പ്രാണേശ്വരി 11 [പ്രൊഫസർ ബ്രോ] 508

“ഏ… ഇപ്പൊ അങ്ങനെ ആയോ…നീ അല്ലെ പറഞ്ഞത് നീ നിഷ്കളങ്കൻ ആണെന്ന്… ”

“എന്നാ ഞാൻ ഒരു സത്യം പറയട്ടെ… എനിക്കൊന്നും ഒരമ്മയില്ല ”

കിലുക്കത്തിലെ ഇന്നസെന്റേട്ടനെ മനസ്സിൽ ധ്യാനിച്ചു ഒരു കാച്ചങ്ങു കാച്ചി

എന്റെ പെണ്ണിന് പിന്നെ ചിരിക്കാൻ ചെറിയ കാര്യം മതി, ദുർഗ അടുത്ത് കിടക്കുന്നത് പോലും ഓർക്കാതെ ഉറക്കെ ചിരിക്കുകയാണവൾ

“ലച്ചൂ നീ ഇങ്ങനെ ചിരിക്കല്ലേ… അമ്മ എഴുന്നേറ്റു വരും ”

ഞാൻ അങ്ങനെ പറഞ്ഞപ്പോൾ ചിരി പിടിച്ചു കെട്ടിയപോലെ നിർത്തി ആള്. എന്നാലും ഇടയ്ക്കിടെ അറിയാതെ ചിരി പൊട്ടുന്നുണ്ട്

ആ സംസാരം രാത്രി ഏറെ വൈകി ആണ് അവസാനിച്ചത്

“ലച്ചൂസെ… ”

“ഹ്മ്മ്.. ”

ഞാൻ അങ്ങനെ വിളിക്കുമ്പോൾ ഒരു പ്രിത്യേക നാണമാണ് പെണ്ണിന്

“ഉറക്കം വരുന്നില്ലേ… ”

“ഇല്ല ”

ഉറക്കം വന്നാലും സമ്മതിക്കില്ല. ഫോൺ കട്ട്‌ ചെയ്യാൻ യാതൊരു താല്പര്യവും ഇല്ല അതാണ് കാര്യം. ഒന്നുരണ്ടു പ്രാവശ്യം ഇങ്ങനെ ഫോൺ കട്ട്‌ ചെയ്യാൻ സമ്മതിക്കാതെ സംസാരിച്ചു കുറച്ചു കഴിഞ്ഞപ്പോൾ അങ്ങനെയേ കിടന്നു ആള് ഉറങ്ങിപ്പോയി

“ഉറങ്ങാൻ നോക്ക് മോളെ… രാവിലെ എഴുന്നേറ്റു അമ്പലത്തിൽ പോകണ്ടേ.. “.

“അതൊക്കെ ഞാൻ പൊക്കോളാം. ഇപ്പൊ ഫോൺ വെക്കണ്ട ”

“ലച്ചു കളിക്കല്ലേ എനിക്കുറക്കം വരുന്നു.. ”

“ഡാ… ഈ അവധി കഴിഞ്ഞാൽ ഇങ്ങനെ സംസാരിക്കാൻ പറ്റില്ലല്ലോ .. ”

“അതെന്താ… ”

“അപ്പൊ ചേച്ചി പറഞ്ഞത് നീ മറന്നോ… ഒരു മണിക്കൂർ മാത്രമേ സംസാരിക്കാൻ പാടുള്ളു എന്ന് ”

“അവൾ അങ്ങനെ ഒക്കെ പറയും. നമുക്ക് സംസാരിക്കാന്നെ”

“നടക്കില്ല മോനെ… ചേച്ചി പറഞ്ഞാൽ ഞാൻ കേൾക്കും എന്നും 9മണി ആകുമ്പോൾ ഫോൺ വക്കും ”

ഞാനും ഈ ഉത്തരം തന്നെ ആണ് പ്രതീക്ഷിച്ചിരുന്നത്.മാളു ഒരു കാര്യം പറഞ്ഞാൽ പിന്നെ ഞാൻ പറഞ്ഞാൽ പോലും ലച്ചു കേൾക്കില്ല

“ആ… അതപ്പോ അല്ലെ നോക്കാം… ഇപ്പൊ നീ ഫോൺ വെക്ക് നമുക്കുറങ്ങാം ”

“ഉറങ്ങണോ… ”

