അന്ന് അതിന്റെ അർത്ഥം ഒന്നും എനിക്ക് മനസ്സിലായില്ലെങ്കിലും സന്തോഷമായി. ഒരു അടി പ്രതീക്ഷിച്ചതാ അതിൽ നിന്നും രക്ഷപെട്ടു
അങ്ങനെ ഇരിക്കുമ്പോളാണ് അറിയുന്നത് ഒരു കണ്ണ് തുറന്നു പിടിച്ചു മറ്റേ കണ്ണ് അടച്ചു കാണിച്ചാൽ ഇഷ്ടം അറിയിക്കുന്നതാണ് എന്ന്
പിന്നെ രണ്ടു ദിവസം വീട്ടിൽ ഇരുന്നു മാരക പരിശീലനം ആയിരുന്നു, എന്തൊക്കെ ചെയ്തിട്ടും അതങ്ങു മുഴുവനായി ശരിയാകുന്നില്ല,
പിന്നെ രണ്ടും കല്പിച്ചു അവളോട് ആ പ്രണയം തുറന്നു പറയുകയും ചെയ്തു
ഒരു ക്ലാസ് ഉള്ള ദിവസം രാവിലെ
“രേഷ്മേ ”
“എന്താടാ ”
“എടി എനിക്ക് നിന്നെ ഇഷ്ടാണ് ”
പിന്നെ രണ്ടു ദിവസം കൊണ്ട് പരിശീലിച്ച കണ്ണടക്കൽ പരിപാടി കൂടി കാച്ചി
അവൾ അതിനുള്ള മറുപടി ഒരു ചിരിയിൽ ഒതുക്കി,
ഇനി ഇഷ്ടമല്ല എന്നെങ്ങാൻ പറഞ്ഞാൽ കിട്ടിക്കൊണ്ടിരിക്കുന്ന സഹായങ്ങൾ നിൽക്കുമോ എന്ന് ഭയന്നിട്ടാണോ അതോ എന്റെ കണ്ണടക്കൽ പരിപാടി ഒരു സമ്പൂർണ പരാജയം ആയിട്ടാണോ എന്നത് ഇന്നും അജ്ഞാതമായി തുടരുന്നു
എന്തായാലും ഉണ്ടായ സമാധാനം അവൾ അവനോടും അങ്ങനെ തന്നെയായിരുന്നു പ്രതികരിച്ചത് എന്നതാണ്
സുരേഷ് ഗോപിയുടെ നരിമാൻ വന്നു. സേതുവിന്റെ കയ്യിൽ ചരടിന്റെ വലിപ്പം കുറഞ്ഞു,
പിന്നെ രാവണപ്രഭു വന്നു ഒരു കമ്പും വായിൽ കടിച്ചു പിടിച്ചു നടക്കാൻ തുടങ്ങി,
DD MALAYALAM ചാനലിൽ ഞായറാഴ്ച പടവും കണ്ടു നടക്കുന്ന നമ്മൾ ഇതൊക്കെ എങ്ങനെ കാണാനാ…
ഈ ബഹളങ്ങൾക്കിടയിൽ നാല് വർഷം പോയതറിഞ്ഞില്ല
എന്റെ ജീവിതത്തിലേ ഏറ്റവും നിഷ്കളങ്കമായ ഓർമ്മകൾ സമ്മാനിച്ച കലാലയ ജീവിതം അവിടെ അവസാനിച്ചു, എല്ലാവരും ഓരോ വഴിക്കു പിരിഞ്ഞു
അതോടെ എന്റെ ജീവിതത്തിലെ ആദ്യത്തെ പ്രണയത്തിനും അവസാനമായി,
ഇടയ്ക്കിടയ്ക്ക് അവളെപ്പറ്റി ഞാൻ അവന്മാരോട് അന്വേഷിക്കുമായിരുന്നു, എന്നാലും വല്ലപ്പോഴും അവളെ കണ്ടാൽ സംസാരിക്കാറും ഇല്ലായിരുന്നു,
അതിൽ ഇന്ന് ഞാൻ ഖേദിക്കുന്നു 2009 മാർച്ച് മാസത്തിൽ അവൾ ഈ ലോകത്തോട് വിട പറഞ്ഞു,
പെട്ടന്ന് വന്ന ഒരു തലവേദന ഒരാഴ്ചകൊണ്ട് അവളെയും കൊണ്ട് പോയി, അന്നവർ അതിനു എനിക്ക് മനസ്സിലാവാത്ത ഒരു രോഗത്തിന്റെ പേരും പറഞ്ഞു,
