പ്രിയപ്പെട്ടവൾ [ആൻവി] 116

ഞാൻ മറ്റു പെൺകുട്ടികളുമായി കൂട്ട് കൂടുന്നതോ ആരെങ്കിലും എന്നേ തൊടുന്നത് പോലും അവൾക്ക് ഇഷ്ടമല്ല..എന്തിന് ഒരിക്കൽ അനന്ദു എന്നെ ഹരി എന്ന് വിളിച്ചതിന് അവനെ ഉന്തിയിട്ടുണ്ട് അവൾ…

അവൾക്ക് എന്താ കഴിക്കാൻ കൊടുത്താലും.. അതിൽ നിന്ന് ഒരു പങ്ക് എനിക്ക് തന്നിട്ടേ അവൾ കഴിക്കൂ…

ഞാൻ മാത്രമായിരുന്നു അവളെ അല്ലി എന്ന് വിളിച്ചിരുന്നത്…മറ്റാരും അവളെ അങ്ങനെ വിളിച്ചാലും അവൾ അവരെ അടിക്കും കൂടെ എന്നെയും…
അതായിരുന്നു അവളുടെ സ്വഭാവം…

ഞാൻ വാങ്ങി കൊടുക്കുന്ന ഒരു രൂപയുടെ നാരങ്ങ മിട്ടായിയെക്കാൾ ഇഷ്ടമുള്ള ഒരു മിട്ടായിയും അവൾക്കില്ല…

ഒരിക്കൽ ഞങ്ങൾ എല്ലാവരും കൂടി ഒളിച്ചു കളികളിക്കുമ്പോൾ..ഏറ്റവും കൂടുതൽ തവണ കള്ളൻ ആയത് അവളാണ്…ഞാൻ ഒളിച് നിൽക്കുന്നത് കണ്ടാലും അവൾ എന്നേ കാണാത്ത പോലെ നിൽക്കും എനിക്ക് സാറ്റ് അടിക്കാൻ അവസരം ഒരുക്കി തരും….
അവസാനം കളി കഴിഞ്ഞപ്പോൾ….എല്ലാവരും അവളെ വളഞ്ഞു കൊണ്ട് *ഒടുക്കത്തെകള്ളൻ നന്ദു* എന്നും പാടി.. കളിയാക്കി ചിരിച്ചു..അതിൽ മുൻപന്തിയിൽ ഞാൻ ആയിരുന്നു…കളിയാക്കുന്നവരുടെ കൂട്ടത്തിൽ എന്നെ കണ്ടപ്പോൾ അവളുടെ കുഞ്ഞി കണ്ണുകൾ നിറഞ്ഞു തുളുമ്പി…

ഓടി വന്ന് എന്നെ പിടിച്ചു തള്ളി നിലത്ത് ഇട്ടു… മേലെ കയറി ഇരുന്നു കുറെ തല്ലി…അവസാനം അവളുടെ കൈയിൽ പിടിച്ചു വെച്ചപ്പോൾ.. അവളുടെ കൊച്ചരി പല്ലുകൾ എന്റെ കയ്യിൽ ആഴ്ന്നു….ചോര വന്നു..

ഞാൻ വേദനയും ദേഷ്യവും കൊണ്ട് അവളെ തള്ളിയിട്ട് എഴുനേറ്റു..

“എന്റെ അടുത്തേക്ക് ഇനി ഹരിയേട്ടാ ന്ന് വിളിച്ചു നീ വാ… മിണ്ടില്ല നിന്നോട്… ” എന്ന് ഞാൻ പറഞ്ഞു തീർന്നില്ല…അവൾ പൊട്ടി കരഞ്ഞു കൊണ്ട് വീട്ടിലേക്ക് ഓടി…

അന്ന് വൈകീട്ട് തന്നെ അവളുടെ അച്ഛൻ എന്റെ വീട്ടിലേക്ക് വന്നു….
എന്റെ അച്ഛൻ കാര്യം അന്വേഷിച്ചു…

“അല്ല ശ്രീകുട്ടാ…കളിസ്ഥലത്ത് വെച്ച് വഴക്ക് വല്ലതും ഉണ്ടായോ…നന്ദുമോളു ഉച്ചക്ക് വന്നു തുടങ്ങിയാ കരച്ചിൽ ആണ്..ഹരിയേട്ടൻ മിണ്ടണില്ല…എന്നും പറഞ്ഞു…മോൻ എന്റെ കൂടെ ഒന്ന് വാ.. അവള് ഒന്നും കഴിച്ചിട്ടില്ല ഒരേ കരച്ചിൽ ആണ്… ”

അത് കേട്ടപ്പോൾ മറ്റൊന്നും ചിന്തിക്കാതെ ഞാൻ ആ അച്ഛന്റെ കൂടെ വീട്ടിലേക്ക് ചെന്നു….