കിടന്നു ചിണുങ്ങുകയാണ് പെണ്ണ്

“ഉറങ്ങണം… good night ”

“ആ good night ”

അവൾ ഫോണിൽ കൂടി കൊഞ്ഞനം കുത്തുന്നത് എനിക്ക് ഇവിടെ കേൾക്കാം

“ഒരുമ്മ തന്നിട്ട് പോടീ… ”

“ഉമ്മേം കുമ്മേം ഒന്നും ഇല്ല പോടാ.. ”

“ഒരെണ്ണം താടി… ”

“കാര്യം കാണാൻ എന്ത് കൊഞ്ചലാണ് … ഹ്മ്മ് ശരി..
ഉമ്മ്മ… ”

“എന്നാ ശരി ബൈ… ”

“എനിക്കും താടാ പട്ടി… ”

ചോദിക്കാതെ കൊടുക്കുന്നത് മോശമാണല്ലോ എന്ന് കരുതിയിട്ടാ അല്ലാതെ കൊടുക്കുന്നതിൽ നമുക്കെന്താ വിഷമം

108 Comments

  1. ഇത് ശരിക്കും ഉണ്ടായതാണോ ?

    വളരെ റിയലിസ്റ്റിക് അയാ കഥ ???

    1. ഏയ്യ്… വെറും ഭാവന

      1. എന്താ വിനയം…

        നിനക്ക് ഇതിനും മാത്രം ഭാവന എവിടാ ഇരിക്കുന്നെ ??

        ഞങ്ങൾക്കൊന്നും ഇല്ലല്ലോ ??

  2. ❤️❤️❤️

  3. ആരാണ്

  4. അരണയാൾ
    Waiting 4 the nxt part

    1. ഉടൻ വരും ബ്രോ ♥️

  5. MR. കിംഗ് ലയർ

    പ്രൊഫസർ,

    കഥയുടെ ഇതുവരെയുള്ള ഭാഗങ്ങൾ വായിച്ചു… ഒറ്റ വാക്കിൽ പറഞ്ഞാൽ അതിമനോഹരം.
    ട്രാജഡി ആക്കുമോ എന്നൊരു പേടിയെ ഉള്ളു.
    ഒഴുക്കുള്ള എഴുത്ത് അതുകൊണ്ട് തന്നെ പേജുകൾ തീർന്നത് അറിഞ്ഞില്ല.

    വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. വളരെ സന്തോഷം mr കിങ് ലയർ…

      ട്രാജഡി ആക്കാൻ ഞാൻ ഇതുവരെ കരുതിയിട്ടില്ല ബ്രോ എഴുതി വരുമ്പോൾ എന്താകും എന്നറിയില്ല

      അടുത്ത ഭാഗം അനാമികയുടെ കഥ 2 വന്നു കഴിഞ്ഞാൽ ഉടൻ തന്നെ വരും

      സ്നേഹത്തോടെ പ്രൊഫസർ ബ്രോ

  6. പ്രൊഫസർ ബ്രോ

    പൊളിച്ചു ?

    നമ്മുടെ രാഹുൽ ബ്രോ യും വിഷ്ണു ബ്രോ ഒക്കെ പറഞ്ഞത് പോലെ ലവ് സീൻ കുറച്ചു കൂടി കൂട്ടാമായിരുന്നു എന്നൊരു തോന്നൽ ഫീൽ ചെയ്തു, എന്നാലും ഫോണിൽ കൂടെ ഉള്ള സംസാരം എല്ലാം ഇഷ്ടം ആയി അത് പോലെ ദുർഗ യുടെ സീൻ ഒക്കെ ഉഷാർ ആയി..

    പിന്നെ ഈ സസ്പെൻസ് ഇട്ട് നിർത്തുന്നത് ഒരു ശീലം ആക്കണ്ട ? ( പിന്നെ അത് ആലോചിച്ചു ഉള്ള മൂഡ് ഒക്കെ പോകും )

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ ❤️❤️

    1. ബ്രോ…

      Love scene കുറവായിരുന്നു എന്നത് ശരിയാണ് അടുത്ത ഭാഗത്തിൽ ആ കുറവ് നികത്താൻ ശ്രമിക്കുന്നതാണ്

