ഇനി നമുക്കിടയിൽ ആരും വരില്ല മുത്തേ ഇക്ക അതുo പറഞ്ഞു ചേർത്ത് പിടി കുമ്പോൾ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…. കാൾ എടുത്ത ഇക്ക ഒരു ഞെട്ടൽ മാത്രം ബാക്കി ആക്കി കാൾ കട്ട് ചെയ്തു… ജാസി എന്നോട് ഷെമിക്കണം എനിക്ക്ഇന്ന് രാത്രി തന്നെ തിരിച്ചു പോകണം ഞാൻ നിൽക്കുന്ന കടയിൽ ചെറിയ പ്രശ്നം സോറി മുത്തേ… ചില്ലു കൊട്ടാരം പോലെ പൊളിഞ്ഞു വീണത് എന്റെ രണ്ടു വർഷത്തെ കാത്തിരിപ്പായിരുന്നു……രാത്രി പോകാനുള്ള തന്ത്ര പാടിൽ ഇക്ക എല്ലാം ഓടി നടന്നു ശെരി ആക്കി….
പോകാനുള്ള ബാഗിൽ ഡ്രെസ്സുകൾ ഓരോന്നായി അടുക്കുബോഴും ഇക്കാടെ കണ്ണു നീര് തുള്ളികളിൽ അതു കുതിർന്നിരുന്നു ഒരു വാക്ക് മിണ്ടാൻ ഞങ്ങൾ കിടയിൽ ഇല്ലായിരുന്നു….. കാർ വന്നു അതിൽ കേറുബോയും എന്നോടുള്ള കുറ്റ ബോധം കൊണ്ടാണോ എന്ന് അറിയില്ല യാത്ര പറച്ചിൽ മുഖം താഴ്ത്തി ആയിരുന്നു… കാർ ഗേറ്റ് കടന്നു കണ്ണു മറയും വരെ ഞാൻ നോക്കി നിന്നു .. തിരിച്ചു റൂമിൽ കേറുബോൾ ഇക്കാടെ ഗന്ധം റൂമിൽ നിറഞ്ഞു നിൽക്കുന്ന പോലെ തോന്നി ഇട്ടിട്ടു ഊരി ഇട്ട ഷിർട്ടിൽ മുഖം അമർത്തി കരയുബോഴും കലണ്ടറിൽ ഇക്കാടെ അടുത്ത വരവിനുള്ള ഓരോ ഡേ അടയാള പെടുത്താനുള്ള പേന കൈകൾ തിരയുക ആയിരുന്നു….. .
ഇതാണ് ജന്മണ്ടെങ്കില് ഞാൻ ഗൾഫിൽ പോവാത്തത്