പ്രിയപ്പെട്ടവൾ [ആൻവി] 116

“നീ.. നീ എന്തൊക്കെയാ അല്ലി പറയുന്നേ.. തമാശ കളിക്കാതെ ക്ലാസ്സിൽ പോ… ” ഞാൻ ഗൗരവത്തിൽ പറഞ്ഞു..

“ഇല്ല പോവില്ല…ഹരിയേട്ടന് എന്നേ കല്യാണം കഴിച്ചൂടെ.. എനിക്ക് നിങ്ങളെ ഒന്നും വിട്ട് പോകാൻ കഴിയില്ല… ”

“നീ എന്തൊക്കെയാ അല്ലി പറയുന്നത്…. അനന്ദു കേൾക്കണ്ട… നീ പോയെ… ഇനി ഇങ്ങനെ ഒന്നും സംസാരിക്കരുത്…ഞാൻ പോവാ.. ” എന്നും പറഞ്ഞു ഞാൻ മുന്നോട്ട് നടന്നു…

അവൾ പുറകിൽ നിന്ന് വിളിക്കുന്നുണ്ടായിരുന്നു…

ഞാൻ തിരിഞ്ഞു നോക്കാതെ നടന്നു…

അന്ന് ക്ലാസ്സിൽ ഇരിക്കുമ്പോൾ മുഴുവൻ മനസ്സിൽ അവൾ പറഞ്ഞ വാക്കുകൾ ആയിരുന്നു…

ഞാൻ അവളോട് ഒരിക്കലും മറ്റൊരു രീതിയിൽ പെരുമാറിയിട്ടില്ല….പിന്നെ എങ്ങനെ??? എന്നോട് ഉള്ള വിശ്വാസം കൊണ്ടാണ് അനന്ദു അവന്റെ പെങ്ങളെ എന്റെ കൂടെ വിടുന്നത്…ആ വിശ്വാസം തകർന്നാൽ പിന്നെ ഞാനില്ല….

എല്ലാം കൂടെ ആലോചിച്ചു പ്രാന്തു പിടിക്കുന്നു…

അടുത്ത് ഇരിക്കുന്ന അനന്ദു എന്നേ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. ഞാൻ അവനൊരു ചിരി സമ്മാനിച്ചു…

അന്ന് അനന്ദുവിനോട്‌ പറഞ്ഞു ഞാൻ ഉച്ചക്ക് ക്ലാസിൽ നിന്ന് ഇറങ്ങി….

പിറ്റേന്ന് വരുമ്പോൾ മനഃപൂർവം ലേറ്റ് ആയി ചെന്നു.. അല്ലിയെ അനന്ദു കൊണ്ട് പോയി… പിന്നീട് ഉള്ള ദിവസങ്ങളിലും അങ്ങനെ ആയിരുന്നു… അവളെ ഒഴിക്കാൻ ശ്രമിച്ചു… അവൾ എന്നും വിളിക്കും പക്ഷേ ഞാൻ ഫോൺ എടുക്കാറില്ല…

പക്ഷേ അവളെ കാണാതെ എന്റെ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു…

അവളുടെ ശബ്ദം കേൾക്കാതെ ഒരു തരം വീർപ്പു മുട്ടൽ ആണ്…

വാട്സാപ്പ് എടുത്തു അവൾ അയച്ച വോയിസ്‌ കേട്ടിരുന്നു…

ഒരു ദിവസം അനന്ദു എന്നേ വിളിച്ചു…

“ശ്രീ…നന്ദുന് നല്ല പനി… അച്ഛൻ വീട്ടിൽ ഇല്ല നീ എന്റെ കൂടെ ഒന്നു ഹോസ്പിറ്റലിലേക്ക് വാ… ” അവൾ വിളിച്ചു പറഞ്ഞപ്പോൾ എന്റെ നെഞ്ച് പിടഞ്ഞു…

അവൾക്ക് പനി എന്ന് കേട്ടപ്പോൾ വീട്ടിൽ ഇരിപ്പുറക്കുന്നില്ല.. വേഗം തന്നെ അവളുടെ അടുത്തേക്ക് ചെന്നു…

വാടിയാ താമര മൊട്ടു പോലെ ആയിരുന്നു അവളുടെ മുഖം… എന്നേ കണ്ടതും അവളുടെ മുഖം വിടർന്നു… എന്നേ കാണുമ്പോൾ മാത്രം അവളിൽ ഉണ്ടാവുന്ന തിളക്കം… കുട്ടികാലം മുതൽ ഞാൻ കാണുന്നതാണ്…

