പ്രവാസി 153

Pravasi by Surumi

“ഡാ ഷൂക്കൂറേ ” ഡാ ഷൂക്കൂറേ……….. വിളി കേട്ടു ഒരു സ്വപ്നത്തിനു എഴുന്ന്നേറ്റതു ജാസി ആയിരുന്നു …. കൈ കൊണ്ട് കിടക്കയിൽ ഓടിക്കുബോൾ തന്റെ ആദ്യ രാത്രി ആയിരുന്നു മനസ്സിൽ….. രണ്ട് വർഷം മുൻപ് ഈൗ റൂമിൽ കേറുബോൾ മുല്ല പൂക്കളുടെയും അത്തറിന്റെയും സുഗന്ധത്താൽ നിറഞ്ഞിരുന്നു …. നാണത്താൽ തല കുനിച്ചു നിന്ന എന്നെ എന്തിനാ എന്റെ പെണ്ണെ ഇനിയും നാണം ഇയു ഒന്ന് തലപൊക്കി നോക്കെന്റെ ജാസി ഇക്കാടെ വാക്കുകൾ ചുണ്ടിൽ ചിരി പരത്തി യെങ്കിലും മുഖം ഉയർത്താൻ എനിക്ക് നാണം ആയിരുന്നു…..

ഞാൻ എന്റെ പാതിക് സ്വന്തം ആയിട്ടും.. ഇക്കയെ കാണുബോൾ എന്നിൽ നാണയത്തിന്റെ കനത്ത നിഴൽ കളിയാടി…. വരാന്ത പടിയിലും അടുക്കളയിലും എന്നെ ചുറ്റി പറ്റി നടന്നതും തരം കിട്ടുബോൾ കവിളിൽ ആരും കാണാതെ മുത്തമിട്ടു ഓടിയതും… ഉമ്മ കാണാതെ എന്നെ അടുക്കളയിൽ സഹായിക്കാൻ കൂടിയതും എല്ലാം ഇന്നലെ കഴിഞ്ഞപോലെ … മധുവിധു രാവിന്റെയും കൈയിൽ മൈലാഞ്ചി ചോപ്പിന്റയും നിറം മങ്ങും മുൻപ് കടൽ കടന്നവൻ ……

ഇന്ന് എല്ലാം ഓർക്കുബോൾ എന്തോ മനസ്സിൽ വീണ്ടും ആ ദിനങ്ങൾ ഒന്നൂടി വരാൻ പോകുന്ന പോലെ …… ജാസി എത്ര മണികാ ഓൻ എത്തും എന്ന് പറഞ്ഞത് …. ഉമ്മ കതകിൽ തട്ടി വിളിക്കാൻ തുടങ്ങിയപോയ ഓർമ്മകൾ വിട്ട് കിടക്കയിൽ നിന്നും എഴുന്നേറ്റത്. 10 മണിക്കാണ് ഉമ്മ.. 11ആകാറാകുമ്പോൾ വീട്ടിലോട്ടു എത്തും എന്നാ ഇന്നലെ വിളിച്ചപ്പോ പറഞ്ഞെ……. ഉള്ളിൽ ഇരമ്പി കേറിയ സന്തോഷത്തിൽ ഉമ്മാനോട് പറയുബോൾ മുറ്റത്ത്‌ ഒരു വണ്ടി വന്നു നിന്നു … “”””ഉമ്മ ഇക്ക ..’!””””””…. സന്തോഷത്തിൽ കരയണോ ചിരിക്കണോ എന്ന് അറിയാണ്ട് ആയി പോയി ഞാൻ……. .

അസലാമു അലൈകും ഉമ്മ കാർ തുറന്നു ഇറങ്ങിയ ഇക്ക ഉമ്മയെ കെട്ടിപിടിച്ചു സലാം പറഞ്ഞു ….. സലാം മടക്കുന്നതിനിടയിൽ എന്റെ മോൻ ആകെ ഷീണിച്ചു പോയാലോ ..എന്നുള്ള പതിവ് പല്ലവി… “””ചിരിയിൽ അതൊക്കെ നിങ്ങൾക് തോന്നണതാ ഉമ്മ.”””””എനിക്ക് ഒരു കുഴപ്പവും ഇല്ല… . ഇക്കാടെ കണ്ണുകൾ അപ്പോഴും എന്നെ തിരയുക ആയിരുന്നു എന്റെ രണ്ടു വർഷത്തെ കാത്തിരിപ്പു എന്റെ പാതി എന്റെ അരികിൽ പക്ഷെ .. എന്തോ ഇക്കാടെ മുന്നിൽ ചെല്ലാൻ ആ രണ്ടു വർഷം മുൻപത്തെ പുതു പെണ്ണ് പോലെ … ഉമ്മ ജാസി എവിടെ .????. ഇക്കാടെ ചോദ്യം എന്റെ കാതുകളിൽ തുളച്ചു കേറി ഇത്രയും നേരം ഓള് നിന്നെ നോക്കി ഇവിടെ കുത്തി രിക്കുന്നുണ്ടായിരുന്നാലോ ആ റൂമിൽ കാണും.. ജാസിയെ എനിക്ക് കുടിക്കാൻ കുറച്ചു വെള്ളം എടുത്തോണ്ട് വാരീം.. ഇക്കാടെ ഒരു വിളിക്ക് കാത്തു നില്കായിരുന്നു ഞാനും വെള്ളവും ആയി ഹാളിലേക്കു ഇക്കാടെ മുന്നിലേക്ക് ചെല്ലുബോൾ ആകെ ഒരു വിറയൽ…

1 Comment

  1. Dark knight മൈക്കിളാശാൻ

    ഇതാണ് ജന്മണ്ടെങ്കില് ഞാൻ ഗൾഫിൽ പോവാത്തത്

Comments are closed.