പ്രിയപ്പെട്ടവൾ [ആൻവി] 116

“മര്യാദക്ക് എന്നേ വന്നു കൂട്ടി കൊണ്ട് പൊക്കോ… ഇല്ലേൽ ഞാൻ ഒരു വരവ് അങ്ങ് വരും… ” അത് വായിച്ചതും എനിക്ക് ചിരി പൊട്ടി…

“എന്താടാ ഒറ്റക്ക് ചിരിക്കുന്നത്… ” അമ്മ തലക്ക് ഒരു കൊട്ട് തന്നു..

ഞാൻ വേഗം ഭക്ഷണം കഴിച്ചു റൂമിലേക്കു ചെന്നു..

തിരിഞ്ഞും മറിഞ്ഞും കിടന്നു… തലയിണ കെട്ടിപിടിച്ചു കിടന്നു.. എന്നിട്ട് ഉറക്കം വന്നില്ല….

വീട്ടിലെ ലൈറ്റ് എല്ലാം അണഞ്ഞതും ഞാൻ പതിയെ ബുള്ളറ്റിന്റെ കീയും എടുത്തു പുറത്തേക്ക് ഇറങ്ങി…

നിയോൺ നിറമുള്ള നീണ്ടു കിടക്കുന്ന ഹൈവേയിലൂടെ കുടു കുടു ശബ്ദത്തിൽ ബുള്ളറ്റ് പറക്കുമ്പോൾ…

ഞാൻ ആലോചിക്കുകയായിരുന്നു അവളെ കുറിച്ച്… എന്റെ അല്ലി….

ബാല്യത്തിൽ നിന്നും കൗമാരത്തിലേക്ക് കാലെടുത്തു വെച്ചപ്പോൾ ഞാൻ ഒരുപാട് മാറിയിരുന്നു…

ട്രെൻഡ്സിന് പുറകെ പോയപ്പോഴും അല്ലി അവൾ കൂടെ ഉണ്ടായിരുന്നു…

ഞാനും അനന്ദുവും നാട്ടിലെ കോളജിൽ ഡിഗ്രിക്ക് ചേർന്നു.. അല്ലി പ്ലസ്ടുവിനും…

അവളെ കോളേജിൽ ഞാൻ തന്നെ കൊണ്ട് വിടണം എന്ന് അവളുടെ നിർബന്ധം ആണ്….

അവളുടെ മുന്നിൽ വെച്ച് വല്ല പെണ്ണുങ്ങളോടും സംസാരിച്ചാൽ പിന്നേ അത് മതി.. നടു റോഡ് ആണെന്ന് പോലും നോക്കില്ല…അടിക്കും പിച്ചും മാന്തും…

എന്നാലും എനിക്ക് അവളോട് വല്ലാത്ത ഇഷ്ടം ആയിരുന്നു…പെങ്ങൾ ഇല്ലാത്തത് കൊണ്ടാവാം അവളുടെ കുരുത്തകേടുകൾ ഞാൻ ആസ്വദിച്ചിരുന്നു…

വലിയ പെണ്ണായിട്ടും ചെറിയ കാര്യത്തിന് പോലും പിണങ്ങും.. എന്നാലും ഞാൻ നൽകുന്ന നാരങ്ങ മിട്ടായി കിട്ടിയാൽ ഏതു വലിയ പിണക്കവും അവിടെ തീർന്നു…
മിട്ടായി നുണയുന്നതിന് മുന്നേ അതിൽ നിന്ന് ഒരു പങ്ക് എനിക്ക് തരാൻ അവൾ മറക്കാറില്ല…

ഒരു ദിവസം പോലും അവൾ എന്നോട് സംസാരിക്കാതെ ഇരിക്കില്ല.. അവളുടെ സംസാരം കേട്ടില്ലേൽ എനിക്ക് ഉറക്കം വരില്ല അത്രക് ഇഷ്ടം ആയിരുന്നു ആ കാന്താരിയെ…അവൾ എന്റെ ആരൊക്കെയോ ആണെന്ന തോന്നൽ….

