?പ്രിയപ്പെട്ടവൾ?
Priyapettaval | Author : Anvy
നടുമുറ്റത്തേക്ക് വീണുടഞ്ഞു കൊണ്ടിരിക്കുന്ന മഴയെ ആസ്വദിച്ച് അമ്മയുടെ മടിയിൽ തല വെച്ചു കിടന്നു.
*എനിക്ക് മഴ നനയണം..
ഒരു പ്രണയമഴ…
ആ മഴ എന്നിലേക്കു പടർത്തുന്ന നനുത്ത കുളിരിനെ …
നിന്റെ നെഞ്ചിലെ പ്രണയചൂടിൽ ചേർന്ന് കിടന്ന് എനിക്ക് മറി കടക്കണം…
ഇന്നീ രാവിൽ
പുറത്ത് പെയ്യുന്ന മഴയും നിന്റെ നെഞ്ചിലേചൂടും
എന്റേത് മാത്രമാണ്… അതിന്റെ അവകാശി ഞാൻ ആണ്..*
ഫോണിൽ നിന്നും അവളുടെ നനുത്ത ശബ്ദം…ഒരു മഴതുള്ളി കിലുക്കമായി കാതിനെ കുളിർ അണിയിപ്പിച്ചു…
നാസികതുമ്പിനെ മതിപ്പിക്കുന്ന അവളുടെ കാർകൂന്തലിന്റെ ചെമ്പക മണമാണ് എന്നെ തഴുകുന്ന മന്ദമാരുതന്….
“അല്ലി….” എന്റെ ചുണ്ടുകൾ മന്ത്രിച്ചു….
ദേഹത്തേക്ക് അരിച്ചു കയറുന്നാ തണുപ്പിൽ നിന്ന് രെക്ഷ നേടാൻ അമ്മയുടെ നേരിയതിന്റെ തലപ്പ് കൊണ്ട് പുതച്ചു…
നേരം ഇരുട്ടുന്നതിനു അനുസരിച്ചു മഴയുടെ ആക്കം കുറയുന്നുണ്ട്…
ഞാൻ ഒരു ചിരിയോടെ കയ്യിൽ പണ്ട് അവൾ പല്ലുകൾ ആഴ്ത്തിയ പാടിലൂടെ വിരൽ ഓടിച്ചു….
അവിടെ ഒന്ന് അമർത്തി ചുംബിച്ചു കൊണ്ട് അമ്മയുടെ മടിയിൽ മലർന്നു കിടന്നു….അമ്മയും എന്റെ കാട്ടി കൂട്ടലുകൾ കണ്ടു ചിരിക്കുന്നുണ്ട്…
ഞാനൊന്നു കണ്ണിറുക്കി കൊണ്ട് ഫോൺ എടുത്തു എന്റെ ഫേവറിറ്റ് പാട്ട് വെച്ചു….
?അരികിൽ
നിന്നരികിൽ നിന്നകലാതെ ഇരിക്കാം..
മിഴി രണ്ടും
നനയുമ്പോൾ തുണയായിരിക്കാം.(2)?
?ഒരുമിച്ചൊരു അനുരാഗ പുഴയായിനി ഒഴുകാം…ഒരുമിച്ചാ മാനത്തെ മുകിലായി തീരാം..
ഒരുമിച്ചാ മാനത്തെ മുകിലായി തീരാം..?
വീണ്ടും കണ്ണുകൾ അടച്ചു….ഈ ഗാനം എന്നേ കൊണ്ട് പോകുന്നത് ഒരു മായാലോകത്തേക് ആണ്…. അനിർവചനീയമായ പ്രണയത്തിന്റെ ലോകം….
മനസ്സ് നിറയെ അവളാണ് അളകനന്ദ…എല്ലാവരുടെയും നന്ദു…എന്റെ മാത്രം അല്ലി….