      സ്നേഹപൂർവ്വം പ്രൊഫസർ ബ്രോ

  7. ഖുറേഷി അബ്രഹാം

    കഥ മുഴുവനായി ഇന്നാണ് വായിച്ചു തീർത്തത്. രാവിലെ ഇരുന്ന ഇരിപ്പാ, നല്ല ഫ്ലോയിൽ തന്നെ ഇത്രയും ഭാഗം വായിച്ച് തീർത്തു. അടിപൊളി കഥയാണ് എനിക് നന്നായി ഇഷ്ട്ട പെട്ടു. കഥ മുഴുവനായും ഒറ്റ ഇരുപ്പിൽ വായിച്ച് തീർത്തത് കൊണ്ട് ഫുള്ളായുള്ള ഒരു വിശകലനം തരാൻ കഴിയുന്നില്ല. കാരണം പതിനൊന്ന് പാർട്ടിൽ ഉള്ളത് ഇപ്പൊ ഞാൻ എങ്ങനെ അത് ചുരുക്കി കമന്റ് ചെയ്യും. എന്നിരുന്നാലും ചെറിയ വിശകലനം തരാം.

    തന്റെ കഥ വായിച്ചപ്പോ കോളേജ് ലൈഫും പ്ലസ് ടൂ ലൈഫും മനസിലെക്‌ കടന്നു വന്നു. അതൊരു നൊമ്പരമായി വായിച്ചു കഴിഞ്ഞപ്പോൾ മാറി. മേജർ മിസ്സിങ്സ് ആണ് എന്റെ ലൈഫിലെ ആ അഞ്ചു വർഷം. തന്റെ കഥയിൽ നിന്ന് രണ്ടു കാര്യങ്ങൾ ഒഴിച്ചു ബാക്കി ഒക്കെ ഞാൻ എന്റെ ലൈഫ് ആയിട്ടാണ് സങ്കല്പിച്ചത്. അതിൽ ഒന്ന് പ്രണയവും മറ്റൊന്ന് ടീച്ചർ ചേച്ചി ആയതും. പിന്നെ വേറെ ഒന്നുള്ളത് ഫ്രണ്ട്സ് ആണ്‌. എന്റെ സ്വഭാവം യേഗതേശം വിഷ്ണുവിനെ പോലെ ആയിരുന്നു. കോളേജിലെയും ക്ലാസിലെയും എല്ലാ പിള്ളേരോടും ഭയങ്കര കമ്പനി ആയിരുന്നു. എനിക്കായി പ്രതേകിച്ചു ഗാങ്‌ ഒന്നും ഇല്ലായിരുന്നു. എല്ലാം നമ്മടെ ചങ്കുകാളയി കണ്ടു.

    മുത്തിന്റെ പ്രണയവും ചേച്ചിയോടുള്ള സ്നേഹവും എല്ലാം ശെരിക്കും ഇഷ്ട്ടപെട്ടു അവർ തമ്മിലുള്ള വയക്കും സ്നേഹ പ്രകടനവും എല്ലാം. ആന്റി ഒരു മകൻ ഇല്ലാത്തതിന്റെ വിഷമം മാറിയത് മുത്ത് ഉള്ളത് കൊണ്ടാകാം. പിന്നെ ലച്ചു വളരെ ആത്മാർത്ഥമായ സ്നേഹം കാണുമ്പോ അങ്ങനെ ഒന്നിന് കൊതിക്കുകായാണ്. അവന്റെ അച്ഛന്റെ സ്വഭാവം വളരെ മയപെട്ടതാണ് ഉള്ളിൽ ഉണ്ടെങ്കിലും പുറത്ത് കാണിക്കുന്നില്ല എന്നു മാത്രം.

    അമ്മയുടെ സ്നേഹവും അവരുടെ റോളുകളും കുറച്ചു ഉള്ളു യെങ്കിലും നന്നായിരുന്നു. അമ്മയെ പറ്റി പറഞ്ഞാൽ ഒരിക്കലും തീരില്ല അതിനാൽ പരയുന്നില്ല അതറ്റം ഇല്ലാതെ oru സ്നേഹ സ്നേഹ സാഗരമാണ്. അവസാന പാർട്ടിൽ എന്തോ അത്യത്തെ അത്രക്ക് എനിക് ഫീൽ വന്നില്ല എന്ത് കൊണ്ടാണ് എന്നറിയില്ല. അതിനാൽ അത് വിവരിക്കാനും പറ്റുന്നില്ല. അവസാനം ആരാണ് വന്നത് എന്ന് മനസിലാകുന്നില്ല. അതറിയുവാനായി കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. ഖുറേഷി അബ്രഹാം