നാളുകളും മാസങ്ങളും വർഷവും കൊഴിഞ്ഞു പോയി…

അല്ലി ഞങളുടെ കോളേജിൽ ജോയിൻ ചെയ്തു അതോടെ എന്റെയും അനന്ദുവിന്റെയും കളി അവസാനിച്ചു…

അവൾ എപ്പോഴും ഞങ്ങൾക്ക് ഇടയിൽ ഉണ്ടാവും…

ക്ലാസ്സിൽ നടക്കുന്ന ഓരോ കുഞ്ഞു കാര്യം പോലും അവൾ എന്നോട് പറയും…വീട്ടിൽ ആരോടും പറയാത്ത ഓരോ സ്വകാര്യതയും അവൾ എന്നോട് പറയും…. ഞാനും അതികം ഒന്നും അവളോട് മറച്ചു വെക്കില്ല.. മാറ്റരെക്കാളും അവൾക്ക് എന്നേ അറിയാം.. ഞാൻ പറയുന്നത് കള്ളം ആണോ സത്യം ആണോ എന്ന് അവൾക്ക് പെട്ടന്ന് മനസിലാവും.. എന്റെ മുഖം ഒന്നു വാടിയാൽ അവളുടെ കണ്ണ് നിറയും… എന്നേ ആരും കുറ്റം പറയുന്നത് അവൾക്ക് ഇഷ്ടമല്ല… എന്തിന് ഒരു ചെറിയ പനി വന്നാൽ അവൾക്ക് എന്നേ കാണണം…

ഒരിക്കൽ അവൾ കോളേജിൽ വരുമ്പോൾ മൂഡ് ഓഫ്‌ ആയിരുന്നു.. എന്റെ കൂടെ ആണ് അവളുടെ വരവും പോക്കും…സാധാരണ വാ തോരാതെ പറഞ്ഞത് തന്നെ പറഞ്ഞു പറഞ്ഞു എന്നേ ഒരു വിധം ആക്കുന്ന ആളാ… അന്നത്തെ അവളുടെ സൈലെൻസ് കണ്ട് കോളേജിൽ എത്തിയപ്പോൾ തന്നെ ഞാൻ കാര്യം അനേഷിച്ചു..

“വീട്ടിൽ എന്റെ കല്യാണ ആലോചന നടക്കുന്നുണ്ട്….” കണ്ണ് നിറച്ചു കൊണ്ട് അവൾ എന്നേ നോക്കി..

“അയ്യേ ഇതിനാണോ അല്ലിക്കുട്ടി കരയുന്നെ… കല്യാണം എന്തായാലും വേണ്ടേ…” ഞാൻ അവളെ ആശ്വാസിപ്പിച്ചു…

“വേണ്ടാ എനിക്ക് ഇപ്പൊ കല്യാണം വേണ്ടാ…”

“ശെരി ഞാൻ അനന്ദുനോട്‌ പറയാം… നിന്റെ പഠിപ്പ് ഒക്കെ കഴിഞ്ഞ് ഞങ്ങൾ നല്ല ഒരു ചൊങ്കൻ ചെക്കനെ കൊണ്ട് കെട്ടിക്കും…അപ്പൊ പോരെ…” അവളെ ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ അത് പറഞ്ഞപ്പോൾ അവൾ ഒരു വേള എന്റെ മുഖത്തെക്ക് ഉറ്റു നോക്കി
അവളുടെ ഭാവം എന്താണെന്നു എനിക്ക് മനസിലാക്കാൻ കഴിയുന്നില്ല..

“ഹരിയേട്ടന് എന്നേ ഇഷ്ടല്ലേ… ”

“പിന്നെ ഇഷ്ടമാണല്ലോ… എനിക്കും അനന്ദുവിനും നീ എന്നാൽ ജീവൻ അല്ലേ… ”

ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖം ചുവന്നു.. കണ്ണുകൾ നിറഞ്ഞു…

“ആ. ഇഷ്ടം അല്ല… ഹരിയേട്ടന് എന്നേ കല്യാണം കഴിക്കാമോ…?? ” അവളുടെ ചോദ്യം കേട്ടതും ഒരു നിമിഷം ഞാൻ പകച്ചു പോയി..

5 Comments

  1. Pranayathil chaalichedutha athimanoharamaya Katha….??

    1. Super!!!

  2. Feel good story…sneham matram.??

  3. Un-Romantic Moorachi

    Nice story
    Touched the heart..❤❤❤

Comments are closed.