“എടാ മുത്തേ നിന്റെ കൂടെ പഠിച്ച രേഷ്മ മരിച്ചു പോയെടാ ”
ചേച്ചി അതെന്നോട് പറഞ്ഞപ്പോൾ എനിക്ക് എങ്ങനെ പ്രതികരിക്കണം എന്നറിയില്ലായിരുന്നു,
അവളോട് എനിക്കുള്ളത് പ്രേമം അല്ല എന്നുള്ളത് എനിക്ക് ആ സമയം മനസ്സിലായിരുന്നു അത് കൊണ്ട് തന്നെ അവളെപ്പോലൊരു സുഹൃത്തിനെ നഷ്ടപ്പെടുത്തിയ വേദന ആയിരുന്നു എന്റെ മനസ്സിൽ
അവളുടെ ആ കുഞ്ഞു മുഖം ഇന്നും എന്റെ മനസ്സിൽ ഉണ്ട്
ഇതിനിടയിൽ 2007 ൽ എന്റെ ജീവിതത്തിലേക്ക് ഒരു വല്യ ദുരന്തം കടന്നു വന്നു,
വിഷ്ണു എന്റെ ചങ്ക് അവന്റെ പേര് അങ്ങനെ ആയിരുന്നു എങ്കിലും അവനെ അങ്ങനെ വിളിച്ച ഓർമ എനിക്കില്ല
അവനു ഓരോ സ്ഥലത്തും ഓരോ പേരുകൾ ആയിരുന്നു ഇപ്പൊ അവസാനം അത് പാറ്റ എന്ന പേരിൽ എത്തിനിക്കുന്നു.
ഒരു വേതാളത്തെ പോലെ അന്ന് എന്റെ കൂടെ കൂടിയവനാ ഇതുവരെ പോയിട്ടില്ല,
***********
കഥയൊക്കെ പൊളിച്ചു.. അപ്പോഴേ… ഒരു സംശയം രാവണപ്രഭു പടത്തിൽ എപ്പോഴാ ലാലേട്ടൻ കമ്പും കടിച്ചു പിടിച്ചു നടക്കുന്നത് ??
നീ ഉദേശിച്ചത് കുന്നംകുളം പോളിടെക്‌നിക് അല്ലേ ??
അങ്ങനെ ഒരു പോളിടെക്‌നിക് ഉണ്ടോ ?
നമ്മളും പോളിടെക്‌നിക് ആണേ ??
Dear Professor, നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
Submit ചെയ്തിട്ടുണ്ട് ബ്രോ
വന്നോ ഊരുതെണ്ടി..?
???
വന്നു തമ്പ്രാ… ?
അപ്പുറം ഇനി ബാക്കി വരില്ലേ?
ബാക്കി ഇനി ഇവിടെ ആയിരിക്കും ബ്രോ, ഒന്ന് രണ്ടാഴ്ചക്കുള്ളിൽ അവിടെ വന്ന എല്ലാ പാർട്ടും ഇവിടെ വരും അതിന് ശേഷം ഇവിടെ തുടരും
ഒക്കെ ബ്രോ നെക്സ്റ്റ് പാർട്ട് ഒരു അഡാർ കമന്റ് തരണം കരുതി ഇരുന്നതാണ്
കഥ ഒരുപാട് ഇഷ്ടമാണ് ബ്രോ അവിടെ അവസാന പാർട്ട് വരെ ഒരുപാട് ഇഷ്ടായി
വെയ്റ്റിംഗ് ബ്രോ
ആ ആടാർ കമെന്റ് ഓർത്തു വച്ചോളു… ഞാൻ കാത്തിരിക്കും ♥️
ഉറപ്പായും
സ്നേഹം ?
waiting for next part
with love
shammy
അടുത്ത പാർട്ട് ഉടനെ വരും ബ്രോ
??
Poli muthee
♥️♥️♥️
❤️❤️❤️
♥️♥️♥️
ബാക്കി ഭാഗങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു പ്രൊഫസര്‍ ബ്രോ… ❤️???
ഉടനെ വരും ബ്രോ
??????
♥️♥️♥️