      എല്ലാം കൂടെ ഒറ്റ ഇരുപ്പിൽ വായിച്ചത് കൊണ്ടാണ് ഡീറ്റൈലിംഗ് ആയ കമന്റ് നൽകാൻ കഴിയാഞ്ഞത്. എവിടൊക്കെ എന്തൊക്കെ പറയണം എന്നു പറയാൻ പറ്റുന്നില്ല. അടുത്ത ഭാഗത്ത് ഞാൻ ഡീറ്റൈലിംഗ് ആയ കമന്റ് നൽകാൻ ശ്രെമിക്കാം.

      1. വായിച്ചു അഭിപ്രായം അറിയിച്ചതിൽ വളരെ സന്തോഷം ബ്രോ… ഈ പ്രാവശ്യം വരുത്തിയ പിഴകൾ എല്ലാം അടുത്ത ഭാഗത്തിൽ തിരുത്താൻ ശ്രമിക്കാം

        സ്നേഹത്തോടെ പ്രൊഫസർ ബ്രോ..

  8. വിഷ്ണു?

    പ്രൊഫസർ ബ്രോ♥️

    ഇൗ ഭാഗവും കൊള്ളാം..ഇൗ മാളു ചേച്ചിയുടെ വീടും മുത്തിന്റെ വീടും തമ്മിൽ ഏകദേശം എത്ര ദൂരം കാണും??ദൂരം കൂടുതൽ ആയത് കൊണ്ടല്ലേ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നത്… ചേച്ചി വിളിച്ചപ്പോൾ തന്നെ അവിടെ ചെന്നു എന്ന് പറഞ്ഞില്ലേ..അപ്പോ ഒരു ചിന്ന സംശയം?

    പിന്നെ ഇൗ ഭാഗത്ത് ലൗ സീൻ കുറവാണ് എന്ന് എനിക്കും തോന്നി..പക്ഷേ ഇങ്ങനെ ഒരു സാഹചര്യത്തിൽ അത് ഇത്രേ ഒക്കെ പറ്റൂ എന്ന് തോന്നുന്നു..ഫോണിൽ കൂടി ഉള്ള സംസാരം ഒക്കെ ഇഷ്ടമായി..ഒരുപാട് നാള് കഴിഞ്ഞ് ആണ് നമ്മുടെ ദുർഗ്ഗ വരുന്നത്?..അവളുടെ സീൻ ഇത്തിരി കൂടി ഉണ്ടായിരുന്നു എങ്കിൽ കൊള്ളാമായിരുന്നു..

    അപ്പോ അടുത്ത ഭാഗം പോരട്ടെ..ഇൗ ഭാഗം നന്നായിരുന്നു..സ്നേഹം♥️

    1. //ഇൗ മാളു ചേച്ചിയുടെ വീടും മുത്തിന്റെ വീടും തമ്മിൽ ഏകദേശം എത്ര ദൂരം കാണും??ദൂരം കൂടുതൽ ആയത് കൊണ്ടല്ലേ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നത്… ചേച്ചി വിളിച്ചപ്പോൾ തന്നെ അവിടെ ചെന്നു എന്ന് പറഞ്ഞില്ലേ..അപ്പോ ഒരു ചിന്ന സംശയം//

      ഈ ഒരു സംശയം ഞാൻ പ്രതീക്ഷിച്ചതാണ്. ഞാൻ എല്ലാം ഓർത്ത് തന്നെയാണ് എഴുതിയതും എന്റെ വീടും ഞാൻ പഠിച്ച കോളേജും തമ്മിൽ ഏകദേശം 2.5hr യാത്ര ഉണ്ടായിരുന്നു ആ കണക്കാണ് ഞാൻ കഥയിൽ പറഞ്ഞിരിക്കുന്നത്. 10 മണിക്ക് യാത്ര തുടങ്ങി ഉച്ചക്ക് എത്തി എന്നല്ലേ പറഞ്ഞത്…

      Love scene കുറഞ്ഞത് മനപ്പൂർവ്വമല്ല ഞാൻ മാക്സിമം കൂട്ടാൻ ശ്രമിക്കുന്നുണ്ട് അപ്പൊ മാളുചേച്ചിയെ കുറക്കേണ്ടി വരും അതിനും സാധിക്കുന്നില്ല അടുത്ത ഭാഗത്തിൽ എല്ലാം കൊണ്ടുവരാൻ പരമാവധി ശ്രമിക്കാം

