പ്രാണേശ്വരി 4 [പ്രൊഫസർ ബ്രോ] 303

ദുർഗ്ഗയുടെ ഒച്ച കേട്ടപ്പോളാണ് ഞാൻ ചിന്തയിൽ നിന്നും പുറത്തു വരുന്നത്

“ഒന്നൂല്ലടാ, നീ വിദ്യയെ കുറിച്ചല്ലേ ചോദിച്ചത്, അവൾ എന്റെ അനിയത്തിയാണ് എന്നുവച്ചാൽ എന്റെ ചങ്കിന്റെ അനിയത്തി ”

“ഓ, അപ്പൊ ഞാനും ഒരു അനിയത്തിയായല്ലേ ”

“പിന്നെ, നീ എന്റെ അനിയത്തി അല്ലെ ”

ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ലക്ഷ്മിയും അമ്മയും തിരിച്ചുവന്നു

“മോനെ എന്നാ ഞങ്ങൾ അങ്ങോട്ട്‌ പൊയ്ക്കോട്ടേ, വേറൊരു കല്യാണം കൂടെ ഉണ്ട് അവിടെയും ഒന്ന് മുഖം കാണിക്കണം ”

“ശരിയമ്മേ അങ്ങനെ ആകട്ടെ, പിന്നെ കാണാം ”

“അപ്പൊ ശരിയേട്ടാ, പിന്നെ ഞാൻ പറഞ്ഞ കാര്യം മറക്കണ്ട ”

ദുർഗ അവളുടെ ഗിഫ്റ്റിന്റെ കാര്യം ഓർമിപ്പിക്കുകയാണ്

“ഇല്ലടാ മറക്കൂല്ല”

“എന്താ രണ്ടുപേരും കൂടെ ഒരു സീക്രെട് ”

ഞങ്ങൾ സംസാരിക്കുന്നതു കേട്ടിട്ട് അമ്മ ചോദിച്ചു

“ഒന്നൂല്ല, അമ്മ വാ നമുക്ക് പോകാം”

ദുർഗ വേറൊന്നും പറയാൻ സമ്മതിക്കാതെ അമ്മയെയും കൂട്ടി നടന്നു

“ലക്ഷ്മീ ”

“എന്താടാ ”

ആളു നല്ല കലിപ്പിലാണ്

“ഒന്നൂല്ല ചുമ്മാ വിളിച്ചതാ, നിന്റെ അമ്മേനേം അനിയത്തീനേം എനിക്ക് ഇഷ്ടായീട്ടോ, നിന്നെപ്പോലല്ല പാവങ്ങളാ ”

“ഓഹ്‌, ആയിക്കോട്ടെ ഞാൻ അത്ര പാവം ഒന്നും അല്ല, നിനക്ക് പറ്റൂങ്കി മിണ്ടിയാ മതി”

“മിണ്ടിയല്ലേ പറ്റൂ, ഇന്ദുന് ഫോൺ ഇല്ലല്ലോ അപ്പൊ അവളോട് സംസാരിക്കണം എന്ന് തോന്നുമ്പോൾ ഞാൻ നിന്നെ വിളിക്കും അപ്പൊ അവൾക്കു ഫോൺ കൊടുത്താ മതി ”

“പോടാ നിന്റെ പ്രേമത്തിന് കുട പിടിക്കലല്ലേ എന്റെ പണി ”

ഞാൻ പറയുന്നത് കേട്ടിട്ട് അവൾക്കു നല്ല ദേഷ്യം വരുന്നുണ്ട്

“അപ്പൊ നീയല്ലേ പറഞ്ഞെ എന്ത് സഹായവും നീ ചെയ്യാം എന്ന് ”

“എടാ അവളുടെ കല്യാണം ഉറപ്പിച്ചതാ ”

“അതിനെന്താ കല്യാണം കഴിഞ്ഞിട്ടൊന്നും ഇല്ലല്ലോ”

“നീ എന്തേലും കാണിക്കു, ഞാൻ സഹായിക്കും എന്ന് പ്രതീക്ഷിക്കണ്ട ”

അതും പറഞ്ഞു അവൾ വേഗം തന്നെ അമ്മയുടെയും അനിയത്തിയുടെയും അടുത്തേക് നടന്നു

ഇപ്പോഴാണ് അവന്മാരെ കുറിച്ച് ആലോചിക്കുന്നത്, ഞാനും ദുർഗയും സംസാരിച്ചു തുടങ്ങുന്ന സമയത്ത് അവന്മാർ അടുത്തുണ്ടായിരുന്നു പിന്നെ എങ്ങോട്ട് പോയി എന്ന് കണ്ടില്ല,

അവന്മാരെ തിരക്കി കുറച്ചു നടന്നു കഴിഞ്ഞപ്പോളാണ്, അരുൺ ചേട്ടൻ ആരോടോ സംസാരിച്ചുകൊണ്ടു നിൽക്കുന്നത് കണ്ടത്, മറ്റെയാൾ ഒരു കാറിന്റെ മറവിലായതു കൊണ്ട് ആളെ കാണാൻ പറ്റുന്നില്ല, കണ്ടിട്ട് ഒരു പെൺകുട്ടി ആണെന്ന് തോന്നുന്നു, എന്തായാലും ആരാണ് അതെന്നു കണ്ടുപിടിക്കാൻ ഉറപ്പിച്ചു