എനിക്ക് അവൾ കളിക്കൂട്ടുകാരി ആയിരുന്നു….മറ്റെന്തോക്കെയോ ആയിരുന്നു…ഒരു പ്രത്യേക ഇഷ്ടം അവൾക്കും അങ്ങനെ തന്നെ ആയിരുന്നു…
എന്റെ ചങ്ക് ആയ അനന്ദുവിന്റെ പെങ്ങൾ…
ഓർമ വെച്ച നാൾ മുതൽ കൂടെ ഉള്ളവൻ ആണ് അനന്ദു….
തിരിച്ചറിവിന്റെ പ്രായം തൊട്ടേ അവളും കൂടെ ഉണ്ട്…അവൾക് അനന്ദുനേക്കാൾ പ്രിയം എന്നേ ആയിരുന്നു…
വാശിക്കാരി ആണ്…അവൾക്ക് എന്ത് അവശ്യമുണ്ടെങ്കിലും അവൾ പറയുന്നത് എന്നോട് ആണ്…
സ്കൂളിൽ പോകുമ്പോൾ സ്വന്തം ചേട്ടന്റെ കൈ പിടിക്കാതെ എന്റെ കയ്യിൽ പിടിച്ചു കൊണ്ടേ അവൾ നടക്കൂ…
ഒരിക്കൽ സ്കൂളിൽ പോകുന്ന വഴിയിലെ പറമ്പിലേ കിളിചുണ്ടൻ മാമ്പഴത്തിന് വേണ്ടി വാശി പിടിച്ചു കൊണ്ട് അവൾ നിലത്ത് ഇരുന്നു കരഞ്ഞു….
അനന്ദു ദേഷ്യം പിടിച്ചു പോയപ്പോൾ…
എനിക്ക് അവളുടെ വാശിക്ക് നിന്ന് കൊടുക്കേണ്ടി വന്നു…
മാവിൽ വലിഞ്ഞു കേറി മാങ്ങാ പറിച് അവൾക് കൊടുക്കുമ്പോൾ ആ കുഞ്ഞി കണ്ണുകൾ സന്തോഷം കൊണ്ട് വിടരുന്നതും…എനിക്ക് ചുറ്റും പാട്ടും പാടി ഓടി കളിച്ചു കൊണ്ട് അവളുടെ സന്തോഷം അറിയിക്കുന്നതും കാണാൻ തന്നെ ഒരു രസമാണ്…
മാവിൽ വലിഞ്ഞു കയറി കൈ മരത്തിൽ ഉരഞ്ഞു തൊലി പോയ ഇടം കമ്മ്യൂണിസ്റ് പച്ച വെക്കുമ്പോൾ… ഓടി വന്നു അവിടെ ചുംബിച്ചു കൊണ്ട് അവൾ പറയും…
“ഇനി വേഗം വേദന മാറും ട്ടോ… ”
അത് കേൾക്കുമ്പോൾ തന്നെ വേദന പമ്പ കടക്കും…എന്റെ മുഖത്തു ചിരി വിടർന്നാൽ അത് പ്രതിഫലിക്കുന്നത് അവളുടെ മുഖത്താണ്.
“ഹരി ഏട്ടൻ ചിരിചേ… ” എന്നും പറഞ്ഞു വാ പൊളിച്ചു കുപ്പി വള കിലുക്കി തുള്ളിചാടും…
അവൾ കടിചേടുത്ത മാങ്ങാ എനിക്ക് നേരെ നീട്ടും…പുളികൊണ്ട് അവളുടെ മുഖം ചുളിയും… ഞാൻ ചിരിച്ചു കൊണ്ട് അത് കഴിക്കും…
ശ്രീഹരി എന്നാ എന്റെ പേരിൽ എന്നേ ഹരി എന്ന് വിളിക്കുക അവൾ മാത്രമാണ്.. അത് അവൾക്ക് നിർബന്ധം ആണ്… എല്ലാവരുടെയും ശ്രീകുട്ടൻ അവളുടെ മാത്രം ഹരിയേട്ടൻ…
?
Pranayathil chaalichedutha athimanoharamaya Katha….??
Super!!!
Feel good story…sneham matram.??
Nice story
Touched the heart..❤❤❤