വീടിന്റെ പടിയിൽ അമ്മയുടെ മടിയിൽ തല വെച്ച് കിടന്നു എന്തൊക്കെയോ എണ്ണിപറഞ്ഞു കൊണ്ട് കരയുന്നുണ്ട് അവൾ…

എന്നെ കണ്ടതും അവൾ ഓടി വന്നു എന്നേ കെട്ടിപിടിച്ചു…
കാലെത്തി കവിളിൽ ഉമ്മ തന്നു… അവൾ കടിച്ച് മുറിവേൽപ്പിച്ച കൈയിൽ അമർത്തി ചുംബിച്ചു…

“അല്ലി മോളേ ഹരിയേട്ടൻ കളിയാക്കിയിട്ടല്ലേ…സോറി….” ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു..

“എന്നോട് മിണ്ടൂലെ… ” എന്നാ അവളുടെ ചോദ്യത്തിന് നിക്കറിന്റെ പോക്കറ്റിൽ അവൾക്കായി കരുതി വെച്ച നാരങ്ങ മിട്ടായി
അവൾക്ക് നേരെ നീട്ടി..

അന്ന് അവൾ എന്നെ വീട്ടിൽ പോകാൻ സമ്മതിച്ചില്ല…എന്റെ പിന്നാലെ വളകിലുക്കവുമായി കൂടെ ഉണ്ടായിരുന്നു അവൾ…എന്റെയും അനന്ദുവിന്റെയും നടുവിൽ ആയിരുന്നു അവൾ കിടന്നത് എന്നേ കെട്ടിപിടിച്ചു.. ഉറങ്ങുന്നത് വരെ ആ കുഞ്ഞി കൈകൾ എന്നേ തലോടി കൊണ്ടിരിന്നു..

“കുട്ടാ… മതി എണീറ്റെ…എനിക്ക് വേറെ അടുക്കളയിൽ ജോലിയുണ്ട്…”

അമ്മയുടെ വിളി എന്നേ ഓർമകളിൽ നിന്ന് ഉണർത്തി….

ഒന്ന് ഞെളിഞ്ഞു നിവർന്നു കൊണ്ട് ഞാൻ എണീറ്റ് ഇരുന്നു…മഴ നിന്നിരുന്നു…

ഞാൻ പുറകിലേ തൂണിൽ ചാരി ഇരുന്നു…
ഫോണിൽ അപ്പോഴും പ്രണയഗാനങ്ങൾ മുഴങ്ങി കൊണ്ടിരുന്നു…

“ന്നാ ചായ…”

അമ്മ നീട്ടിയ ചായയും കുടിച് ഫോണിൽ കുത്തി കളിച്ചു…

അപ്പോഴാണ് ഒരു മെസ്സേജ് വന്നത്… ഞാൻ ഓപ്പൺ ആക്കി..

“എനിക്കിപ്പോ കാണണം… എന്റെ അടുത്തേക്ക് വാ…ഇല്ലേൽ ഞാൻ ഉറങ്ങില്ല…”

അത് വായിച്ചതും ചുണ്ടിൽ ഒരു ചിരി തത്തി കളിച്ചു…

കണ്ണിറുക്കിയുള്ള ഒരു സ്മൈലി റിപ്ലൈ കൊടുത്ത് കൊണ്ട് ഞാൻ എണീറ്റ് പുറത്തേക് നടന്നു…

“അമ്മേ….ഞാൻ പുറത്തേക്ക് പോവാ…”

“നേരത്തെ വന്നേക്കണേടാ.. ”

അമ്മ അകത്തു നിന്ന് വിളിച്ചു പറഞ്ഞു… അത് കേട്ട് ചിരിച്ചു കൊണ്ട് ഞാൻ ബുള്ളറ്റ് എടുത്തു അവിടെന്നു ഇറങ്ങി…

കുറച്ച് നേരം ഫ്രണ്ട്സിന്റെ കൂടെ കറങ്ങി നടന്നു….

രാത്രി പത്തു മണി കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ…

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഫോണിൽ തുരു തുരെ മെസ്സേജ് വരുന്നത്…

5 Comments

  1. Pranayathil chaalichedutha athimanoharamaya Katha….??

    1. Super!!!

  2. Feel good story…sneham matram.??

  3. Un-Romantic Moorachi

    Nice story
    Touched the heart..❤❤❤

Comments are closed.