  9. കൊള്ളാം ബ്രോ ഇഷ്ടപെട്ടു ?❤️

    കഥ ഇച്ചിരി കൂടി പൊലിപ്പിക്കാൻ പാടില്ലായിരുന്നു, ഐ മീൻ ലവ് എലമെന്റ് വന്ന സ്ഥാലത്തും ഇന്റെറാക്ഷൻ വരുന്ന സ്ഥലത്തും ഇത്തിരികൂടി അടിപ്പൻ ആകാൻ ആകും എന്ന് തോന്നുന്നു, ഇപ്പോ ഒരു നോർമൽ സ്റ്റോറി എന്നൊരു ഫീൽ ഒണ്ട്, അതൊന്നു ഇച്ചിരി കൂടി ടച്ച്‌ അപ്പ്‌ ചെയ്താൽ അടിപൊളി ആകും എന്ന് തോനുന്നു. എന്റെ ഒരു ഒപ്പീനിയൻ ആണേ, ചിലപ്പോ ഒരുപാട് പാർട്ട്‌ ഉള്ളത്കൊണ്ട് ഇങ്ങനെ എഴുതണേ കഴിയുവോള്ളു, അതുകൊണ്ട് കറക്റ്റ് ആയിട്ടു എനിക്ക് അറിയില്ല, എന്തായാലും ഒന്ന് ശ്രെമിച്ചു നോക്ക് ❤️

    സ്നേഹത്തോടെ

    1. Athenikkum feel cheythu..
      Love scenes okke pettennu paranju povunna pole..

      As this is a love story, u should give much more importance to those..

    2. അതെനിക്കും മനസ്സിലാകുന്നുണ്ട് ബ്രോ.. എനിക്ക് love scene എഴുതാൻ വളരെ ബുദ്ധിമുട്ട് ആണ് എന്നാലും ഞാൻ ശ്രമിക്കുന്നതാണ്…

      അടുത്ത ഒരു ഭാഗം കൂടി love elements കുറവായിരിക്കും അത് കഴിഞ്ഞുള്ള ഭാഗത്തിൽ അത് നികത്താൻ ശ്രമിക്കുന്നതായിരിക്കും

      പിന്നെ ബ്രോ പറഞ്ഞത് പോലെ ഒരുപാട് part ഉള്ളത് കൊണ്ട് കൂടി ആണ്

      സത്യസന്ധമായ അഭിപ്രായത്തിന് വളരെ നന്ദി ♥️

  10. Aiwaah.
    Samgathi polikkanund ketto..
    Fon vilichappo durga edutha scene enikkishtaayi..
    Pinne lechu vinod chali paranj aval chirikkunna bhagavum.

    Pinne broyude ezhuth vaayikkumbol manasilaavunna oru kaaryam oro part kazhiyumbozhum ezhuthinte shaili imprve aavanund..
    Ee part okke valareyadhikam humerous aayind..anganathe ezhuthukal vayikkan thanne oru sugam aan..

    Keep it up bro.
    Always with u..love

    1. വളരെ സന്തോഷം ബ്രോ ???

  11. ഏട്ടോയ്???

  12. Mwuthe ee partum poli❤️?
    Ennathem pole thanne vayich theernnadh arinjilla nalla avatharanam?
    Aaranavo aa climaxil vanna aal
    Nxt partin kathrikkunnu machaa♥️
    Snehathoode…….❤️

    1. ബെർലിൻ ബ്രോ… താമസിച്ചപ്പോൾ ഞാൻ കരുതി വരില്ലായിരിക്കും എന്ന്.. എന്തായാലും വന്നല്ലോ…

      നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് എന്റെ പ്രചോദനം…

      ക്ലൈമാക്സിൽ വന്ന ആളെ ഉടൻ അറിയാം… കാത്തിരിപ്പ് വെറുതെ ആവില്ല എന്ന് കരുതുന്നു

      സ്നേഹത്തോടെ പ്രൊഫസർ ബ്രോ…

  13. kollam bro.. orupaad ishtaayi….

