അവൾക്…നീ സമയം കൊടുക്ക് . ” അവന്റെ തോളിൽ തട്ടി
തിരിഞ്ഞു നടന്നു…

പെട്ടന്നാണ് അവൻ എന്റെ കയ്യിൽ പിടുത്തം ഇട്ടത്…ഞാൻ എന്തെന്ന ഭാവത്തിൽ അവനെ നോക്കി..

“നിനക്ക് അവളെ കെട്ടികൂടെടാ….” കരഞ്ഞു കൊണ്ട് അവൻ പറഞ്ഞപ്പോൾ… ഒരു നിമിഷം ഞാൻ തരിച്ചു നിന്ന് പോയി…
സന്തോഷം ആണോ സങ്കടം ആണോ എന്നിലെ വികാരം എന്ന് മനസിലായില്ല…

“നിനക്ക് തരട്ടെ ഞാൻ അവളെ… ഞങ്ങളെക്കാൾ അവൾക്ക് ഇഷ്ട്ടം നിന്നെയാണ്… ചെറുപ്പം മുതലേ നിന്നോട് ഉള്ള അവളുടെ സ്നേഹം കണ്ടവൻ ആണ് ഞാൻ.. നിനക്കും അവളെ ഇഷ്ടമല്ലേ….നീ ഇല്ലാതെ എന്റെ നന്ദുന് പറ്റില്ലടാ.. അത് എനിക്ക് അറിയാം…നീ എന്തേലും പറ ശ്രീ… ” എന്നും പറഞ്ഞ് അവൻ എന്നേ പിടിച്ചു കുലുക്കി…

ഞാൻ സ്വപ്നം കാണുകയാണോ എന്ന് തോന്നി പോയി എനിക്ക്…

“എന്റെ പെങ്ങളെ നിന്നെ ഏൽപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമെ ഒള്ളൂ… ആ കുരിപ്പിനെ മേയ്ക്കാൻ നിന്നെ കൊണ്ടേ പറ്റോള്ളൂ ടാ… ”
എന്നവൻ പറഞ്ഞപ്പോൾ ഞാൻ അറിയാതെ ചിരിച്ചു പോയി… അവനെ മുറുകെ കെട്ടിപിടിച്ചു..

“ആയിരം വട്ടം സമ്മതം…എനിക്ക് തന്നേക്ക് ഞാൻ പൊന്നു പോലെ നോക്കികോളാം…നിന്റെ പെങ്ങൾ കുരിപ്പ് ഇല്ലാതെ എനിക്കും വയ്യെടാ… ”

എന്നും പറഞ്ഞു അവനെ ഇറുകെ പുണറുമ്പോൾ.. എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു..

പിന്നീട് ഒരു ആലില താലി അവളുടെ കഴുത്തിൽ അണിയിച്ചു കൊണ്ട് എന്റെ പെണ്ണാക്കി…എന്റെ കൂടെ കൂടിയതിൽ പിന്നെ അവളുടെ കുറുമ്പും വാശിയും പതിൻ മടങ്ങു വർധിച്ചു…. അതിനൊക്കെ നിന്ന് കൊടുക്കാൻ വല്ലാത്ത ഒരിഷ്ടം ആണ് അന്നും ഇന്നും എന്നും…

ഞാൻ വന്നാലേ അവൾ ഭക്ഷണം കഴിക്കൂ.. എന്റെ നെഞ്ചിൽ കിടന്നേ അവൾ ഉറങ്ങൂ…രാവിലെ ജോലിക്ക് പോകുമ്പോൾ അവൾക്കായി ഒരു ചുംബനം നൽകണം..ജോലി കഴിഞ്ഞു വരുമ്പോൾ എന്റെ കയ്യിൽ പതിവ് നാരങ്ങ മിട്ടായി ഉണ്ടാവും…അമ്മക്ക് അവൾ എന്നാൽ ജീവൻ ആണ്…പെൺകുട്ടികൾ ഇല്ലാത്ത അമ്മക്ക് അവൾ ഒരു ഇള്ള കുട്ടിയാണ്‌…

എന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമന്നു കൊണ്ട് ഏഴാം മാസത്തിലെ ചടങ്ങിന് വേണ്ടി വീട്ടിലേക് പോകുമ്പോൾ….അവൾ നിറ കണ്ണുകളാൽ എന്നേ നോക്കി… കാറിൽ കേറുന്നതിന് മുന്നേ വീണ്ടും എന്റെ അടുത്തേക്ക് വന്നു… എന്നേ കെട്ടിപിടിച്ചു… ആരും കേൾക്കാതെ സ്വകാര്യമായി പറഞ്ഞു..

