പ്രാണേശ്വരി 4 [പ്രൊഫസർ ബ്രോ] 303

“ഒന്നൂല്ലടാ ഞാൻ എന്തോ ആലോചിച്ചു പറഞ്ഞതാ ”

“ഹ്മ്മ് നിന്റെ ആലോചന കുറച്ചായി കൂടുന്നുണ്ട് ”

ഞാൻ ഒന്നും മിണ്ടാൻ പോയില്ല

“അപ്പൊ സ്റ്റുഡന്റസ് ഇന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു, എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്, അത് ഒരേസമയത്തു ഗുഡ്‌ന്യൂസ് ഉം ബാഡ്‌ന്യൂസും ആണ് ”

എല്ലാവരും miss എന്താ പറയുന്നത് എന്നറിയാൻ കാതോർത്തു

” the good news is i am getting married, അടുത്ത സൺ‌ഡേ എന്റെ കല്യാണമാണ്, and the bad news is കല്യാണം കഴിഞ്ഞു ഞാൻ ഇങ്ങോട്ട് വരില്ല എനിക്ക് ട്രാൻസ്ഫർ ആയി ”

എല്ലാവരും അത് കേട്ടതിന്റെ ഞെട്ടലിൽ ഇരിക്കുമ്പോൾ ഒരുത്തൻ മാത്രം എന്നേം നോക്കി ഇരിക്കുന്നു

“എന്താടാ നോക്കുന്നെ ”

“അപ്പൊ ഈ കല്യാണത്തിന്റെ കാര്യമാണ് നീ പറഞ്ഞത്, ഇനി പറ നീ എങ്ങനെ ഇത് മുന്പേ അറിഞ്ഞു ”

പാറ്റ ചോദ്യം ചോദിച്ചു കൊല്ലുകയാണ്

“അത് ലക്ഷ്മി പറഞ്ഞു, അവളുടെ വീടിന്റെ അടുത്താ മിസ്സിന്റെ വീട് ”

“ഓ അങ്ങനെ വരട്ടെ അപ്പൊ അവൾ കല്യാണത്തിന് വരും, അപ്പോ നിനക്കും പോണം അതാണ്‌ മിസ്സ്‌ കല്യാണം വിളിക്കുമോ ഇല്ലയോ എന്ന ടെൻഷനിൽ നിന്നത് !”

ഞാൻ വെറുതെ ഒന്ന് ചിരിച്ചു കാണിച്ചു

അവന്മാർ പിന്നെയും എന്തൊക്കെയോ പറഞ്ഞു, ഞാൻ ഒന്നും കേട്ടില്ല എന്റെ മനസ്സ് മുഴുവൻ അടുത്ത സൺ‌ഡേ നടക്കാൻ പോകുന്ന കല്യാണം ആയിരുന്നു

ഇന്റെർവെല്ലിനു ഇറങ്ങിയ സമയത്തു ഇന്ദുവിനെ കാണണം എന്ന് ഉറപ്പിച്ചു, ഞങ്ങളുടെ ക്ലാസ്സിന്റെ തൊട്ടു ചേർന്ന് തന്നെയാണ് അവളുടെ ക്ലാസ്സ്‌. നേരെ അവളുടെ ക്ലാസ്സിലേക്ക് ചെന്നു അവളെ കൈ കാട്ടി വിളിച്ചു പുറത്തിറക്കി

” എന്താടാ ”

” എടി ഞാൻ നിന്നോട് ഒരു കാര്യം പറയാൻ വന്നതാണ് ”

” ആ നീ പറ ”

“ഈ കാര്യം എനിക്കും പിന്നെ എന്റെ ഫ്രണ്ട്‌സ് നും മാത്രേ അറിയൂ. ഇപ്പൊ നിന്നോടും പറയാൻ പോകുവാ ”

“നീ കാര്യം പറയടാ ”

” നീ ഇത് വേറെ ആരോടും പറയരുത്, എനിക്ക് നിന്റെ സഹായം ആവശ്യമാണ്‌ അതുകൊണ്ടാണ് ഞാൻ നിന്നോടിത് പറയുന്നത് ”

“ഞാൻ ആരോടും ഒന്നും പറയില്ല, നീ കാര്യം പറയ് ”

ഞാൻ അവളോട്‌ ഉള്ള കാര്യം മുഴുവൻ പറഞ്ഞു

“പെട്ടന്ന് അവൾ അങ്ങനെ ചോദിച്ചപ്പോൾ എന്റെ മനസ്സിൽ നീയാണ് വന്നത്, അത് മാത്രമല്ല എനിക്ക് ഇവിടെ ആകെ അറിയാവുന്ന പെൺകുട്ടി നീയാണ്, അതുകൊണ്ടാ നിന്റെ പേര് പറഞ്ഞത് ഒന്നും തോന്നല്ലേട്ടോ ”