  14. പ്രൊഫസർ ബ്രോ

    അവിടെ 10 വരെ വായിച്ചതാണ് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു 11 വന്നിട്ട് കമന്റ്‌ ചെയ്യാം എന്ന് കരുതിയിരുന്നതാണ്

    കോളേജ് എൻട്രി അവിടെന്ന് നായികയുമായുള്ള ഫസ്റ്റ് മീറ്റിംഗ് തന്നെ പൊളി ആയിരുന്നു സീനിയർ പെണ്ണിനെ തെറിച്ചതിന് ഇടികൊള്ളാൻ പോയവനെ mech സീനിയർസ് രക്ഷിക്കുന്നതും ഒക്കെ കൊള്ളാമായിരുന്നു

    ലച്ചു അന്ന് പറഞ്ഞത് പോലെ ഹോസ്റ്റൽ പോയിട്ടും ഇത്‌ തന്നെ പറയണം എന്ന് പറഞ്ഞപ്പോ ഒരു പണി പ്രതീക്ഷിച്ചിരുന്നു
    കടുക് എണ്ണലും വെള്ളം നിറയ്ക്കലും ഒക്കെ ഇഷ്ടപ്പെട്ടിരുന്നു

    മാളുവിനെ ഇരുന്ന് വായ്‌നോക്കിയത് ഒക്കെ അടിപൊളി ആയിരുന്നു ആള് അറിയാതെ ചേച്ചിയെ വായ്‌നോക്കിയ അനിയൻ

    ലച്ചുവും ആയുള്ള പ്രണയം ഒക്കെ ഒരുപാട് ഇഷ്ടപ്പെട്ടു എല്ലാം മനസ്സിലായിട്ടും ഒന്നും അറിയാത്ത പോലുള്ള അവളുടെ കളിയൊക്കെ കൊള്ളാമായിരുന്നു അസൂയ പോലും പൊളി ആയിരുന്നു

    ടീച്ചറെ വായ്‌നോക്കിയത് അറിഞ്ഞു കളിയാക്കിയതും അതിന് കള്ളം പറഞ്ഞു മാളു അവൻ വായ്‌നോക്കിയത് തന്നെ ആണെന്ന് പറഞ്ഞു ദേഷ്യപ്പെട്ട് ലച്ചു നടന്നതും

    പ്രൊപോസൽ ഇട്ടപ്പോൾ കളിപ്പിക്കാൻ നിതിനെ സ്നേഹിക്കുന്നു എന്ന് പറഞ്ഞപ്പോൾ എനിക്കും വിഷമം ആയിരുന്നു പിന്നീടു നുണ ആണെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി

    മോതിരം കൊടുത്തു പ്രൊപോസൽ ഇട്ടത് ഒക്കെ ഇഷ്ടപ്പെട്ടു ആക്‌സിഡന്റ് ആവുന്നു കരുതി പേടിച്ചിരുന്നു കൃത്യം ടൈം അവൻ രക്ഷിച്ചു

    പാറ്റ പേര് വീണത് പൊളി ആയിരുന്നു ? ഇതുപോലെ ഒരുത്തൻ must ആണ് എല്ല ഗംങിലും
    മാളൂനെയും അഖിലിനെയും ചേർത്ത് പറഞ്ഞു പ്രശ്നം വന്നപ്പോൾ പാറ്റയുടെ കലിപ്പ് വേറെ ലെവൽ ആയിരുന്നു

    ഉണ്ണിയുടെ കാര്യം വീട്ടിൽ അറിഞ്ഞു മാളു കലിപ്പ് ആയി നടന്നപ്പോ വിഷമം തോന്നിയിരുന്നു അവൾ ചെയ്തത് അവനും ചെയ്തു രണ്ടുപേർക്ക് വ്യത്യസ്ത ന്യായം എന്ന മാളുവിന്റെ ചിന്ത എനിക്ക് ഉൾകൊള്ളാൻ പറ്റിയിരുന്നില്ല

    ലച്ചുവിൻറെ പെങ്ങൾ വഴി ഡേറ്റ് ഓഫ് ബർത്ത് അറിഞ്ഞു ഇളയത് ആണെന്ന് മനസ്സിലാക്കിയത് ഒക്കെ ഇഷ്ടം ആയിരുന്നു (ഇനി മൂത്തത് ആയാലും എന്താ അല്ലെ പ്രണയത്തിന് അതൊന്നും ബാധകം അല്ല ) അതുവഴി പെങ്ങളോടും അമ്മയോടും ഒക്കെ കൂട്ടായത് ഒക്കെ കൊള്ളാമായിരുന്നു