“ഹരിയേട്ടാ എന്നേ വേഗം ഇങ്ങോട്ട് തന്നെ കൊണ്ട് വരണം.. എനിക്ക് ഇവിടെ നിന്നാൽ മതി എന്ന്… ”

സ്വന്തം വീട്ടിലേക് പോകാൻ മറ്റുള്ളവർ വാശിപിടിക്കുമ്പോൾ എന്റെ പെണ്ണിന് അത് സങ്കടം ആണ്…കല്യാണം കഴിഞ്ഞ നാൾ മുതൽ അങ്ങനെ ആണ്.. എന്നേ വിട്ട് നിന്നിട്ടില്ല കാന്താരി…

ഇന്ന് പോയതേ ഒള്ളൂ…ഒരു നിമിഷം കാണാതെ പറ്റില്ല അതാ വിളിച്ച ഉടനെ ഓടി ചെല്ലുന്നത്…..

അവളുടെ വീടിന് മുന്നിൽ എത്തി ബുള്ളെറ്റ് അകത്തേക്കു എടുത്തു പാർക്ക്‌ ചെയ്തു… നേരം പതിനൊന്നു മണി…

അവളെ വിളിക്കാൻ ഫോൺ എടുക്കുമ്പോൾ ആണ് പിറകിൽ നിന്ന് ഒരു ശബ്ദം..

“ഞാൻ കുറച്ച് കൂടെ നേരത്തെ പ്രതീക്ഷിച്ചു…എന്തെ വൈകിയേ… ”

ഡോറിൽ ചാരി നിൽക്കുന്ന അനന്ദുവിനെ കണ്ടപ്പോൾ ഞാനൊന്നു ഇളിച്ചു കൊടുത്തു…

“ചമ്മണ്ടാ അളിയോ.. വേഗം അകത്തോട്ടു ചെല്ല് അവിടെ ഒരുത്തി ഉറക്കം വരാതെ റൂമിൽ ഉലാത്തുന്നുണ്ട്..ചോദിക്കാൻ ചെന്ന എന്നേ ഗെറ്റ് ഔട്ട്‌ അടിച്ചു.. ” അവൻ പറഞ്ഞപ്പോൾ അവന്റെ വയറ്റിനൊരു കുത്ത് കൊടുത്തു ഞാൻ അവളുടെ അടുത്തേക്ക് ഓടി കയറി…

എന്നേ കണ്ടതും അവൾ മുഖം തിരിച്ചു…

ഞാൻ അവളുടെ പുറകിലൂടെ ചെന്ന് കെട്ടിപിടിച്ചു….

?നീ മറന്നോ പോയൊരു നാൾ ഈരില പോലെ നാം ഇരു പേർ..
ഓത്തു പള്ളീൽ ഒത്തു ചേർന്നു ഏറിയനാൾ പോയതല്ലേ (2)..
അന്ന് നീ കടിച്ചു പാതി തന്നു പൊന്നു കിനാവിൻ കണ്ണി മാങ്ങാ..ഓർത്തിരുന്നു കാത്തിരുന്നു ജീവിതമാകെ നീറിടുമ്പോൾ…
നീ പച്ചതുരുത്തായ് സ്വപ്‌നതുരുമ്പായ്…ഖൽബിലിരുന്നു.. ?

എന്നും പാടി അവളുടെ ചെവിയിൽ കടിച്ചപ്പോൾ.. അവൾ തല ചെരിച്ചു കൊണ്ട് എന്നെ തട്ടി മാറ്റി..

“പാട്ട് പാടി എന്നേ സോപ്പിടണ്ടാ.. എത്ര നേരായി ഞാൻ കാത്തിരിക്കുന്നു… ” അവൾ ചുണ്ട് ചുളുക്കി കൊണ്ട് എന്നേ നോക്കി…

5 Comments

  1. Pranayathil chaalichedutha athimanoharamaya Katha….??

    1. Super!!!

  2. Feel good story…sneham matram.??

  3. Un-Romantic Moorachi

    Nice story
    Touched the heart..❤❤❤

Comments are closed.