“അല്ലി മോളേ…. ” ഇടറുന്ന ശബ്ദത്തോടെ വിളിച്ചു… എന്റെ ശബ്ദം കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി… ചുണ്ടുകൾ വിതുമ്പി…

“എന്നോട് ദേഷ്യമാണോ ഹരിയേട്ടന്….എന്നോട് ഇങ്ങനെ മിണ്ടാത്തെ ഇരിക്കല്ലേ…ഹരിയെട്ടനെ പിരിയാൻ വയ്യാത്തത് കൊണ്ട് ചോദിച്ചു പോയതാ…എന്നോട് മിണ്ടാതെ ഇരിക്കരുത്…ഞാൻ മരിച്ചു പോകും.. ആദ്യമായിട്ട് ഹരിയേട്ടൻ എന്നേ ദേഷ്യത്തോടെ നോക്കിയപ്പോൾ എൻറെ കാൾ എടുക്കാതെ ഇരിന്നപ്പോൾ എന്നോട് മിണ്ടാതെ പോയപ്പോൾ.. ചങ്ക് പൊട്ടുന്ന പോലെ എനിക്ക് തോന്നി…അത്രക്ക് ഇഷ്ടായോണ്ടാ… ”

അത് കേട്ടപ്പോൾ ഒന്നും പറയാൻ തോന്നിയില്ല….കണ്ണുകൾ നിറഞ്ഞതല്ലാതെ..

ഹോസ്പിറ്റലിൽ പോകുമ്പോഴും അവൾ പിടിച്ചത് എന്റെ കയ്യിൽ ആയിരുന്നു… വയ്യാതെ തല ച്ചായ്ച്ചത് എന്റെ തോളിൽ ആയിരുന്നു..

വീട്ടിൽ എത്തി മനസ്സിൽ മുഴുവൻ അവളായിരുന്നു… എനിക്കും അവളെ പിരിഞ്ഞിരിക്കാൻ പറ്റില്ല എന്ന സത്യം ഞാൻ മനസിലാക്കുകയായിരുന്നു….

പണ്ട് മുതലേ ഉള്ളിൽ മറ്റാരേക്കാളും സ്ഥാനം അവൾക്കുണ്ട്… അവൾ എന്റെ ആരാണെന്ന് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്…

കൂട്ടുകാരന്റെ പെങ്ങൾ പക്ഷേ എനിക്ക് അവൾ എന്തൊക്കെയോ ആണ്…

അവളുടെ കണ്ണൊന്നു നിറഞ്ഞാൽ പിടയുന്നത് എന്റെ നെഞ്ച് ആണ്…അവൾക്ക് ഒരു പോറൽ പറ്റിയാൽ പോലും നോവുന്നത് എന്റെ ശരീരം ആണ്…. അതേ അവൾ എന്റെ എല്ലാം ആണ്… പെങ്ങൾ ആണ് അമ്മയാണ് കളിക്കൂട്ടുകാരിയാണ്… *എന്റെ പ്രിയപ്പെട്ടവൾ*

പക്ഷേ ഒരിക്കലും എന്റെ അനന്ദുവിനെ ചതിക്കാൻ കഴിയില്ല…എന്റെ ഭാഗത്ത്‌ നിന്നൊരു നെറികേടു അവൻ താങ്ങാൻ കഴിയില്ല…

എല്ലാം ഉള്ളിൽ ഒതുക്കാൻ തന്നെ ആയിരുന്നു എന്റെ തീരുമാനം….

ഒരു ദിവസം അനന്ദു വീട്ടിൽ വന്നു… മുഖം കണ്ടാൽ അറിയാം ദേഷ്യത്തിൽ ആണെന്ന്…കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു

“ശ്രീ.. നീ എന്റെ കൂടെ വീടു വരെ ഒന്ന് വാ…”

“എന്താടാ…”

“നീ വന്നേ നന്ദു ഒരേ കരച്ചിൽ ആണ്… റൂമിൽ കേറി വാതിൽ അടച്ചു ഇരിപ്പാണ്…ഇളയത് ആയത് കൊണ്ട് കൊഞ്ചിച്ചു തലയിൽ കേറ്റി വച്ചതിന്റെ പ്രശ്നം.. അച്ഛൻ നിന്നെ കൂട്ടി ചെല്ലാൻ പറഞ്ഞു… “

5 Comments

  1. Pranayathil chaalichedutha athimanoharamaya Katha….??

    1. Super!!!

  2. Feel good story…sneham matram.??

  3. Un-Romantic Moorachi

    Nice story
    Touched the heart..❤❤❤

Comments are closed.