    അഖിലിന്റെ കാര്യം വീട്ടിൽ ഒക്കെ സമ്മതിച്ച സ്ഥിതിക് ലച്ചുവിന്റെ മാത്രം ആണ് ഇനി scene അതും ശരിയാകും എന്ന് കരുതുന്നു

    ഈ ഭാഗവും ഇഷ്ടപ്പെട്ടു

    ലവ് ഒക്കെ വന്നാൽ ഇങ്ങനെ ആണ് അതുവരെ ഉണ്ടായ ബന്ധങ്ങൾ ചിലത് അകലുന്ന തോന്നൽ വരും
    പക്ഷെ അതും നമ്മുടെ തെറ്റ്‌ ആണ് എല്ലാം ഒരുമിച്ചു കൊണ്ട് പോകാൻ ശ്രെമിക്കണം സാധിക്കണം അമ്മയുമായും ഫ്രണ്ട്സും ആയും ഒക്കെ സമയം കണ്ടെത്തി ചിലവിടണം

    അച്ഛന്റെ രീതിയും വിഷമവും ഫീൽ ചെയ്തു അവൻ കാണിക്കുന്ന അകൽച്ച എത്രത്തോളം വിഷമം ഉണ്ടാക്കിയെന്ന് മനസ്സിലാക്കാൻ സാധിച്ചു

    ഇനി ഉണ്ണിയുടെ കളിയാക്കലും സഹിക്കണം എന്നിരുന്നാലും അതും രസം ആണ് ചേച്ചിയെയും അനിയനെയും അകറ്റില്ലല്ലോ കൂടെ നിന്നോളും എല്ലാരും ഒരുമിച്ചു

    ലച്ചുവിനെയും അഖിലിനെയും പിരിച്ചേക്കരുത്

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. പ്രിയപ്പെട്ട അജയ് ബ്രോ…

      ഒരു ആടാർ കമെന്റ് വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല ആദ്യം മുതൽ ഉള്ള എല്ലാ പാർട്ടിനെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു കമന്റ്‌… വളരെ സന്തോഷമായി

      Love വരുമ്പോൾ ചില ബന്ധങ്ങൾ അകലുന്ന പോലെ തോന്നും എനിക്ക് തോന്നിയിട്ടുണ്ട് പക്ഷെ അപ്പോഴും ഞാൻ എന്റെ അമ്മയുടെയും കൂട്ടുകാരുടെയും ഒപ്പം ഇരിക്കാൻ സമയം കണ്ടെത്തി അത് തിരുത്തി

      ലച്ചുവിനെയും അഖിലും ജീവിതത്തിൽ പിരിഞ്ഞു എങ്കിലും കഥയിലെങ്കിലും പിരിക്കരുത് എന്നാണ് എന്റെ ആഗ്രഹം…പിരിക്കില്ല എനിക്ക് അതിനാകില്ല ?

      അടുത്ത ഭാഗത്തിലും അഭിപ്രായം പറയും എന്ന് പ്രതീക്ഷിക്കുന്നു

      സ്നേഹത്തോടെ

      പ്രൊഫസർ ബ്രോ ♥️

      1. അപ്പൊ റിയൽ ലൈഫ് സ്റ്റോറി ആണൊ
        പിരിഞ്ഞോ ???

        ഞാൻ തുടങ്ങിയാൽ നിർത്തി പോവില്ല വായിച്ചാൽ കമന്റ്‌ ഇടാതെയും അതുകൊണ്ട് തുടർന്നും പ്രതീക്ഷിക്കാം ??

        ആൽവേസ് സ്നേഹം ?

        1. മുഴുവനായും റിയൽ ലൈഫ് അല്ല ബ്രോ ചില characters ഉള്ളതാണ് അത്രയും മാത്രം…

          തിരിച്ചും സ്നേഹം മാത്രം ♥️

  15. Nice..??

  16. Super ayitundd bro..
    ??

  17. Kollam bro

    Adutha part eppozhanu

    1. Thanks കണ്ണൻ… അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകും

  18. ജീനാ_പ്പു

    അതാരാണെന്ന് പറഞ്ഞിട്ട് പോയാൽ മതി ??

    1. ??? അച്ഛൻ

    2. അതിന് ഞാൻ പോണില്ലല്ലോ… ???

Comments are closed.