പ്രാണേശ്വരി 4 [പ്രൊഫസർ ബ്രോ] 303

“നിന്റെ കളിയൊക്കെ കൊള്ളാമായിരുന്നു. എന്റെ പേര് പറയുന്നത് വരെ എന്റെ പേര് പറഞ്ഞപ്പോ എല്ലാം നിന്റെ കയ്യീന്ന് പോയി ”

” അതാ എനിക്കും മനസ്സിലാവാതെ, അത്രയും നേരം വിഷമിച്ചു നിന്നവൾ പെട്ടെന്നെങ്ങനെ മാറി ”

” സിമ്പിൾ, എന്റെ കല്യാണം ഉറപ്പിച്ചതാണ് ”

അത് കേട്ടപ്പോൾ എല്ലാം മനസ്സിലായി

“അടിപൊളി അപ്പൊ അതാണ്‌ കാര്യം, ഇനീപ്പോ എന്ത് ചെയ്യും ”

” എന്ത് ചെയ്യാൻ, നീ എന്റെ പുറകെ തന്നെയാണ് എന്ന് പറ ആദ്യമൊക്കെ അവൾക്കു കുഴപ്പം ഉണ്ടാവില്ല പിന്നെ പിന്നെ ചെറിയ ദേഷ്യം ഒക്കെ വന്നു തുടങ്ങും ”

“ok സെറ്റ് ”

“എടാ നീ അനുഷ മിസ്സിന്റെ കല്യാണത്തിന് പോണുണ്ടോ,”

“ആ പോണുണ്ട്, അവളുടെ അമ്മയും അനിയത്തിയും വരുന്നുണ്ട് എന്ന് പറഞ്ഞു അവരെ ഒന്ന് പരിചയപ്പെടണം”

“എടാ, അപ്പൊ നീ കാര്യമായിട്ടാണോ ”

“ആ പിന്നെ നീ എന്താ കരുതിയെ, ഞാൻ ഇത്രയും കാലം ഒരു പെണ്ണിന്റെയും പിന്നാലെ പോയിട്ടില്ല ഇവളാ ആദ്യത്തെ, അവസാനത്തെയും ഇവൾ തന്നെ ആകണം എന്നാണ് ആഗ്രഹം ”

“ആ അപ്പൊ all the best, ഞങ്ങൾ ഉണ്ടാവും കൂടെ ”

“ഞങ്ങളോ ആരാണീ ഞങ്ങൾ ”

“ഞാനും അലീനയും, ”

“അപ്പൊ നീയിതു അലീനയോടു പറയുമോ ”

“പറയും, ഞാൻ എല്ലാം അവളോട്‌ പറയും. നീ പേടിക്കണ്ട അവൾ ആരോടും പറയില്ല ”

“ok നിന്റെ ഇഷ്ടം ”

പിന്നെ അടുത്ത ഞായർ ആകാനുള്ള കാത്തിരിപ്പായിരുന്നു, ഇത്ര നീളമുള്ള ഒരാഴ്ച എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല, ചിലപ്പോ അതിങ്ങനെ ഇതിനായി മാത്രം കാത്തിരുന്നത് കൊണ്ടാവും. ഈ ഒരാഴ്ച മുഴുവൻ ഞാൻ ലക്ഷ്മിയുടെ മുന്നിൽക്കൂടെ ഇന്ദുവിനെയും നോക്കി നടക്കുകയായിരുന്നു അത് കാണുമ്പോ ആദ്യം അവൾക്കു ചിരി ആയിരുന്നു, പിന്നെ ആ ചിരിയൊക്കെ മാഞ്ഞു തുടങ്ങി

അങ്ങനെ ഞാൻ കാത്തിരുന്ന ദിവസം എത്തി, ഞങ്ങൾ കല്യാണത്തിന് പോകാൻ തയാറായി വന്നു, എല്ലാവരും ഒരേ തരം ഡ്രസ്സ്‌ ആണ് ഇട്ടിരിക്കുന്നത് ,ആഷികിനും pv ക്കും ബൈക്ക് ഉള്ളത് കൊണ്ട് ഞങ്ങൾ എല്ലാം ബൈക്കിനാണ് പോയതു …

കല്യാണത്തിന് കോളേജിൽ നിന്നും അതികം കുട്ടികൾ ഒന്നും വന്നിട്ടില്ല.വന്നിട്ടുള്ളവരിൽ കൂടുതലും ഫസ്റ്റ് യേർസ്
ആണ്, പിന്നെ സെക്കന്റ്‌ ഇയറിലേയും തേർഡ് ഇയറിലേയും ചില ചേച്ചിമാരും

ഞാൻ കാണാൻ ശ്രമിക്കുന്ന ആളെ മാത്രം ആ ഭാഗത്തെങ്ങും കാണാനില്ല, അവളെ തേടുന്ന സമയത്താണ് പരിചയമുള്ള ഒരു മുഖം ഞാൻ കാണുന്നത്, അരുൺചേട്ടൻ, പുള്ളീടെ ഒപ്പം പഠിക്കുന്ന ആരും വന്നിട്ടില്ല അപ്പൊ പിന്നെ പുള്ളി ഒറ്റക്കെന്തിന് വന്നു!!
ആ എന്തായാലും നമ്മൾ വന്ന കാര്യം നോക്കണമല്ലോ